കുമ്പനാട് ഐപിസി ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കുമ്പനാട് ഐപിസി ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
December 07 19:29 2018 Print This Article

കൺവൻഷനുകൾക്കും ഇപ്പോൾ പൊതുവിൽ ഒരു റാണിയുടെ സ്ഥാനം ഉള്ളത് മുഖ്യധാര പെന്തക്കോസ്തിലെ കുമ്പനാട് കൺവൻഷന് ആണെന്ന് പറയുന്നതിൽ ഒരു അതിശയോക്തിയും ഇല്ല. ജനപ്രവാഹം കൊണ്ടും ആഡംബരം കൊണ്ടും സ്റ്റേജിലെ വൈവിധ്യങ്ങൾകൊണ്ടും ഒരു മതസാരാർത്ഥിയുടെ ഭാവങ്ങൾ ഉണ്ട് താനും. എന്തയാലും ഭാരതം മാത്രമല്ല ലോകം എമ്പാടുമുള്ള പെന്തക്കോസ്തു സമൂഹത്തിലെ ഒരു ഐക്കൺ ആയി മാറുന്ന കൺവൻഷൻ ആണ് ഐപിസിയുടെ ജനറൽ കൺവൻഷൻ.

2019 ജനുവരിമാസം 13 -20 വരെ ഹെബ്രോൻപുരത്തെ വിശാലമായ പന്തലിൽ നടക്കും . ഇതിനു മുന്നോടിയായി ജനുവരി 6 -12 വരെ ഇതേ പന്തലിൽ ഉപവാസപ്രാർത്ഥന നടക്കും. പതിമൂന്നാം തീയതി വൈകിട്ട് പാസ്റ്റർ ജേക്കബ് ജോൺ കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ അധ്യക്ഷത വഹിക്കും. എല്ലാദിവസവും പ്രഭാത ധ്യാനം, ബൈബിൾ ക്ലാസ്സ്, പൊതുയോഗം, മിഷണറി സമേളനം, സുവിശേഷ സമേളനം. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും പാസ്‌റ്റേഴ്സ്, വിശാസികൾ എന്നിവർ പങ്കെടുക്കും. 20-)ം തീയതി സമാപിക്കും.

ഇത്തവണയും പങ്കെടുക്കുന്നവർക്ക് സസ്യാഹാരം ഉണ്ടായിരിക്കും. പ്രളയത്തെ തുടർന്നുള്ള ചെലവ് ചുരുക്കൽ ആണെന്നാണ് പറയുന്നത്. എന്തായാലും കൺവൻഷൻ ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

അപ്പോൾ തന്നെ ഇത്രയും പ്രളയം അനുഭവിച്ച കേരളക്കരയിൽ കോടിക്കടുത്തു ചെലവുവരുന്ന ഒരു ഉത്സവപ്രതീതി വേണോ എന്ന് കൂടി ചോദിക്കാം.

“വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും'” എന്നതാണ് ഈ വർഷത്തെ തീം .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.