കുമ്പനാട്ടെ സഭയിൽ ക്രിമിനൽ ഉണ്ടായിരുന്നോ ???

കുമ്പനാട്ടെ സഭയിൽ ക്രിമിനൽ ഉണ്ടായിരുന്നോ ???
January 21 23:58 2018 Print This Article

ഉണ്ടായിരുന്നു എന്ന് മുഖ്യ പരിഭാഷകൻ യേശുവിന്റെ സ്നേഹത്തെയും ത്യാഗത്തെയും ക്ഷമയെയും കുറിച്ച് തലങ്ങും വിലങ്ങും എഴുതി വെച്ചിരിക്കുന്ന ചില്ലു കൊട്ടാരം പോലത്തെ കുമ്പനാട്ടെ ആസ്ഥാന മന്ദിരം. പ്രസിഡന്റ് എഴുതിയ ബോർഡ് മാത്രമേയുള്ളു. എന്നാൽ അവിടെ ഇപ്പോൾ നടന്നത് തികച്ചും തീർത്താൽ തീരാത്ത പകയുടെ ബാക്കി പത്രം.

കഴിഞ്ഞ ഒരു മൂന്നു നാലു വർഷങ്ങൾ കൊണ്ട് കുമ്പനാട്ടു ഇന്ത്യാ പെന്തക്കോസ്തു ആസ്ഥാനമന്ദിരത്തിൽ നടന്നു കൊണ്ടിരുന്ന അനീതികളും, അഴിമതികളും, വ്യാജങ്ങളും എഴുതിയവരെ, പറഞ്ഞവരെ ഒരിക്കൽപോലും വിളിച്ചു ചോദിക്കുകയോ, അന്വേഷിക്കുകയോ ചെയ്യാതെ, ഹിറ്റ്ലർ നയം സ്വീകരിച്ചത് എന്തുകൊണ്ട് ? പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടീവ്സും തങ്ങളുടെ മുൻപിൽ തെറ്റെന്നു കണ്ട എന്തെകിലും കാര്യങ്ങൾ ഇവരിൽ ആരെ എങ്കിലും കണ്ടു അന്വേഷിക്കാനുള്ള മനസ്സു കാണിച്ചോ?

ഫോണിൽ വിളിച്ചപ്പോൾ അവസാനം കേട്ടത് ഐ ലവ് യു എന്ന് . എന്നാൽ അതിന്റെ പിന്നിലെ പാമ്പിൻ വിഷത്തേക്കാൾ കടുത്തതും ആയിരുന്നു. പാമ്പും, പാമ്പാട്ടികളും മാത്രമായി ഈ പ്രസ്ഥാനം തകരുന്നതിൽ ലജ്ജ തോന്നുന്നു. ലക്ഷങ്ങൾ വരുന്ന വിശ്വാസ സമൂഹത്തിൽ കുതികാൽ വെട്ടും, ചതിയും വ്യാജവും. എന്താണ് തൊണ്ണൂറ്റി നാലാമത്തെ കൺവൻഷനിൽ സംഭവിച്ചത് ? ഓരോ ദിവസവും അവിടുത്തെ വേദികളിൽ സംഭവിച്ചത് എന്താണ് ? പ്രസിഡന്റ് വിളിച്ചുപറഞ്ഞതൊക്കെ സത്യമോ ? അതുകേട്ടു മിണ്ടാതിരുന്ന സകലരും വിഡ്ഢികളോ ?? വരും ദിവസങ്ങളിൽ അത് തെളിയും. “സത്യം യാത്രക്കായി ചെരിപ്പിടും മുൻപേ വ്യാജം പകുതിവഴി യാത്ര കഴിഞ്ഞിരിക്കും ”

കഴിഞ്ഞ ഒന്നര വർഷത്തോളം ആയി Restore എന്ന വാട്സ് ആപ്പ് ഗ്രൂപ്പ്, ഇതരസോഷ്യൽ മീഡിയ, നവ മാധ്യമങ്ങളിൽ ഐപിസിയുടെ കൂട്ടുകെട്ടുകൾ, സാമ്പത്തിക ദുരുപയോഗങ്ങൾ, ദുരുപദേശക്കാരുമായുള്ള സഹവർത്തിത്വം, കള്ള ഒപ്പിട്ട് ഏകാധിപത്യ സർക്യൂലർ പ്രചാരണം, തെറിയന്മാരുമായുള്ള ഐപിസിയുടെ കൂട്ടുകെട്ടും, അവരെ ഐപിസിയുടെ നാവായി ഉപയോഗിക്കുന്നതും ഒക്കെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇന്ത്യയിൽ ജനാതിപത്യം നില നിൽക്കുന്നിടത്തോളം കാലം അത് തുടരും…

എന്നാൽ വേർപെട്ട പെന്തക്കോസ്തു സമൂഹത്തിന്റെ നേതാവും, നേതൃത്വവും ലക്ഷങ്ങൾ മുടക്കിയ വേദിയിൽ അറഞ്ഞു പ്രാക്കും ശാപവും, പ്രതികാര നടപടികളും, ‘നായ’ എന്നുള്ള ആക്രോശവും ആയിരുന്നു കുമ്പനാട് ഐ പി സിയുടെ വേദിയിൽ മുഴങ്ങിയത്.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ പുണ്യാളന്മാർ എന്ന് സ്വയം അവരോധിക്കുന്നവർ പറയുന്നതും പ്രവർത്തിക്കുന്നതും പക്കാ വ്യാജം ആയതിനാലും സാമ്പത്തിക അഴിമതികൾ, പാസ്റ്റർമാരോടുള്ള ക്രൂരതകൾ, ആത്മീയതയെ ബിസിനസ് ആക്കിയത് ഇതൊക്കെ തുറന്നു പറഞ്ഞതാണോ ക്രിമിനൽ എന്ന് വിളിക്കാനുള്ള യോഗ്യത. ഐ പി സി ഡൽഹി ഭരിക്കുന്ന ഒരു കുണാണ്ടർ സ്വന്തം ആത്മീയ സഹോദരങ്ങളെ വിളിച്ചതാണ് ‘ക്രിമിനൽസ് ‘ എന്ന്. എന്തൊരു വിരോധാഭാസം. ഇദ്ദേഹത്തിന് ഇംഗ്ലീഷ് അറിയത്തില്ലങ്കിൽ മിണ്ടാതിരുന്നുകൂടെ ?

എന്തായാലും ഇത്രയും കുത്തഴിഞ്ഞ ഒരു ലീഡർഷിപ്പ്  ഇനി ഉണ്ടാകില്ല. അത്രമേൽ അധഃപ്പതിച്ചു ഇവരും ഇവരുടെ ആത്മീയതയും. പ്രസിഡന്റ് എന്ന സ്ഥാനത്തു ഇരിക്കുന്ന ആൾ മാതൃക കാണിക്കണം. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനു എതിരെ സംസാരിക്കുന്നവരെ ഇദ്ദേഹത്തിന് അറിയാമോ ? എന്താണ് സംസാരിക്കുന്നതു എന്ന് അറിയാമോ ? Restore IPC എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഇവരെ നശിപ്പിക്കാൻ നടക്കുവാണോ? സത്യത്തിൽ ഇതിൽ ആരാണ് കള്ളം പറയുന്നത് ? ഇപ്പോഴും ഈ ഗ്രൂപ്പുകാർ കൺവൻഷന് വേണ്ടി സഹായം ചെയ്തവരാണ്. സത്യത്തെ മറച്ചുവെച്ച് കുറെ അധഃപ്പതിച്ച അധികാര മോഹികൾ അറിയണം. ദൈവം എന്നും എക്കാലവും നോക്കിയിരിക്കില്ല. നീതിയുടെ ദൈവം തന്റെ വിശുദ്ധന്മാർക്ക് വേണ്ടി എഴുന്നേൽക്കും, ഇവരുടെ അനീതി വിളിച്ചു പറഞ്ഞവരെ വേദിയിൽ ആക്ഷേപിക്കുകയും മുടക്കുകയും ചെയ്തതിലെ സന്തോഷം എത്രനാൾ നിലനിൽക്കും എന്നു പുറകാലെ കാണാം.

മുടക്കിയത് ഞങ്ങൾക്ക് അനുഗ്രഹം ആയി. കാരണം, ഉള്ളത് ഇനി സന്തോഷത്തോടെ വിളിച്ചു പറയാം എന്നതാണ്. ഇനി ഒന്നും നഷ്ടപെടാനില്ല. മുടക്കപ്പെട്ടവർ ആരും പേടിച്ചു ഓടുകയോ, വായടച്ചു പറയാതിരിക്കുകയോ,എഴുതാതെ ഇരിക്കുകയോ ചെയ്യില്ല. അവസാന ശ്വാസം വരെ അത് തുടരും. നിങ്ങളുടെ ഗുണ്ടായിസം കൊണ്ട് കത്തിമുനയിൽ മരിക്കേണ്ടി വന്നാലോ, ആക്‌സിഡന്റിൽപ്പെടുത്തി കൊല്ലാനോ നിങ്ങൾ ഒരുപക്ഷേ മടിക്കില്ല. അതുകൊണ്ടല്ലേ നിങ്ങൾ തന്നെ ക്രിമിനൽ എന്ന വാക്ക് സഭക്ക് പരിചയപ്പെടുത്തിയത്.

അന്ത്യകാലത്തെ അഭിഷേകത്തിന്റെ കാറ്റു അടിപ്പിച്ചു ആസ്ബറ്റോസ് താഴെ വീണു, പരിശുദ്ധാത്മാവ് ഇറങ്ങി സഭക്ക് പുത്തൻ പരിവേഷം കൊടുത്തു. സഭയുടെ മെംബേർസ് നാലുപേർ ക്രിമിനൽസ് ആയി, അതുകൊണ്ടു അവരെ സഭ മുടക്കി. അപ്പോൾ ഇതുവരെ ക്രിമിനൽസ് സഭയിൽ ഉണ്ടായിട്ടു കണ്ടില്ലേ? അവരെ പോലീസിൽ ഏൽപ്പിച്ചില്ലേ? വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നവരെ ക്രിമിനൽ എന്ന് വിളിക്കുന്ന ഐപിസിയുടെ ഡൽഹി പരിഭാഷകനായ അതി വിശുദ്ധന് അഭിനന്ദനങ്ങൾ….. നിങ്ങൾ പറയുന്ന വാക്കുകളാൽ നിങ്ങൾ വിധിക്കപെടും എന്ന് നിങ്ങൾ തന്നെ പഠിപ്പിക്കുന്നു.

ആസ്ഥാനത്തു കെട്ടിട സമുച്ഛയങ്ങൾ, പണപ്പിരിവ്, അധികാര കസേരക്കുവേണ്ടിയുള്ള മത്സരങ്ങൾ ഇവ മാത്രമായി ഐപിസി അധഃപ്പതിച്ചപ്പോൾ നിങ്ങൾ തിരിഞ്ഞു ചിന്തിക്കുന്ന ദിവസം അതി വിദൂരമല്ല കാശുകൊടുക്കുന്നവരുടെ പേരും മറ്റും ജീവപുസ്തകത്തിൽ അല്ല, ഐപിസിയുടെ കണക്കുപുസ്തകത്തിൽ കാണും എന്ന് വീമ്പിളക്കിയ വമ്പന്മാർ ഓർക്കണം. റീസ്റ്റൊറിന്റെ പേരും അതിൽ ഉണ്ട്. നിങ്ങളെ പോലെ ആത്മാഭിമാനമോ ആത്മീയതയോ ദൈവഭയമോ ലവലേശം ഇല്ലാത്ത നിങ്ങളോടു ദൈവം പൊറുക്കട്ടെ. നിങ്ങളെ നിയമക്കുരുക്കിൽ പ്പെടുത്താൻ ഞങ്ങൾക്ക് ആഗ്രഹം ഇല്ല. നിയമത്തിന്റെ കാർക്കശ്യം കൊണ്ട് ദൈവസഭക്കു എന്ത് സംഭവിക്കും എന്നുപോലും ചോദ്യ ചിഹ്നമായിരിക്കുമ്പോൾ ഒരു സഭ രജിസ്ട്രേഷൻ പോലും ഇല്ലാത്ത ഈ പ്രസ്ഥാനത്തിലെ അഹന്തക്ക് ഒരു വിരാമം വന്നാൽ അതുകണ്ടു ഞങ്ങൾ സന്തോഷിക്കില്ല.

അന്നും ഞങ്ങൾ കാണും നിങ്ങൾക്കൊപ്പം. നിങ്ങളുടെ കൂടെ നടക്കുന്നവർ നിയമകുരുക്കിൽപ്പെട്ടു തകർന്നടിയും എന്ന് സകല മാധ്യമങ്ങളും എഴുതിക്കഴിഞ്ഞു. പൊതുജനം വിഡ്ഢികൾ അല്ല എന്ന് തിരിച്ചറിവിൽ നിങ്ങൾ എത്തുന്ന കാലം വിദൂരമല്ല. അത്തിവൃഷം തളിർത്തില്ല. മുന്തിരി അതിന്റെ അനുഭവം തന്നില്ല ഐപിസി ഞങ്ങൾക്ക് പ്രതികൂലം ആയാലും ഞങ്ങൾ ദൈവത്തിൽ സന്തോഷിക്കും, സത്യത്തിനു വേണ്ടി നിലനിൽക്കും.

അപ്പോൾ തന്നെ ചില ചോദ്യങ്ങൾ.  സ്റ്റേറ്റ് സെക്രട്ടറി എഴുതി താൻ തന്നെ പ്രസിഡന്റിന്റെയും ഒപ്പിട്ട് പുറത്തിറക്കിയ കത്ത് ജനറൽ പ്രസിഡന്റിന് ഏകപക്ഷീയമായി അപ്രൂവ് ചെയ്യാൻ അധികാരം ഉണ്ടോ ? ഈ കത്ത് ഓപ്പൺ ആയി 10000 ങ്ങൾ കൂടിയ വേദിയിൽ വായിക്കും എന്ന് ജനറൽ കൗൺസിലിൽ ചർച്ച ചെയ്തോ ? ജനറൽ പ്രസിഡന്റ് കാണിച്ച ധാർഷ്ട്യം ദൈവസഭയുടെ നേതൃത്വത്തിനു ഭൂഷണം ആണോ ?

ഇദ്ദേഹത്തിന്റെ മേൽ ഏത് ആത്മാവാണ് വസിക്കുന്നത് ? ദൈവാത്മാവ് ആല്ല .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.