കുഞ്ഞുങ്ങൾക്ക് സ്മാർട്ഫോണുകള് കൊടുക്കുമ്പോൾ അഭിമാനിക്കുന്ന മാതാപിതാക്കൾ അറിയാൻ

കുഞ്ഞുങ്ങൾക്ക് സ്മാർട്ഫോണുകള് കൊടുക്കുമ്പോൾ അഭിമാനിക്കുന്ന മാതാപിതാക്കൾ അറിയാൻ
March 12 18:49 2019 Print This Article

ഒരു കാലത്തു ഫോണുകള്‍ ആശയവിനിമയത്തിനായിരുന്നു. എന്നാല്‍ ഇന്ന് ഒരുതരം ലഹരിയായി അത് മാറുന്നു എന്നതാണ് സത്യം കൊച്ചുകുട്ടികൾക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ എന്തിനു ആശങ്കയെന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ചു മൊബൈല്‍ ഫോണ്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ റേഡിയേഷന്‍ കുട്ടികളുടെ തലച്ചോറിന് ഏൽക്കുന്നു.

അതുകൊണ്ടു തന്നെ ഫോൺ അമിതമായി ഉപയോഗിക്കുന്നതുകൊണ്ട് അവരുടെ പഠനത്തെയും ജീവിതത്തെയും അത് സാരമായി ബാധിക്കുന്നു. അനേക കുഞ്ഞുങ്ങള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നതും പെരുമാറ്റ വൈകല്യം ഉണ്ടാകുന്നതിന്റെയും പ്രധാനമായ കാരണങ്ങളില്‍ ഒന്ന് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗംമൂലമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സെല്‍ഫോണുകള്‍ കുട്ടികള്‍ക്ക് ഒരു ലഹരിയായി മാറുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സത്യമാണ്.

സെല്‍ഫോണ്‍ റേഡിയേഷന്‍ കുഞ്ഞുങ്ങളില്‍ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ച് ഇന്ന് മാതാപിതാക്കളോ രക്ഷിതാക്കളോ ബോധവാന്മാരല്ല.കുഞ്ഞുങ്ങളുടെ കരച്ചിൽ നിർത്താനായി ചിലർ ഫോൺ കൊടുക്കും ,മറ്റുചിലർ കുട്ടികൾക്ക് ടൈം പാസിന് വേണ്ടി ഫോൺ കൊടുക്കും ,മറ്റുചിലരാവട്ടെ കുട്ടികൾ അല്ലെ വെറുതെ ബോറടിക്കാതെ ഗെയിം കളിച്ചോട്ടെ എന്നുവിചാരിച്ചു കൊടുക്കും എന്നാൽ ഒരു രണ്ടു മിനിറ്റു ഫോണ്‍ ഉപയോഗം കൊണ്ട് ഒരു കുട്ടിയുടെ തലച്ചോറിലേക്കുള്ള ഇലക്ട്രിക്കല്‍ ആക്ടിവിറ്റിയെ അത് ഉത്തേജിപ്പിക്കുന്നു. ആയതിനാല്‍ പഠനത്തിലേക്കുള്ള ശ്രദ്ധ കുറയുന്നുവെന്ന് മാത്രമല്ല അപകടങ്ങളെ തരണം ചെയ്യാനുള്ള കഴിവും കുറയുന്നു.

കുട്ടികളുടെ തലച്ചോറിന്റെ കോശങ്ങള്‍ക്ക് കട്ടി കുറവായതിനാല്‍ മുതിര്‍ന്നവരേക്കാള്‍ അപകടസാധ്യത വളരെ കൂടുതലാണ്. മുതിര്‍ന്നവരേ അപേക്ഷിച്ച് അറുപതുശതമാനം കൂടുതല്‍ അപകടസാധ്യതയാണ് കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗം മൂലം സംഭവിക്കുന്നത്.
ഇന്റര്‍നെറ്റിന്റെ വലയില്‍ കുടുങ്ങുന്ന കുട്ടി ഒരു ഗെയിം തുടങ്ങിയാല്‍ കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോള്‍ എത്രസമയം റേഡിയേഷനു ഇടയാകുമെന്ന് എന്ന് മാതാപിതാക്കള്‍ മറക്കരുത്.
ഇന്ന് ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന ഗെയിമുകളും വീഡിയോകളും കുഞ്ഞുങ്ങള്‍ക്ക് സന്ദോഷവും ആനന്ദവും കിട്ടുന്നതിനാല്‍ പിന്നെയും അതിലേക്കു തിരിയാന്‍ ഇടയാക്കുന്നു. കുട്ടികളിലെ ശ്രദ്ധയും സാമൂഹിക ലോകത്തോടുള്ള കാഴ്ചപ്പാടുകളും അതുമൂലം കുറയുന്നു.

നിരന്തരം സെല്‍ഫോണ്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ പലതവണ ഒരു കാര്യം പറഞ്ഞാല്‍ മാത്രമേ അവര്‍ ഗ്രഹിക്കുന്നുള്ളു എന്ന് ഇപ്പോള്‍ അനേക മാതാപിതാക്കള്‍ പറയാറുണ്ട്. പഠന വൈകല്യവും പെരുമാറ്റത്തില്‍ വരുന്ന വ്യത്യാസങ്ങളും കുടുംബത്തില്‍ വരുത്തുന്ന പ്രശനങ്ങള്‍ കാരണം ജീവിതവിജയം എത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കുഞ്ഞുങ്ങള്‍ മാറ്റപ്പെടുന്നു. ജീവിതത്തില്‍ വിജയിക്കാന്‍ കഴിയാതെ ആത്മഹത്യ പ്രേരണയും കൂടുന്നു. പഠനത്തില്‍ ശ്രദ്ധ അമ്പേ കുറയുകയും ഉത്ക്കണ്ഠ വര്‍ധിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് അമിതമായ സെല്‍ഫോണ്‍ ഉപയോഗം ആണ് എന്ന് മന:ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ഒട്ടുമിക്ക കുഞ്ഞുങ്ങളിലും പെരുമാറ്റ വൈകല്യമുണ്ടാകുന്നതും ഫോണിന്റെ അമിത ഉപയോഗത്തിലൂടെ അനാവശ്യ ചാറ്റിങ്ങുകളില്‍ എത്തപെടുന്നത് മാതാപിതാക്കള്‍ അറിയുന്നില്ല. കുഞ്ഞുങ്ങളുടെ ചിന്താശേഷിനശിപ്പിക്കുന്നതും ശ്രദ്ധ നശിപ്പിക്കുന്ന ഒരുഉപകരണമായി നാം ഇതിനെ ഇന്ന് കാണേണ്ടിയിരിക്കുന്നു. ആശയവിനിമയത്തിനായി നാം ഉപയോഗിക്കുന്ന സ്മാർട്ഫോണുകള് ഇന്ന് നമ്മുടെ മക്കളുടെ ഭാവി മാത്രമല്ല അനേക മാരകരോഗങ്ങളിലേക്കു തള്ളിവിടുകയുമാണ്.
ഇന്ന് ആശുപത്രികളില്‍ എത്തുന്ന ഒട്ടുമിക്ക കുട്ടികളുടെ കയ്യിലും സ്മാര്‍ട്ട് ഫോണുകള്‍ കാണുന്നു. അവര്‍ ഭക്ഷണം കഴിക്കാനും കരച്ചില്‍ നിര്‍ത്താനുമായി കൊടുത്തു തുടങ്ങുന്ന ഫോണുകള്‍ അവരുടെ സന്തത സഹചാരിയായി മാറുന്നു. ഊണിലും ഉറക്കത്തിലും സ്മാര്‍ട്ട് ഫോണുകളിലെ ലഹരി ആണ് ഇപ്പോള്‍ അവര്‍ക്കു ആനന്ദം.

കുഞ്ഞുങ്ങള്‍ പഠനത്തില്‍ പിന്നോക്കം പോകുമ്പോഴും പെരുമാറ്റ വൈകല്യം കാണിക്കുമ്പോഴുമാണ് നാം വൈകി പോയി എന്ന് തിരിച്ചറിയുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ അറിവ് വളരെ കുറയുന്നു എന്നതാണ് സത്യം. ലോകപരിജ്ഞാനമോ കുടുംബബദ്ധങ്ങളോ കുഞ്ഞുങ്ങളില്‍ വളരുന്നില്ല. പകരം ആത്മവിശാസം കുറയുന്ന രീതിയിലാണ് കുട്ടികളുടെ പെരുമാറ്റം. കുട്ടികളുടെ സോഷ്യല്‍ മീഡിയ ബന്ധം വര്‍ധിക്കുന്നതിന് ഫോണ്‍ സഹായിക്കുമ്പോള്‍ കുടുംബങ്ങള്‍ക്ക് അകത്തും സ്‌കൂളിലും കുഞ്ഞുങ്ങള്‍ അന്തര്‍മുഖിതരാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് മറ്റൊരു ലോകം ഉണ്ടാകുകയും അനാവശ്യ ദുരന്തങ്ങള്‍ക്ക് ഇടയാകുകയും ചെയുന്നത് വളരെ വൈകിയാണ് നാം അറിയാറ്.

അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫോണുകള്‍ പരമാവധി ഒഴിവാക്കുക അവരോടൊപ്പം സമയം ചിലവഴിക്കുകയും അവര്‍ക്കൊപ്പം ജീവിക്കാനും ശ്രമിക്കുക. കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുമ്പോള്‍ അഭിമാനിക്കുന്ന മാതാപിതാക്കള്‍ അറിയണം ഈ ദൂഷ്യവശങ്ങള്‍ കൂടി. കുഞ്ഞുങ്ങളുടെ കൂട്ടുകാരായി അവര്‍ക്കൊപ്പം സമയം കണ്ടെത്തി അവരുടെ കൂടെ നില്കുന്നവരായി നമുക്ക് മാറാം.

സ്മാര്‍ട്ട്‌ഫോണുകളെ കുഞ്ഞുങ്ങള്‍ക്ക് കൂട്ടുകാരായി പ്രതിഷ്ഠിക്കരുത്. നാം അവരുടെ കൂട്ടുകാരായി മാറുക .ജീവിതമൂല്യങ്ങള്‍ കുഞ്ഞുങ്ങളില്‍ വളരാനും ജയജീവിതം കെട്ടിപ്പടുക്കാനും അവര്‍ക്കൊപ്പം നില്‍ക്കാം.

                                 ബീന എബ്രഹാം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.