കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; നൂറ്റമ്പതോളം പേര്‍ കസ്റ്റഡിയില്‍

കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; നൂറ്റമ്പതോളം പേര്‍ കസ്റ്റഡിയില്‍
December 26 20:43 2021 Print This Article

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ അക്രമ സംഭവം. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. ഇവര്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ലഹരിയില്‍ ആറാടിയത് കിറ്റക്സിലെ സ്‌കില്‍ഡ് ലേബേഴ്സ് എന്നാണ് സൂചന. കിഴക്കമ്പലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. അക്രമികളെ നേരിടാന്‍ പൊലീസ് ശക്തമായി നേരിട്ടു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച പൊലീസിനെ അവര്‍ അക്രമിച്ചു. ഇതോടെ കൂടുതല്‍ പൊലീസ് എത്തി. ഇതോടെയാണ് ജീപ്പ് അടക്കം കത്തിച്ചത്. പ്രശ്നക്കാരോട് മടങ്ങി പോകാനായിരുന്നു ഈ ഘട്ടത്തില്‍ പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കൈവിട്ടതോടെ പൊലീസ് നടപടി തുടങ്ങി.

വന്‍ പൊലീസ് സന്നാഹം എത്തി. ഇതോടെ കല്ലേറും തുടങ്ങി. ഗത്യന്തരമില്ലാതെ പൊലീസ് നടപടികളിലേക്ക് കടന്നു. 3000ത്തോളം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലായിരുന്നു അക്രമം. ഇവര്‍ക്കിടയിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. രണ്ട് ജീപ്പുകളാണ് അക്രമികള്‍ തകര്‍ത്തത്. എല്ലാവരേയും പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച ഇതര സംസ്ഥാനക്കാരാണ് പ്രശ്നമുണ്ടാക്കിയത്. തികച്ചും അരജാകത്വമായിരുന്നു രാത്രി 12 മണി മുതല്‍ ഇവിടെ ഉണ്ടായത്.

കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥിരം പ്രശ്നക്കാരായിരുന്നു. നാട്ടുകാര്‍ക്ക് സ്ഥിരം തലവേദന. മദ്യപിച്ചും കഞ്ചാവടിച്ചും നാട്ടുകാരോട് പലപ്പോഴും മോശമായി പെരുമാറുന്നവര്‍. പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്നം ചിലര്‍ പൊലീസില്‍ അറിയിച്ചു. കുറച്ചു പൊലീസുകാരെത്തി. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ തര്‍ക്കമായിരുന്നു അപ്പോള്‍ സംഘര്‍ഷമായി നിന്നത്. പൊലീസ് എത്തിയതോടെ ഇവര്‍ ഒരുമിച്ച് പൊലീസിനെതിരെ തിരിഞ്ഞു. നാട്ടുകാരേയും വെറുതെ വിട്ടില്ല.

പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തന്‍കുരിശില്‍ നിന്നും കുന്നത്തുനാട്ടില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തി. കിഴക്കമ്ബലത്തെ കിറ്റക്സ് മാനേജ്മെന്റും സജീവ ചര്‍ച്ചകള്‍ക്ക് എത്തി. എന്നാല്‍ തൊഴിലാളികള്‍ മാനേജ്മെന്റിനെ കേട്ടില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രശ്നം കൈവിട്ടതോടെ ആലുവ റൂറല്‍ എസ് പി കാര്‍ത്തിക് സ്ഥലത്തെത്തി.

സംഭവം അറിഞ്ഞ് പുത്തന്‍കുരിശ് സി ഐ സ്വന്തം വാഹനത്തില്‍ സ്ഥലത്ത് എത്തി. അദ്ദേഹത്തെ വളഞ്ഞു വച്ച് ആക്രമിച്ചു. ഇതോടെയാണ് പുത്തന്‍കുരിശ് പൊലീസ് സ്ഥലത്തേക്ക് വന്നത്. ഈ പൊലീസ് ജീപ്പിനെയാണ് തടഞ്ഞു വച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ജീപ്പ് തുറക്കാന്‍ സമ്മതിക്കാതെ കത്തിക്കുകയായിരുന്നു. എന്നാല്‍ കത്തുന്ന ജീപ്പില്‍ നിന്നും പൊലീസ് ബലം പ്രയോഗിച്ച് അക്രമികളെ മാറ്റി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.

ഇതിനിടെ കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അപ്പോഴും തൊഴിലാളികള്‍ കല്ലേറ് തുടര്‍ന്നു. നാട്ടുകാരേയും ആക്രമിച്ചു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചവരെ ആക്രമിച്ചു. ഫോണ്‍ നശിപ്പിച്ചു. ഇതിനിടെ കൂടതല്‍ പൊലീസ് സ്ഥലത്തെത്തി. ജീവനക്കാരുടെ ക്വാട്ടേഴ്സ് വളഞ്ഞ് അവര്‍ അകത്തേക്ക് പ്രവേശിച്ചു. ലാത്തിചാര്‍ജ്ജിലൂടെ അക്രമികളെ കീഴടക്കി. അഞ്ചരയോടെയാണ് സ്ഥിതി ഗതികള്‍ ശാന്തമായത്. അഞ്ചര മണിക്കൂറോളം കിഴക്കമ്ബലം യുദ്ധക്കളമായി മാറി.

കിഴക്കമ്ബലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. കമ്ബനി ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങി വരാന്‍ പൊലീസ് അക്രമികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും വഴങ്ങിയില്ല. ഇതോടെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കൂടുതല്‍ പൊലീസ് എത്തിയതും അക്രമികളെ കീഴടക്കാനുള്ള നടപടികളിലേക്ക് കടന്നതും. ഏതാണ്ട് നൂറ്റമ്പതോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചെന്ന പൊലീസുകാരെ തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കുന്നത്തുനാട് സിഐ അടക്കമുള്ള നിരവധി പൊലീസുകാര്‍ക്ക് കാര്യമായി പരിക്കേറ്റു. വാഹനങ്ങള്‍ക്കു നേരെ കല്ലേറും ഉണ്ടായി. രണ്ട് വാഹനങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പൊലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.