കിഴക്കമ്പലം ലഹള ഉത്തരവാദിത്തം ആർക്ക്….?

കിഴക്കമ്പലം ലഹള ഉത്തരവാദിത്തം ആർക്ക്….?
December 27 22:37 2021 Print This Article

ആലപ്പുഴ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ മിക്ക നഗരങ്ങളിലും പാതിരാത്രിയിൽ പലയിടത്തും ആയുധങ്ങളുമേന്തി പ്രക്ഷോഭകർ തെരുവിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് അലറി നടന്നതിൽ മിക്കവരും വലിയ മാളുകൾ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നവരും തട്ടുകടക്കാരും ആണ് എന്ന് പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലായി…ഈ വിഷയത്തിൽ ലുലു മുതലാളിആയ എംകെ യൂസഫലിയെ അറസ്റ്റ് ചെയ്തോ ഇല്ലയോ…?? അദ്ദേഹത്തിന് എത്രമാത്രം ഉത്തരവാദിത്വം ഇതിലുണ്ട്… എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു…

സെക്രട്ടറിയേറ്റിൽ കമ്പ്യൂട്ടറുകളും സ്പീക്കറുടെ ഡയസ് വരെ തല്ലി പൊളിച്ചപ്പോൾ.. മാർക്സിസ്റ്റ് പാർട്ടിയുടെ എത്ര നേതാക്കന്മാർക്ക് എതിരെ കേസെടുത്തു.. ? മാർക്സിസ്റ്റ് പാർട്ടി ഇതിന് ഉത്തരവാദിത്വം വാഹിക്കുമോ…? 15 വർഷത്തെ ടാക്സ് ഒന്നിച്ച് അടച്ച് കേരളത്തിൽ ഓടുന്ന വാഹനങ്ങൾ റോഡുകളിലെ മരണ കുഴികളിൽ വീണു യാത്രക്കാർ മരിച്ചപ്പോൾ, മരുമകൻ റിയാസ് മോനേ ഉത്തരവാദിത്തപ്പെട്ട അളന്ന് നിലയിൽ ആരും കേസെടുത്തിട്ടില്ല. പൊതു മരാമത്ത് വകുപ്പിനെ ആരും കുറ്റം പറഞ്ഞതുമില്ല …

രാജ്യദ്രോഹ സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ അറസ്റ്റിലായ വിഷയത്തിൽ ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല… ഗവൺമെന്റിനെ ഉത്തരവാദിത്തത്തിന്റെ പേരിൽ പിരിച്ചുവിട്ടതുമില്ല…. കേരളത്തിൽ കോവിഡ് ഭീകരമായി പടരുകയും തുടരുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ടീച്ചർ അമ്മയും അഴിഞ്ഞുവീണ സ്ത്രീത്വം വാരിച്ചുറ്റി തിരക്കിട്ടു നടക്കുന്ന മന്ത്രി വീണയേയും ആരും കുറ്റപ്പെടുത്തി കണ്ടില്ല. ആരും അറസ്റ്റും പ്രഖ്യാപിച്ചിട്ടില്ല… പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ അടി ഉണ്ടാക്കിയപ്പോൾ അതിന്റെ മുതലാളിയുടെ പേര് ഒരു ചാനൽ ചർച്ചയിലും ഒരു നിരീക്ഷകനും പുറത്തു പറഞ്ഞില്ല……

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ കിറ്റക്സ് അന്യസംസ്ഥാന തൊഴിലാളികൾ ലഹള ഉണ്ടാക്കുകയും അത് പോലീസ് ജീപ്പ് കത്തിക്കുന്നതിൽ എത്തുകയും ചെയ്തത് കേരളത്തിൽ സമീപഭാവിയിൽ വരുവാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നോടിയാണ് എന്ന് പറയുന്നതിന് യാതൊരു സംശയമില്ല. എന്നാൽ അതിന്റെ പിന്നിൽ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സാബു ജേക്കബ് നിൽക്കണം എന്ന് പറയുന്നത് മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണത് പോലെ എന്ന് പറഞ്ഞാൽ മതി…

ചില ശ്രീജൻമാർ മാത്രമല്ല ഇടതു-വലത് കലാകാരന്മാർ പലരും ഈ നാടകത്തിന് പിന്നിൽ തിരശ്ശീലയിൽ ചരട് വലിക്കാൻ ഉണ്ടായിരുന്നു എന്നതാണ് സത്യം. പുര കത്തിച്ചതും വാഴ വെട്ടിയതും വെള്ളം കോരി ഒഴിച്ച് അതും എല്ലാം അവർ തന്നെ…. കാരണം ട്വന്റി20 പോലെ ഒരു പ്രസ്ഥാനം കേരളത്തിൽ വളർന്നു വന്നാൽ.. അത് ഡൽഹിയിലെ ആം ആദ്മി പാർട്ടി പോലെ ജനങ്ങളൊക്കെ അംഗീകരിച്ചു കഴിഞ്ഞാൽ ഈ രാഷ്ട്രീയ തൊഴിലുമായി ജീവിക്കുന്ന ഈ കണ്ണട്ടകൾക്ക് പിന്നീട് മലയാളക്കരയിൽ സ്ഥാനം ഉണ്ടാകുകയില്ല എന്നും ഒരുകാലത്തും ഈ നാട് ഗുണം പിടിക്കാതെ ഇങ്ങനെ തന്നെ വേലയും തൊഴിലും കൂലിയും ഇല്ലാതെ ഗതികെട്ട ജീവിക്കണമെന്നും അതിലൂടെ അവരുടെ തൊഴിലുറപ്പ് പ്രസ്ഥാനങ്ങൾ ഉറപ്പിച്ച് മുന്നോട്ടു പോകാമെന്നും, അതിലൂടെ അവരും അവരുടെ മക്കളും മോ ടിയുള്ള വാഹനങ്ങളിലും ആഡംബര കൊട്ടാരങ്ങളിലും ജീവിച്ചാൽ മതിയെന്ന് സ്വപ്നം കാണുന്ന മലീമസമായ മനസ്സിൻ ഉടമകളാണ്.

കിറ്റ് കൊടുത്ത് സാധാരണ ജനങ്ങളെ വിഡ്ഢികളാക്കി 99 എംഎൽഎമാരുമായി ജയിച്ചു വന്ന ഈ സർക്കാർ പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട് ആർക്കും വേണ്ടാത്ത ഒരു K റെയിൽ ഉണ്ടാക്കി അതിലൂടെ കിട്ടുന്ന കമ്മീഷനും ഭൂമി കച്ചവടത്തിൽ ലാഭം നേടി പത്തു തലമുറയ്ക്കുവേണ്ടി അധ്വാനിക്കാനുള്ള തിരക്കിലാണ്… വിഡ്ഢികളായ വോട്ടർമാരുള്ള കേരളം തിരിച്ചറിയുക ശ്രീജൻമാരും പിടി തോമസും ബെന്നി ബഹനാനും ചേർന്ന് ഏകദേശം നാൽപതിനായിരത്തോളം കേരളത്തിൽ വരാമായിരുന്നു തൊഴിലവസരങ്ങളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പറഞ്ഞുവിട്ടത്…

അത് എന്റെയും നിങ്ങളുടെയും കേരളത്തിലുള്ള എല്ലാവരുടെയും നഷ്ടമാണ്. പറഞ്ഞ് വിട്ട വനു ഒരു ബുദ്ധിമുട്ടുമില്ല. കാരണം അവന്റെ തൊഴിലും വരുമാനവും ഊട്ടിയുറപ്പിക്കുവാൻ ഏതു നെറികെട്ട തരംതാണ പ്രവർത്തി കളിലേക്കും ഇറങ്ങുന്ന സത്യാവസ്ഥ ഉള്ളവർ. എന്തുകൊണ്ട് എംഎൽഎ ശ്രീജൻ സ്വന്തം മണ്ഡലത്തിൽ നടന്ന ലഹളയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി വെച്ചു കൂടാ??? എന്നാൽ പൊതുജനം തിരിച്ചറിയേണ്ടത് ഇവിടെ മരങ്ങൾ വെട്ടി മരുഭൂമിയാകുന്നു അതുപോലെ…

തൊഴിൽ സംരംഭകരെ ആട്ടി ഓടിക്കുമ്പോൾ ഞാനും നിങ്ങളും മാത്രമല്ല നമ്മുടെ തലമുറകളും ഇന്നല്ലെങ്കിൽ നാളെ അന്യസംസ്ഥാന തൊഴിലാളികൾ ആയി മാറ്റേണ്ടിവരും എന്നുള്ളത് ഓർത്തെടുക്കുന്ന സത്യമാണ്… ഇവിടെ കേവലം കൊടിയുടെ രാഷ്ട്രീയം നോക്കി വോട്ട് ഇടുകയും താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ എന്ത് നീചത്വം കാണിച്ചാലും അതിനെയൊക്കെ ന്യായീകരിക്കുവാൻ ഒരു നാണവും ഇല്ലാതെ നടക്കുന്ന കുറെ ഊളകളും ചേർന്ന് എന്റെയും നിങ്ങളുടെയും ചോറിൽ മണ്ണുവാരി വിടുകയാണെന്ന് മറക്കാതെ ഓർക്കുന്നത് നന്നായിരിക്കും… കഴിഞ്ഞ ആറു വർഷമായി ഭരിക്കുന്ന ഈ ഗവൺമെന്റ് എത്ര തൊഴിലവസരങ്ങൾ കേരളത്തിൽ കൊണ്ടുവന്നു എന്ന് നിങ്ങൾ ചിന്തിക്കണം.

അവർക്കും അവരുടെ സിൽബന്ധികൾക്കും ഗവൺമെന്റ് ജോലി തരപ്പെടുത്തുന്ന അല്ലാതെ 45 ലക്ഷത്തോളം അഭ്യസ്തവിദ്യർ കേരളത്തിൽ തൊഴിൽ അന്വേഷിച്ചു നടക്കുമ്പോൾ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ നിങ്ങൾക്ക് യോഗ്യവും ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇന്നല്ലെങ്കിൽ നാളെ ഇവിടെ ഉണ്ടായില്ലെങ്കിൽ ആത്മഹത്യ മാത്രമായിരിക്കും ഇവിടെ കൂടുവാൻ പോകുന്നത്…

-ബ്ലസൺജി, ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.