കാൽവറി ബാപ്റ്റിസ്റ്റ് ചർച്ചിൽ പാസ്റ്റർമാരായി ലസ്ബിയൻ ദമ്പതികൾ നിയമിതരായി

by padayali | 22 January 2017 2:45 PM

നൂറ്റിപതിനഞ്ച് വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ വാഷിങ്ങ്ടൺ ഡി.സി യിലെ കാൽവറി ബാപ്റ്റിസ്റ്റ് ചർച്ചിൽ ഇനിമുതൽ ലസ്ബിയൻ ദമ്പതിമാർ ആത്മീയ നേതൃത്വം നൽകും. സാലി സാരട്ട്, മറിയ സ്വയറിംഗൻ എന്നീ ദമ്പതിമാരെ ചർച്ചിലെ പാസ്റ്റർമാരായി നിയമിച്ചതായി ജനുവരി 3 ഞായറാഴ്ച ബാപ്റ്റിസ്റ്റ് ചർച്ച് അധികൃതർ അറിയിച്ചു.2015ൽ ഓര്‍ഡയിന്‍ ചെയ്യപ്പെട്ട ഇരുവരും കാൽവറി ചർച്ചിലെ സീനിയർ പാസ്റ്ററന്മാരായി ഫെബ്രുവരി 26ന് ചുമതലയേൽക്കുമെന്നും ഇവർ പറഞ്ഞു. ലസ്ബിയൻ വിഭാഗത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും വളരെ സംതൃപ്തരാണെന്നും ഞങ്ങളുടെ കഴിവിനനുസരിച്ചു സേവനം നൽകുമെന്നും നിയമനം ലഭിച്ച ഇവർ പ്രതികരിച്ചു. വിശ്വാസ സമൂഹവും വലിയ ആകാംഷയിലാണ്.

ലാസിയുടേയും മറിയയുടേയും മിനിസ്ട്രിയിലുള്ള പരിചയസമ്പത്തും ടാലന്റ്സും സഭാ വിശ്വാസികൾക്ക് മുതൽക്കൂട്ടാകുമെന്ന് ചർച്ചസ് മിനിസ്ട്രീരിയൽ സെലക്ഷൻ കമ്മിറ്റി ചെയർ കാരൾ ബ്ലിത്ത് അഭിപ്രായപ്പെട്ടു.ലസ്ബിയൻ ദമ്പതിമാരുടെ നിയമനം ദൈവീക പ്രമാണങ്ങൾക്കു അനസൃതമാണോ അല്ലയോ എന്നുള്ള ചർച്ച സജ്ജീവമാണ്.പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് വിശുദ്ധ വേദപുസ്തകത്തിൽ വിശുദ്ധമായി അംഗീകരിച്ചിട്ടുള്ളതെന്ന് ഭൂരിപക്ഷം വിശ്വാസികൾ അഭിപ്രായപ്പെടുമ്പോൾ ന്യൂനപക്ഷം മാത്രമാണ് ഇതിനെതിരെ ശബ്ദം ഉയർത്തുന്നത്.

Source URL: https://padayali.com/%e0%b4%95%e0%b4%be%e0%b5%bd%e0%b4%b5%e0%b4%b1%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%bc/