കാൽവറിയിലെ സ്നേഹവും രക്ഷാകര ദൗത്യവും

കാൽവറിയിലെ സ്നേഹവും രക്ഷാകര ദൗത്യവും
March 31 11:29 2018 Print This Article

യഹൂദന്മാരുടെ ജീവിതപശ്ചാത്തലം എല്ലാവരെയും വേദനിപ്പിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നും ഇന്നും അഴിമതിയുടേയും ആർഭാടത്തിന്റെയും മത്തുപിടിച്ച മുതലാളിത്വ വർഗ്ഗം ഉണ്ടായിരുന്നു. അ​​​ധി​​​കാ​​​ര​​​​​​ ഭ്ര​​​മ​​​വും സംബത്തിനോടുള്ള ആ​​​സ​​​ക്തി​​​യും ബാ​​​ധി​​​ച്ച ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ളും പരീശന്മാരും പു​​​രോ​​​ഹി​​​ത പ്ര​​​മാ​​​ണി​​​ക​​​ളും ചേ​​​ർ​​​ന്നു ജ​​​ന​​​ത്തെ വ​​​ഴി​​​തെ​​​റ്റി​​​ച്ചു. ആ കാലഘട്ടത്തിൽ യേശുവിന്റെ വരവും യേശുവിന്റെ പ്രഖ്യാപനങ്ങളും പലരുടെയും ഉറക്കം കെടുത്തി.

അതുമാത്രമല്ല, മറ്റുള്ളവരോടുള്ള സമീപനത്തിൽ യേശു തികച്ചും നീതിമാനും പാ​​​വ​​​ങ്ങ​​​ളോ​​​ടു ക​​​രു​​​ത​​​ലും പ്രകടിപ്പിച്ചു. എന്നാൽ ഇതില്ലാതിരുന്ന ധ​​​നി​​​ക​​രേയും പരീശഭക്തരേയും അ​​​വി​​​ടു​​​ന്നു ശാ​​​സി​​​ച്ചു. ത​​​ന്റെ പിതാവിന്റെ ഭ​​​വ​​​നം ക​​​ള്ള​​​ന്മാ​​രു​​​ടേ​​​യും ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടേ​​​യും ഗുഹയാക്കിയവരെ അവിടെ നിന്നു പു​​​റ​​​ത്താ​​​ക്കി. ആ​​​ത്മീ​​​യ​​​ത വ​​​റ്റി​​​പ്പോ​​​യ പു​​​രോ​​​ഹി​​​ത​​​പ്ര​​​മു​​​ഖ​​​രെ വെ​​​ള്ള​​​യ​​​ടി​​​ച്ച കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ൾ എ​​​ന്നു വി​​​ളി​​​ച്ചു പ​​​ര​​​സ്യ​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ചു. അതിന്റെ പക വീട്ടൽ എന്നോണം ദാവീദ് പുത്രന് ഹോശന്ന പാടിയവരെ ക്കൊണ്ട് തന്നെ അ​​​വ​​​നെ ക്രൂ​​​ശി​​​ക്കു​​​ക എ​​​ന്ന് ആ​​​ക്രോ​​​ശി​​​പ്പിച്ചു.

അന്നത്തെ രാഷ്ട്രീയ പകപോക്കലും, തൊഴുത്തിൽ കുത്തും, കാലുവാരലിന്റെയും ഇരയായി യേശുവും. (ഇന്നത്തെ നമ്മുടെ ഭാക്ഷയിൽ പറഞ്ഞാൽ ) യ​​​ഹൂ​​​ദ​​​ പാരമ്പ​​​ര്യ​​​ത്തി​​​ൽ കു​​​രി​​​ശ്, ക്രൂശീകരണം ശപിക്കപെട്ടവർക്കു മാ​​​ത്രം ഒ​​​രു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന പീ​​​ഡ​​​നമ​​​ര​​​ണ ഉ​​​പാ​​​ധി​​​യാ​​​യി​​​രു​​​ന്നു. കു​​​രി​​​ശി​​​ലേ​​​റ്റാ​​​ൻ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വരുടെ കാര്യം അതി ദയനീയം ആയിരുന്നു എന്ന് വേണം ചരിത്രത്തിന്റെ കണ്ടെത്തൽ. എ​​​ന്നാ​​​ൽ, യേശു പ​​​ത​​​റി​​​യി​​​ല്ല. പ​​​രി​​​പൂ​​​ർ​​​ണ്ണ നി​​​ശ​​​ബ്‌​​​ദ​​​ത​​​യി​​​ൽ, അ​​​റ​​​ക്ക​​​പ്പെ​​​ടു​​​വാ​​​ൻ പോ​​​കു​​​ന്ന കു​​​ഞ്ഞാ​​​ടി​​​നെ​​​പ്പോ​​​ലെ അ​​​വ​​​ൻ ചാ​​​ട്ട​​​വാ​​​റ​​​ടി​​​ക​​​ളും, ഭ​​​​​ത്‌​​​സ​​​ന​​​ങ്ങ​​​ളും, ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​തെ​​​ല്ലാം താ​​​നേ​​​റ്റെ​​​ടു​​​ത്ത ര​​​ക്ഷാ​​​ക​​​ര ദൗ​​​ത്യ​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് അ​​​വ​​​നു ബോ​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അതിനാൽ മിണ്ടാതിരുന്നു സകലവും സഹിച്ചു.

തന്റെ പ്രീയരിൽ ഒരാൾ ചും​​​ബി​​​ച്ചു​​കൊ​​​ണ്ട് ഒ​​​റ്റി​​​ക്കൊ​​​ടു​​​ത്ത​​​പ്പോ​​​ഴും മ​​​റ്റെ​​​ല്ലാ​​​വ​​​രും ചി​​​ത​​​റി​​​യോ​​​ടി​​​യ​​​പ്പോ​​​ഴും ശി​​​ഷ്യ​​​പ്ര​​​മു​​​ഖ​​​ൻ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴും അ​​​വ​​​രെ വെറുക്കാനോ തിരസ്കരിക്കാനോ ​യേശുവിനു കഴിഞ്ഞില്ല, അവർക്കു രക്ഷ നഷ്ടപ്പെടുത്താതെ തിരികെ ര​​​ക്ഷ​​​യി​​​ലേ​​​ക്കു നടന്നുകയറുവാൻ പാതയൊരുക്കി. കു​​​രി​​​ശോ​​​ളം അ​​​വി​​​ടു​​​ന്നു കാ​​​ത്തി​​​രു​​​ന്നു. ഒ​​​റ്റു​​​കാ​​​ര​​​ൻ ഒ​​​ഴി​​​കെ ബാ​​​ക്കി​​​യെ​​​ല്ലാ​ ശി​​​ഷ്യ​​​ന്മാ​​​രും അ​​​തു തി​​​രി​​​ച്ച​​​റി​​​ഞ്ഞു ര​​​ക്ഷ​​​യു​​​ടെ പാ​​​ത​​​യി​​​ലെ​​​ത്തി. ത​​​ന്നെ മൂ​​​ന്നു​​​പ്രാ​​​വ​​​ശ്യം ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​വ​​​നെ​​​ത്ത​​​ന്നെ ഈ​​​ശോ ആ​​​ദ്യ​​​ത്തെ ഉത്തരവാദിത്വപ്പെട്ട മെത്രാച്ചനും ആക്കി.

കാ​​​ൽ​​​വ​​​റിയി​​​ൽ ഉ​​​യ​​​ർ​​​ന്ന​ കു​​​രി​​​ശ് ..യേശുവിന്റെ തകർച്ച അനേകരുടെ രക്ഷ ആയി മാ​​​റു​​​ന്നു. പ​​​ത്രോ​​​സി​​​നെ​​​യും യൂ​​​ദാ​​​സി​​​നെ​​​യും നോ​​​ക്കി​​​യ അ​​​തേ ക​​​ണ്ണു​​​ക​​​ൾത​​​ന്നെ വീ​​​ണു​​​പോ​​​യ ഓ​​​രോ​​​രു​​​ത്ത​​​രേ​​​യും നോക്കുന്നുണ്ട്. ആ ​​​നോ​​​ട്ട​​​ത്തി​​​ൽ നമ്മുടെ തെറ്റുകൾ തിരുത്താനും, ഏറ്റുപറയാനും, മടങ്ങിവരാനും കഴിയുന്നവർ, മനസാന്തരത്തിന്റെയും, ര​​​ക്ഷ​​​യു​​​ടെയും അനുഭവത്തിലേക്ക് കടന്നു വരുന്നു. അ​​​താ​​​ണ് കാ​​​ൽ​​​വ​​​റിയി​​​ലെ കു​​​രി​​​ശി​​​ന്റെ മഹത്വവും ത്യാഗവും. കു​​​രി​​​ശി​​​ൽ​​​ കി​​​ട​​​ന്ന് ഈ​​​ശോ​​​യെ പ​​​രി​​​ഹ​​​സി​​​ച്ച ക​​​ള്ള​​​ന​​​ല്ല, മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗ്ഗ​​​ത്തി​​​ലൂ​​​ടെ സ്വ​​​ർ​​​ഗ്ഗം കണ്ടെത്തിയ ‘ന​​​ല്ല’ ക​​​ള്ള​​​നാ​​ക​​​ട്ടെ ഈ ദിവസങ്ങളിലെ പ്ര​​​ചോ​​​ദ​​​ന​​ം. മാനസാന്തരപ്പെടാനുള്ള പാത തിരഞ്ഞടുക്കാതെ നിരാശയുടെയും, ആത്മനാശത്തിന്റെയും പടുകുഴിയിൽ വീണുപോയ ഒറ്റുകാരൻ യൂദാ ആയിട്ടല്ല മറിച്ചു, യേശുവിന്റെ സ്നേഹത്തിലും മാതൃകയിലുമുള്ള കൈപിടിച്ച് ശക്തമായ തിരിച്ചുവരവിൽ സ്വർഗ്ഗത്തിന്റെ താക്കോൽ സ്വന്തമാക്കി ശിഷ്യന്മാരെപോലെ മടങ്ങിവരാം.

അധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും ആശ്വാസവും ബലവുമായി തീരാൻ കഴിയണം. സാധുക്കളുടേയും അശരണരുടേയും ആശ്വാസമായി ക്രൈസ്തവർ മാറണം. ദു:ഖിക്കുന്നവരോടൊപ്പം അവരുടെ ദു:ഖങ്ങളിൽ പങ്കുചേരാൻ ക്രിസ്ത്യാനി എന്നു പറയുന്നവന് കഴിയണം. യേശുവിന്റെ ഭാവവും ത്യാഗവും നിങ്ങളിലും കടന്നുവരട്ടെ. കാൽവറിയുടെ ത്യാഗവും, സ്നേഹവും നമ്മളെ ഇത്രത്തോളം ഉയർത്തിക്കൊണ്ടുവരുവാൻ ഇടയായെങ്കിൽ നാമും അനേകർക്ക്‌ ആശ്വാസവും മാതൃകയും ആവട്ടെ.

പ്രതിസന്ധികളിൽ നമ്മുടെ ദൗത്യം മറക്കുന്നവരാകരുത്. ഗതസമന തൊ​​​ട്ടു കാ​​​ൽ​​​വ​​​റി വ​​​രെ​​​യു​​​ള്ള നിമിഷങ്ങളിൽ ആ​​​ത്മ​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും കടുത്ത നിരാശയും, വേദനയും ഉണ്ടാകാം എന്നാലും നാം ഉയർപ്പിലേക്കു നടന്നു അടുക്കുകയാണ് എന്ന ബോധ്യം നമ്മെ വഴി നടത്തും.

കഷ്ടതയും പരിഹാസത്തിനും തളർത്താൻ കഴിയാത്ത ഉയിർപ്പിന്റെ പുലരി നിങ്ങൾക്കായും തുറന്നു കിടക്കുന്നു… ആ സന്തോഷയത്തിലേക്ക് നിങ്ങൾ ഓരോരുത്തരും കടന്നുവരിക…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.