കാലിഫോര്‍ണിയയില്‍ അണക്കെട്ട് തകരുമെന്ന ഭീതി; ആളുകളെ ഒഴിപ്പിക്കുന്നു

by Vadakkan | 13 February 2017 8:47 AM

കാ​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ണ​ക്കെ​ട്ട് ദു​ർ​ബ​ല​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു. യു.എസിലെ ഏറ്റവും ഉയരമുള്ള വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​റോ​വി​ല്ലി അ​ണ​ക്കെ​ട്ടാ​ണ് പൊ​ട്ടാ​ൻ​ വെ​ന്പി നി​ൽ​ക്കു​ന്ന​ത്. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്ന് തകരാറിലായതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് ആശങ്കാ ജനകമായ ഈ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമിന്റെ പദ്ധതി പ്രദേശത്ത് 16,000 ത്തില്‍ ഏറെ ആളുകളാണ് താമസിക്കുന്നത്. ഇവരില്‍ നിരവധി ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു.
സ്പില്‍വേയിലെ കോണ്‍ക്രീറ്റ് വലിയതോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളം ചെറിയ അളവില്‍ തുറന്നു വിടാനുള്ള നീക്കവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ യു.എസ് ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇതിന്റെ ആഘാതം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ എ​ത്ര​യും​വേ​ഗം ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ക​ടു​ത്ത വ​ര​ൾ​ച്ച​ക്കു ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യും മഞ്ഞുവീഴ്ചയും ഉണ്ടാ​കു​ന്ന​ത്.  ഇ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.

അ​ന്പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​സം​ഭ​വ​മാ​ണി​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​സ്പി​ൽ​വേ​യി​ലൂ​ടെ സെ​ക്ക​ൻ​ഡി​ൽ 100, 000 ഘ​ന​യ​ടി വെ​ള്ള​മാ​ണ് സമീപത്തെ ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.  1962ല്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച 770 അടി ഉയരമുള്ള അണക്കെട്ടിന്റെ പണി പൂര്‍ത്തിയാക്കിയത് 1968 ലാണ്.

Source URL: https://padayali.com/%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95/