കാലങ്ങളെയും കാലഗതികളെയും നമുക്ക് വിവേചിക്കാം

കാലങ്ങളെയും കാലഗതികളെയും നമുക്ക് വിവേചിക്കാം
September 22 22:11 2017 Print This Article

ഇന്നത്തെ പെന്തകോസ്ത് തലമുറ നേരിടുന്ന സാമൂഹിക പ്രതികൂല വ്യവസ്ഥിതികളെയും ചുറ്റുപാടുകളെയും അതിജീവിക്കുവാൻ സജ്ജരാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു . ഏതൊരു സമുദായവും അവരുടെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ ബദ്ധശ്രേദ്ധാലുക്കൾ ആണ് . അതിനു ആവശ്യമായ പാഠങ്ങൾ അവർക്കു നൽകി വരുന്നു . ഇന്നത്തെ തലമുറകൾ ആണ് ഏതൊരു സമൂഹത്തിന്റെയും നാളത്തെ വാഗ്‌ദാനങ്ങൾ എന്ന് അവർക്കറിയാം , നമ്മുടെ മുൻ തലമുറക്കാരും ഈ ദൗത്യത്തിൽ മികവ് കാട്ടി.

ലൗ ജിഹാദി എന്ന ആശയം പേര് കൊണ്ട് മാത്രം ഒരു സമുദായത്തിന്റെ കുത്തക ആകുന്പോൾ അതിന്റെ ആശയങ്ങൾ എല്ലാ സമുദായങ്ങളെയും ഒരു പോലെ മഥിക്കുന്നതാണ് എന്ന സത്യം നാം മറന്നു പോകരുത് . എങ്ങോട്ട് വലിച്ചാലും വിധേയത്വം കാണിക്കുന്ന ഒരു കൂട്ടമായി നമ്മുടെ പെന്തകോസ്ത് തലമുറ ദിശാബോധം ഇല്ലാതെ അലയുന്നു എന്ന യാഥാർഥ്യം നാം കണ്ടു മനസിലാക്കി പ്രവർത്തിക്കേണ്ടുന്ന സമയം അതിക്രെമിച്ചിരിക്കുന്നു. അലഞ്ഞു തിരിയുന്ന തലമുറയെ കണ്ടു നാം പകച്ചു നിൽക്കാതെ നമുക്ക് ഉണരാം , പ്രവർത്തിക്കാം. അതിനുള്ള സംവിധാനം നമുക്ക് യഥാർത്ഥത്തിൽ ഉണ്ട്. പക്ഷെ ഫലപ്രദമായി നാം ഉപയോഗിക്കുന്നില്ല എന്നുമാത്രം .

പെൺകുട്ടികളെ കൈവശപ്പെടുത്തി പുരുഷന്മാരെ ഇല്ലായ്മ ചെയുന്ന പാഠം ഐ.എസ്. ഭീകരന്മാരിൽ നിന്നും ആധുനിക ലോകത്തിനു ലഭിച്ച പുതിയ തന്ത്രം ആണ്. ദൈവസഭയുടെ നടത്തിപ്പുകാരായ നാം വളരെ ബുദ്ധിയോടെ കാര്യങ്ങൾ നോക്കി കാണേണ്ട കാലം എത്തിയിരിക്കുന്നു. മതം മാറി വിവാഹം കഴിച്ച ദിൽന എന്ന ക്രിസ്തീയ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ‘കിട്ടേണ്ടത്’ ലഭിക്കാതെ വന്നപ്പോൾ അവൾ ജീവൻ മരണ പോരാട്ടത്തിൽ നിൽക്കുന്ന വീഡിയോ യൂടൂബിലൂടെ ലോകം കണ്ടതാണ് . ഇവിടെ നാം വിശകലനം ചെയ്തു മനസിലാക്കേണ്ട ചില യാഥാർഥ്യങ്ങൾ ഉണ്ട് .

1. പെന്തകോസ്ത് കുടുബത്തിൽ നിന്നും ദൈവത്തെ ഉണ്മയായ് ആരാധിക്കുന്ന ഒരു പെൺകുട്ടി അന്യ മതസ്ഥനെ പ്രേമിച്ചു വീട് വിട്ട് ഇറങ്ങി പോകുമ്പോൾ നാം മനസിലാക്കേണ്ട ഒരു കാര്യം ഇങ്ങനെ ഉള്ള പെൺകുട്ടികളിൽ 99 % വും അന്യമതസ്ഥനെ സ്നേഹിച്ചു ഇറങ്ങി പോകുന്നതല്ല പകരം അവരെ ശാരീരികമായി കീഴ്പെടുത്തി കൈക്കലാക്കുകയാണ്. ഏതു വിധത്തിലെ പരിചയപ്പെടൽ ആണെങ്കിലും പ്രാരംഭ സമയങ്ങളിലെ മനോഹര വാക്കുകളും തൊട്ടും തലോടിയും ഇക്കിളി പെടുത്തുന്ന വാക്കുകൾ ഉപയോഗിച്ച് അവന്റെ കൈയിൽ നിന്നും രക്ഷപെടാൻ കഴിയാതെ ആകുന്ന പെൺകുട്ടികളെ ലൈംഗികമായി കീഴ്‌പ്പെടുത്തി കഴിയുന്പോൾ അവന്റെ കൂടെ ജീവിക്കാം എന്ന തീരുമാനത്തിലേക്ക് അവർ എത്തപ്പെടുകയാണ് . ഏതൊരുവന്റെ ഭാര്യയെയും ‘സൗകര്യത്തിനു കിട്ടിയാൽ …’ കൈകകലാക്കാം എന്ന സാമാന്യ മനഃശാസ്ത്രം മാത്രം ആണ് ഇവിടെ പ്രാവർത്തികം ആകുന്നതു. നാം നമ്മുടെ പെൺകുട്ടികളെ ഇതിൽ അത്യാവശ്യമായി ബോധവൽക്കരിക്കേണ്ടാതാകുന്നു.

ബി ടെക് അവസാന വർഷ വിദ്യാർത്ഥിനി ഒരുവന്റെ കൂടെ വീട് വിട്ടു പോകുവാൻ തയ്യാറായി ഇരിക്കുന്നു എന്ന് അവളുടെ കൂട്ടുകാരിൽ നിന്നും അറിവ് കിട്ടിയ മാതാപിതാക്കൾ അവൾ കോളേജിൽ നിന്നും വരുന്നതിനും മുൻപ് അവളുടെ മുറി പരിശോധിച്ചപ്പോൾ വളരെ രഹസ്യമായി അവൾ കരുതി വച്ചിരിക്കുന്ന സാധനകളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി . കാര്യം ഗുരുതരം ആണ് എന്ന് മനസിലാക്കിയ വീട്ടുകാർ അവൾ കോളേജിൽ നിന്നും വന്നപ്പോൾ തന്നെ അവളെ അകത്തിട്ട് പൂട്ടി , പെൺകുട്ടിക് ഒറ്റ തീരുമാനമേ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ അവന്റെ കൂടെ പോകും അല്ലെങ്കിൽ ആത്മഹത്യാ ചെയ്യും. മറ്റൊരു വഴിയും ഉടൻ മുൻപിൽ കാണാതെ ഇരുന്ന വീട്ടുകാർ എന്റെ ഒരു സുഹൃത്ത് പാസ്റ്ററുമായി ബന്ധപ്പെട്ടു . ഒന്നര മണിക്കൂർ നേരത്തെ കൗണ്സിലിംഗിന് ശേഷം പെൺകുട്ടി പറഞ്ഞ കാര്യം ‘ഞാൻ കൂടെ ചെന്നിലേക്കിൽ അവൻ ആത്മഹത്യ ചെയ്യും എന്നാണ്’. അവൾക്ക് നാട്ടിലെ മൂന്നാംതരം റൗഡി ചെറുക്കനെ ഇഷ്ടം അല്ല, എങ്കിലും താൻ കാരണം അവൻ ആത്മഹത്യാ ചെയ്യരുത് എന്ന് അവൾ ആഗ്രഹിക്കുന്നു . പോലീസിന്റെയും മറ്റും സഹായത്തോടെ അവന്റെ ഭീഷണിയിൽ നിന്നും പെൺകുട്ടിയെ അവർ രക്ഷിച്ചു . നാം ഇവിടെ മനസിലാകെടുന്നത് ഇത് പലപ്പോഴും പ്രേമവിവാഹം അല്ല ഇവിടെ സംഭവിക്കുന്നത് മറിച്ചു ചൂഷണ വിവാഹം ആണ് . പെൺകുട്ടികളുടെ ഇളം മനസിലെ വൈകാരികതയെ തട്ടി ഉണർത്തി പ്രലോഭനങ്ങളിൽ കൊണ്ടെത്തിച്ചു ‘കാര്യ സാധ്യം’ നടത്തുന്ന ഈ പ്രവണതയെ ഇപ്പോഴുത്തെ നിലവാരത്തിൽ സഭകൾക്ക് ബോധപൂർവമായ ഇടപെടീലിലൂടെ മാറി കടക്കാവുന്നതേ ഉള്ളു .

2. ക്രിസ്ത്യാനികൾ പൊതുവെ അധ്വാന ശീലരും സമ്പാദ്യ ശീലരും ആണ്. കഴിയുന്നത്ര പ്രൗഢിയോടെ സമൂഹത്തിനു മുൻപിൽ നല്ല നിലവാരത്തിൽ ജീവിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. ത്യാഗത്തോടെ കുടുബനാഥന്മാർ മണലാര്യണ്യങ്ങളിൽ മറ്റും കഷ്ടപ്പെട്ട് കാര്യങ്ങൾ ഭംഗി അയി കൊണ്ട് പോകുന്നു ‘കിട്ടിയാൽ ഒരു ആന പോയാൽ ഒരു വാക്കു -ശ്രെമിച്ചു നോക്കാം’ എന്ന നാട്ടിൻ പുറത്തെ പഴംചൊല്ല് നടപ്പാക്കുകയാണ് ഇക്കൂട്ടർ . ‘നല്ല വീട്ടിലെ’ പെൺകുട്ടിയെ ചുളുവിൽ കൈക്കലാക്കുന്നതിലൂടെ ഈ സ്വത്തിന്റെയും ജീവിത നിലവാരവും കൈക്കലാക്കാം എന് ഇവർ വ്യാമോഹിക്കുന്നു

3 . നാം നമ്മുടെ പെൺകുട്ടികളെ കളങ്കം ഇല്ലാത്തവർ അയി വളർത്താൻ ശ്രെമിക്കുന്നു (ഒരു സിനിമ പോലും കാണിക്കാതെ ). അതുകൊണ്ടു തന്നെ അവർ ലോകത്തിന്റെ വഞ്ചന കണ്ടു പിടിക്കുവാൻ പലപ്പോഴും പ്രാപ്തരാകുന്നില്ല. മാത്രം ആല്ല നമ്മുടെ കുട്ടികൾ ‘ശരീരത്തിലും’, ഹൃദയത്തിലും മറ്റുള്ളവരെക്കാൾ കളങ്കം ഇല്ലാത്തവർ ആണ് എന്ന ചിന്ത അവരെ കൂടുതൽ ആകർഷിക്കുന്നു .

4. അടിച്ചാലും തല്ലി കൊന്നാലും ഒരു ചുക്കും നാം ചെയ്യില്ല എന്ന ഉറപ്പു അവനുണ്ട് , പെൺകുട്ടി സഹിച്ചു വീട്ടിൽ കിടന്നു കൊളും നാം കേസിനും വഴക്കിനും പോകില്ല എന്ന ധാരണ കാര്യങ്ങൾ അവർക്കു എളുപ്പം ആകുന്നു . ഈ പൊതുധാരണയുടെ അടിസ്ഥാനത്തിൽ ആണ് ‘അച്ഛൻ ഉറങ്ങാത്ത വീട്’ എന്ന സൂര്യനെല്ലി പെൺകുട്ടിയെ ആസ്പദീകരിച്ച സിനിമ പെന്തകോസ്ത് കുടുംബ പശ്ചാത്തലത്തിൽ നിർമ്മിച്ചതിന്റെ കാരണം സംവിധായകൻ ലാൽ ജോസ് ‘ഇഴയടുപ്പം’ എന്ന മധുര വാക്കു ഉപയോഗിച്ച് ‘ഉറക്കെ’ പറഞ്ഞത് നാം ആരും മറന്നിട്ടുണ്ടാകില്ല .

നമ്മുടെ തലമുറകൾ, പ്രേത്യ കാൽ പെൺകുട്ടികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ പ്രേതിസന്ധ്യകളെ നേരിടാൻ നാം സഭയായി ബോധപൂർവം ഉണർന്നെ മതിയാകൂ . ആഴ്ചയിൽ രണ്ടു മൂന്നു തവണ എങ്കിലും നമ്മുടെ കൈയിൽ കിട്ടുന്ന കുട്ടികളെ അറുബോറൻ സഭായോഗങ്ങൾ നടത്തി അകറ്റി നിർത്താതെ അവർക്ക് ആവശ്യമുള്ളത് നൽകി ചേർത്ത് നിർത്തിയില്ല എങ്കിൽ നമ്മുടെ കണ്മുൻപിൽ തന്നെ ഈ തലമുറയ്ക്ക് ചരമഗീതം പാടുന്നത് നാം കാണേണ്ടി വരും . ഇന്ന് യൂറോപ്പും മറ്റു ക്രിസ്തീയ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയും തലമുറകളെ നിലനിർത്താൻ അവർക്കു കഴിയാതെ പോയി എന്നതാണ് . പുതിയനിയമത്തിൽ കാണുന്ന ക്രിസ്തീയ സഭകളും രാജ്യങ്ങളും ഇന്ന് എവിടെ ? ചരിത്രം നമ്മെ പാഠങ്ങൾ പഠിപ്പിച്ചിട്ടും നാം ബുദ്ധി പഠിക്കാതെ ഇരിക്കരുത് . ഇതിനു കൂട്ടായ ചിന്തയും ആലോചനയും നമ്മുക്ക് ആവശ്യമാണ്.

കുറഞ്ഞ പക്ഷം നാം ചെയേണ്ടുന്ന ചില കാര്യങ്ങൾ താഴെ വിവരിക്കുന്നു .

1 . വചനത്തിന്റെ ഉണ്മയായ സത്യങ്ങൾ നിർബന്ധമായും നമ്മുടെ സഭയെ പഠിപ്പിക്കുക. ആത്മീക ജീവിതത്തിനെതിരെ നിൽക്കുന്ന ജഢീക ആസക്തിയോടുള്ള നമ്മുടെ അഭിനിവേശം, അതിനെ ജയിക്കുവാനുള്ള ഉപാധികൾ .ലോകം പാപം പിശാച് എന്നിവക്ക് നമ്മോടുള്ള പോരാട്ടം ക്രിസ്തുവേശു മുഖാന്തരം നമുക്ക് ലഭിക്കുന്ന ജയകരമായ ക്രിസ്‌തീയ ജീവിതം. എന്നിവക്ക് പ്രാധാന്യം നല്കാം. ഇങ്ങനെ അത്യാവശ്യമായി യവ്വനകാർ അറിയേണ്ടത് അറിയുകയും ,ക്രിസ്ത്യജീവിതത്തിന്റെ മഹത്വം മനസിലാക്കി ക്രിസ്ടിയാമാർഗം തിരഞ്ഞടുക്കട്ടെ .
സാമൂഹിക വിഷയങ്ങളും ,ദൈവസഭ നേരിടുന്ന പ്രേതിസന്ധ്യകൾ ഒകെ സഭായോഗങ്ങളിൽ കൈകാര്യം ചെയ്യാം, ക്രിസ്തിയ ജീവിതത്തിൽ നാം പ്രാവർത്തികമാകേണ്ടുന്ന മിക്ക വിഷയങ്ങളും പൊതുപ്രയോഗനത്തിനു നമുക്കുകൈകാര്യം ചെയ്യാം.ബന്തുമിത്രാതികളെ വിട്ട് ഏകനായ് നമ്മോട് കൂടെ ഇറങ്ങി തിരിച്ച സഹോദരൻ പൂർണ്ണനല്ല എന്ന് മനസിലാക്കി അവനെ മനസ്സലിവോടെ താങ്ങാം.

2 .സമൂഹത്തിൽ നമ്മുടെ യവ്വനക്കാരെ കാത്തിരിക്കുന്ന ചതി കുഴികൾ വ്യക്തതയോടെ അവരെ ധരിപ്പിക്കാം. ഒരു പക്ഷെ ഏറ്റവും സൗഹൃതമുള്ള പെൺസുഹൃത്താകൾ തന്നെ ആകാം പലതിൻെറയും ഏജന്ററെമാർ. മറുപക്ഷത്തു നിന്നുള്ള കിന്നാര വാക്കുകളും സൗഹൃദയത്തിന്റെ പ്രാരംഭവാർത്തകളും എത്തിച്ച` പ്രണയം മൊട്ട്ടിട്ടു കഴിയുമ്പോൾ അവരുടെ പ്രാരംഭ ധൗത്യം കഴിഞ്ഞ` അവർ പിൻവാങ്ങുകയോ, അല്ലെങ്കിൽ ജോഡികൾക്ക് ആരുമറിയാതിരിക്കാനുള്ള “ചതി ഒളിയിടങ്ങൾ” ഒരുക്കികൊടുക്കുമ്പോൾ അവരുടെ ദൗത്യം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുകയോ ആകാം. അങ്ങനെയുള്ള പെൺസുഹൃത്തുക്കളിൽ നിന്ന് പ്രാരംഭ ദിശാ വ്യതിയാനം കാണുമ്പോൾ തന്നെ ഒഴിഞ്ഞിരിക്കാൻ നമ്മുടെ കുട്ടികൾ പ്രാപ്തരാകട്ടെ. മറിച്ച് സൗഹൃദം സ്ഥാപിക്കുന്ന ആൺ സുഹൃത്തുക്കളുമായിയുള്ള പരിചയം അധികം അവരുടെ സ്വകാര്യ ദുഃഖങ്ങൾ പങ്കിടുന്ന ശീലങ്ങളും പെൺകുട്ടികൾക്ക് ഒഴിവാക്കാം. അങ്ങനെയുള്ള ആൺ കുട്ടികൾക്ക് പ്രതിസന്ധികളിൽ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിലും അധികമുള്ള വ്യക്തിബന്ധം വളരുന്ന സന്ദർഭങ്ങളോ സാഹചര്യങ്ങളോ ഉണ്ടാകാതെ സ്വയം പിൻവലിഞ് നമ്മുടെ കുട്ടികൾ ബുദ്ധിയുള്ളവരാകട്ടെ. നമുക്ക് മറ്റുള്ളവരോടുള്ള നിർമലമായ സ്നേഹത്തിന്റെ ചുഷണം നടക്കുന്ന അവസരങ്ങൾ എങ്ങനെ ഉള്ളവയാണ് എന്നെ നമ്മുടെ കുട്ടികൾ മനസ്സിലാക്കട്ടെ .

3 .ആരുടെ കാര്യവും , എന്ത് കാര്യവും ഭയം കൂടാതെ പങ്കിടാനുള്ള വേദിയാകട്ടെ നമ്മുടെ ഭവനം . നമ്മുടെ കുട്ടികൾക്ക് പറ്റിയ അബദ്ധങ്ങളും അവർ നേരിടുന്ന ദുഃഖങ്ങളും അവർ പങ്കിടുമ്പോൾ ശകാരവർഷങ്ങൾ ചൊരിഞ്ഞു അവരുടെ ഭാരം കൂട്ടാതെ അവർക്കാവശ്യമായ മാർഗ നിർദേശങ്ങളും കൂട്ടായ ആലോചനയിലൂടെ ഉരുത്തിരിയുന്ന പുതു വഴികളും പകർന്ന് നമ്മുടെ കുട്ടികൾക്ക് ഊർജ്ജം പകരാം വീട്ടിൽ അറിഞ്ഞാൽ ഉള്ള ഭയം നിമിത്തം അന്യരുമായി സ്വകാര്യ ദുഃഖങ്ങൾ പങ്കിട്ട് അന്യർ നല്കുന്ന മാർഗ നിർദേശങ്ങളിലെ ചതി കുഴികളിൽ പെടാതെ ഇരിക്കാൻ നമ്മുടെ ഭവനങ്ങളിൽ സൗഹൃദ അന്തരീഷങ്ങൾ ഉണ്ടാകട്ടെ അങ്ങനെ ഉള്ള ഭവനങ്ങൾ കെട്ടി പടുക്കുക എന്നത് ദൈവദാസന്മാരുടെ ചുമതല കൂടെ ആണ്

4 . പുതുതലമുറയിലെ ഭാര്യാഭർത്താക്കന്മാർ കഴിയുന്നിടത്തോളം ഒരുമിച്ചു ജീവിക്കുവാൻ അവസരങ്ങൾ ഉണ്ടാകേണ്ടതിനു അവരെ പ്രോത്സാഹിപ്പിക്കുക . പ്രാര്ഥനയ്ക്കല്ലാതെ വേർപിരിഞ്ഞു ഇരിക്കരുത് എന്ന് വചനം നമ്മെ ബുദ്ധി ഉപദേശിക്കുന്നുവല്ലോ . രണ്ടു രാജ്യത്തും രണ്ടു ദേശത്തും ജീവിച്ചു വല്ല പ്പോഴും മാത്രം കൂടി വരുകയും ചെയ്യുന്ന അനാരോഗ്യ പരമായ കുടുംബാന്തരീക്ഷം ഈ തലമുറയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നതിന് രണ്ടു പക്ഷം ഇല്ല . അന്യോന്ന്യം മനസിലാക്കി , ഒരുമിച്ചു ജീവിച്ചു , തലമുറകളെ ഒരുമിച്ചു വളർത്തി എടുക്കട്ടേ. നമ്മുടെ നാട്ടിൽ തന്നെ ഒരു ജോലി സമ്പാദിപ്പിക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കുക . ഡോക്ടർമാരും എൻജിനീർമാരും മാത്രം നമ്മുക്ക് പോരാ ഗവൺമെൻറ് ഉദ്യോഗസ്ഥരും കോണ്ട്രക്ടർ മാരും മേശിരിമാരും നമ്മുടെ സമൂഹത്തിൽ നമ്മുക് ആവശ്യമുണ്ട് ,. ഏതു തൊഴിലിനും അതിന്റെതായ മാന്യത ഉണ്ട് എന്ന് സഭയെ പഠിപ്പിക്കാം

5 . ദൈവ വേലയ്ക്ക് വിളി ഇല്ലാത്തവരെ ദൈവ വേലയ്ക് ക്ക് പിടിച്ചു ഇറക്കാതെ ഇരിക്കുക , പാസ്റ്ററുടെ മകൻ പാസ്റ്റർ ആകണം എന്ന് നിർബദ്ധം ഇല്ല , വേലയുടെ വിളി ലഭിക്കുന്നിടം വരെ ഒരു തൊഴിൽ ചെയ്തു മാന്യമായി ജീവിക്കട്ടെ.

ഇന്നത്തെ നിലവാരം അനുസരിച്ചു ഈ തലമുറയുടെ മുൻപിൽ നാം നിൽക്കേടത്തു ഉണ്ട് , ആർ. സ്റ്റാൻലി എന്ന ദൈവദാസൻ ഒരിക്കൽ പറഞ്ഞത് പോലെ ഒരു ദൈവദാസന്റെ വലം കൈയിൽ ബൈബിളും ഇടം കൈയിൽ ദിന പത്രവും പിടിക്കാം . കാലങ്ങളെയും കാല ഗതികളെയും വിവേചിച്ചു പാമ്പിനെ പോലെ ബുദ്ധി ഉള്ളവരും പ്രാവിനെ പോലെ നിഷ്കളങ്കരും ആയി നമ്മുടെ തലമുറകളെ നഷ്ടപ്പെടാതെ ഈ തലമുറയിൽ നമ്മുക്കു വളർത്തി എടുക്കാം .

Pr. Shoji Koshy
A.G, Keralapuram

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.