കാബൂള്‍‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഐഎസ് ഭീകരാക്രമണ ഭീഷണി‍

കാബൂള്‍‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഐഎസ് ഭീകരാക്രമണ ഭീഷണി‍
August 26 19:10 2021 Print This Article

വാഷിങ്ടണ്‍ : താലിബാന്‍ ഭരണകൈമാറ്റത്തിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഭീഷണി യും. അഫ്ഗാനിസ്ഥാനില്‍ നിന്നു വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെ കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുള്ളവര്‍ എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വിമാനത്താവളം വഴി രാജ്യം കടക്കാനായി എത്തുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളിലുള്ള പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് യുഎസ് എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനായി യുഎസ് ഏര്‍പ്പെടുത്തിയ വിമാന സര്‍വീസ് ചൊവ്വാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിമാനത്താവളങ്ങളില്‍ നിരവധിയാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഐഎസ് ആക്രമണ ഭീഷണി കൂടി കണക്കിലെടുത്താണ് യുഎസിന്റെ ഒഴിപ്പിക്കല്‍ വേഗത്തിലാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. ഓഗസ്റ്റ് 31ന് മുന്‍പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തില്‍നിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനില്‍നില്‍ക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എയര്‍പോര്‍ട്ടിന്റെ പരിസരത്ത് ഉള്ളവര്‍ എത്രയും പെട്ടന്ന് മാറണമെന്ന് ഓസ്ട്രേലിയയും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ലണ്ടനും അറിയിച്ചിട്ടുണ്ട്.

അതേസമയം വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ല. എന്നാല്‍ അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ഇതോടെ താലിബാനെ ഭയന്ന് രാജ്യം വിടാനായി കാത്തിരിക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.