കാബൂള്‍‍ സൈനിക ആശുപത്രിയിലെ ഭീകരാക്രമണം:25 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍‍ സൈനിക ആശുപത്രിയിലെ ഭീകരാക്രമണം:25 പേര്‍ കൊല്ലപ്പെട്ടു
November 03 10:32 2021 Print This Article

കാബുള്‍ : കഴിഞ്ഞ ദിവസം കാബൂളിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്കുള്ളില്‍ ഒരു ഭീകരന്‍ തോക്ക് ഉപയോഗിച്ച്‌ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ചാവേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ആശുപത്രി ഗേറ്റിന് സമീപത്ത് വച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരവധി അംഗങ്ങള്‍ ആക്രമണത്തില്‍ പങ്കാളികളായതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. ആശുപത്രിക്ക് പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാധാരണക്കാരും താലിബാന്‍ അംഗങ്ങളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും സബിഹുള്ള മുജാഹിദ് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.