കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു

കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു
February 13 04:49 2017 Print This Article

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈന്യവും അക്രമകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ നാല് അക്രമികളെ വധിച്ചു.
കുല്‍ഗാമിലെ യാരിപോരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പതിവ് സുരക്ഷാ പരിശോധനക്കിറങ്ങിയ സൈനികര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരിച്ചടിയില്‍ നാല് അക്രമികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ അക്രമികള്‍ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാല്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.