സ്റ്റര്‍ അഭയ കേസിലെ നിര്‍ണായക സാക്ഷിയായ രാജുവിന് (അടയ്ക്കാ രാജു) അഭിനന്ദനവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കില്‍ രാജുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം രാജുവിന് ആദരമറിയിച്ചത്.
“കള്ള്” കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ “കള്ളന് ” എന്ന് വിളിക്കാമായിരിക്കും… സത്യത്തില്‍ രാജു വിശുദ്ധനാണ്…. Salute ; ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും അവിടെ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി.
ഇത് അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവായി. എന്നാല്‍ ഈ മൊഴി വിശ്വാസയോഗ്യമാണോ എന്നവാദമുയര്ത്തി ചിലര്‍ രംഗത്തെത്തിയിരുന്നു. പ്രതിഭാഗവും ഇത് ചൂണ്ടിക്കാണിച്ചിരുന്നു.
ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്നായിരുന്നു പ്രതിഭാഗം ഉയര്‍ത്തിയ ചോദ്യം.എന്നാല്‍ കേസില്‍ സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായിട്ടും രാജു പിന്മാറിയിരുന്നില്ല.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.