കളക്ടര്‍ ബ്രോ’ ആശുപത്രിയില്‍; അപൂര്‍വ രോഗമെന്ന് ഡോക്ടര്‍മാര്‍

കളക്ടര്‍ ബ്രോ’ ആശുപത്രിയില്‍; അപൂര്‍വ രോഗമെന്ന് ഡോക്ടര്‍മാര്‍
September 26 22:40 2018 Print This Article

കൊച്ചി: കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍. പ്രശാന്ത് നായര്‍ക്ക് അപൂര്‍വരോഗം ബാധിച്ചിരിക്കുകയാണ്. പ്രശാന്ത് തന്നെയാണ് അസുഖ വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടത്. ഇപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലാണ് പ്രശാന്ത്.

ചികിത്സ തേടി ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും കളക്ടര്‍ ബ്രോ പങ്കുവെച്ചിട്ടുണ്ട്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ്ങ് ലോസ് എന്ന അപൂര്‍വ രോഗമാണ് തനിക്കെന്നാണ് ഡോക്ടര്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സപുരോഗമിക്കുക യാണെന്ന് വ്യക്തമാക്കിയ പ്രശാന്ത് എംആര്‍ഐ സ്‌കാനിങ്ങ് അടക്കം കഴിഞ്ഞതിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.