കല്ലുങ്കൽ ഐപിസി എബനേസർ സഭ നാഥനില്ലാ കളരിപോലെയായി

കല്ലുങ്കൽ ഐപിസി എബനേസർ സഭ നാഥനില്ലാ കളരിപോലെയായി
June 03 17:28 2018 Print This Article

കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കല്ലുങ്കൽ ഐപിസി എബനേസർ സഭയിലെ പാസ്റ്റർക്കു സ്ഥലം മാറ്റം എന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തട്ടുകയായിരുന്നു.

ഒടുവിൽ കല്ലുങ്കൽ എബനേസർ സഭയിലെ പാസ്റ്റർക്കു പകരം ഒരാളെ നിയമിക്കുന്നതായി കേട്ടിരുന്നു. തിരുവല്ല സെന്ററിന്റെ അനുവാദം പോലുമില്ലാതെ പുതിയ ഒരാൾ ചെന്നിത്തല ഐപിസി യിൽനിന്നും പാസ്റ്റർ. ഷിബു കുമാർ ആണ് കല്ലുങ്കലേക്കു വരേണ്ടിയിരുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ വന്നു താക്കോൽ വാങ്ങി സഭയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം ആരാധന നടത്തുവാൻ കല്ലുങ്കൽ ഐപിസി യിൽ വന്നില്ല.

വിശ്വാസികൾ 12 മണി വരെയും സഭയിൽ പാസ്റ്റർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയില്ല (നടത്താൻ പാസ്റ്റർ ഇല്ല ) ഇന്ന് ഞാറാഴ്ച സഭായോഗത്തിനും പാസ്റ്റർ ഇല്ല പാവം വിശ്വാസികൾ വഴിയാധാരമായോ എന്ന ആശങ്കയിലാണ്.

പലപ്പോഴും കേരളാസ്റ്റേറ്റ് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് ഇത്തരത്തിൽ പ്രശനങ്ങൾക്കു കാരണം. വരണ്ടേ ചെന്നിത്തല പാസ്റ്റർക്കു എന്തൊക്കെയോ തടസങ്ങൾ ഉള്ളതായും കേൾക്കുന്നു. എന്തായാലും കല്ലുങ്കൽ എബനേസർ സഭയെ ഇത്തരത്തിൽ വലച്ചതിന്റെ പിന്നിൽ ചിലരുടെ ഒത്താശയും, സഹകരണവും ഒക്കെ മറ്റുള്ളവർ മറന്നിട്ടില്ല.

നെടുവേലി സഖാവും ഒന്നും അറിഞ്ഞിട്ടില്ല എന്നും കെസി പിന്നെ ഒന്നും കേട്ടിട്ടും ഇല്ല, ഇപ്പോൾ തീരുമാനം എടുക്കേണ്ട ആൾക്കാർ ഇന്ത്യയിലോ, കേരളത്തിലോ ഇല്ല അങ്ങ് അമേരിക്കയിലും, ലണ്ടനിലും ആണുപോലും.

ഈ സ്ഥിതി തുടർന്നാൽ കല്ലുങ്കൽ ചർച്ചിലെ വിശ്വാസികളുടെ ഗതി എന്താകും. ആരാധനയില്ലാത്ത സഭ എന്തിനു ? പാസ്റ്റേഴ്സ് ഇല്ല എങ്കിൽ സഭയുടെ ആവശ്യം എവിടെ ? ദൈവത്തെ ആരാധിക്കാൻ പാസ്റ്റേഴ്സ് വേണം എന്നുണ്ടോ ? രണ്ടോ മൂന്നോ പേർ യേശു ക്രിസ്തുവിന്റെ നാമത്തിൽ കൂടി വരുന്നിടത്തു കർത്താവിന്റെ സാന്നിധ്യം ഉണ്ടാകും, അങ്ങനെയെങ്കിൽ കല്ലുങ്കൽ സഭ ഇനി പസ്റ്റർ ഇല്ലാതെ മുൻപോട്ടു പോകേണ്ടി വരുമോ?

ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാത്ത കേരളാസ്റ്റേറ്റ് എങ്ങനെ ഇനി മുൻപോട്ടു പോകുന്നു? അല്ല അവരെ ഇനി അടുത്ത ഇലക്ഷനും കൂടി ജയിപ്പിക്കു. അപ്പോൾ പൂട്ടാത്ത സഭകൾ പൂട്ടിക്കും. പസ്റ്റേഴ്സ് ഇല്ലാത്ത സഭകൾ കൂടും. ഇവരെത്തന്നെ വോട്ട് ചെയ്തു ജയിപ്പിക്കു…

ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ അറിയണം എന്നും എക്കാലവും അസത്യം പടർന്നു പന്തലിച്ചു അതിന്റെ നിഴലിൽ പാർക്കാം എന്ന് വിചാരിക്കരുത്. അതിന്റെ നിഴൽ നിങ്ങളെ വിഴുങ്ങുന്ന കാലം അടുത്തു.

കേരള സ്റ്റേറ്റ് ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുത്തേ മതിയാകു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.