കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന

കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന
February 06 10:51 2021 Print This Article

കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ ആവശ്യം. സര്‍‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎന്‍ മനുഷ്യാകാശ സംഘടന പറഞ്ഞു.

മനുഷ്യാവകാശം ഉറപ്പാക്കി വേണം പ്രശ്നത്തിന് പരിഹാരം കാണാന്‍. സമാധാനപരമായ യോഗം ചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള മണിക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരം ഇന്ന്. ഡല്‍ഹി നഗരപരിധി ഒഴിച്ച്‌ രാജ്യത്തെ എല്ലായിടങ്ങളും ഇന്നത്തെ മൂന്ന് മണിക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിന്റെ ഭാഗമാകും എന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു.

ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയത് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണെന്നും ടിക്കായത്ത് വ്യക്തമാക്കി.

സ്ത്രീകളടക്കം നിരവധിപ്പേരാണ് കര്‍ഷക സമര വേദികളിലെയ്ക്ക് ഇപ്പോലൊഴുകിയെത്തുന്നത്.

രാജ്യവ്യാപകമായി നടക്കുന്ന മഹാപഞ്ചായത്ത്, കര്‍ഷക സമ്മേളനങ്ങളുടെ ഒരുക്കങ്ങളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇന്ന് നടക്കുന്ന സമരത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും പൂര്‍ത്തിയാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.