കര്‍ഷക സമരം: പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപിക്ക്‌ വന്‍ തിരച്ചടി

കര്‍ഷക സമരം: പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപിക്ക്‌ വന്‍ തിരച്ചടി
February 17 14:25 2021 Print This Article

അമൃത്സര്‍:പഞ്ചാബില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. 109 മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗര്‍ പഞ്ചായത്തുകളില്‍ 107ലും കോണ്‍ഗ്രസ് ലീഡുചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. ബി ജെ പി ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്.

എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2302 വാര്‍ഡുകളിലേക്കും, 109 മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏഴ്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. മൊഹാലി കോര്‍പ്പറേഷനിലെ ഫലം പ്രഖ്യാപിക്കുന്നത് നാളത്തേക്ക് മറ്റിയിട്ടുണ്ട്.

മിക്ക മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും വാര്‍ഡുകളിലും മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്.മുന്‍ബിജെപി മന്ത്രി ത്രിക്ഷന്‍ സൂദിന്റെ ഭാര്യ ഹോഷിയാര്‍പൂരില്‍ നിന്ന് തോറ്റു. മറ്റുചില പ്രമുഖരും പരാജയപ്പെട്ടിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭം ഏറ്റവും ശക്തമായ പഞ്ചാബില്‍ ജനരോഷം തങ്ങള്‍ക്കെതിരെ ഉണ്ടാവുമെന്ന് ബിജെപി ഭയന്നിരുന്നു. ഇത് കുറയ്ക്കാനുളള ശ്രമങ്ങളും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. തിരഞ്ഞെടുപ്പില്‍ 71.39 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പലയിടത്തും കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുക്കല്‍ ഉള്‍പ്പടെയുളള അതിക്രമങ്ങള്‍ നടത്തിയതെന്ന് ബിജെപി തെരഞ്ഞെടുപ്പ് ദിവസം തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. കര്‍ഷകനിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെ ജനം വിധിയെഴുതുന്ന തിരഞ്ഞെടുപ്പാകും ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.