കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം: പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകള്‍ തകര്‍ത്തു

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം: പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകള്‍ തകര്‍ത്തു
December 24 10:15 2021 Print This Article

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകള്‍ തകര്‍ത്തു.

വിവിധയിടങ്ങളില്‍ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധ റാലി നടത്തി. 160 വര്‍ഷത്തിലേറെ പഴക്കമുള്ള സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോള്‍ കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ആരാണ് അക്രമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മതപരിവര്‍ത്തന നിരോധന ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സംഭവം. ചിക്കബെല്ലാപുരയിലും ബെലഗാവിയിലും ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചു. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച്‌ കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ പലയിടത്തും ആക്രമണം നടക്കുന്നുണ്ട്.

അതേസമയം മതപരിവര്‍ത്തന നിരോധന ബില്ലിന് തുടക്കം കുറിച്ചത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ബിജെപി ആരോപിച്ചു. സിദ്ധരാമയ്യ സര്‍ക്കാരാണ് മതപരിവര്‍ത്തന നിരോധന ബില്ലിന് തുടക്കം കുറിച്ചതെന്നും ഇത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം കര്‍ശനമായ വ്യവസ്ഥകള്‍ അന്ന് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി. ബില്ലിന്‍റെ പകര്‍പ്പ് കീറി എറിഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണവുമായി ആഭന്തരമന്ത്രി രംഗത്ത്.

രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണ്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല- കര്‍ണാടക ആഭ്യന്ത്രമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പരാതി ലഭിച്ചാല്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.