തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു.
വിജയ് പി നായരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
ഇന്നലെ രാത്രി വൈകിയാണ് വിജയ് പി നായര്‍ ഇവര്‍ക്കെതിരെ തമ്ബാനൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഓഫിസില്‍ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തു മൊബൈല്‍ കൊണ്ടുപോയി എന്നീ കാര്യങ്ങള്‍ ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ലാപ്പ് ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കുമെതിരെ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
വീഡിയോയില്‍ ഭാഗ്യലക്ഷ്മിയും ദിയ സനയും കായികമായി വിജയ് പി നായരെ നേരിടുകയും ഒടുവില്‍ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് വഴി ഇവര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള ധാര്‍ഷ്ഠ്യത്തിനുള്ള മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.