കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സാക്ഷിമൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കേസില്‍ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാല്‍ പ്രഥമദൃഷ്ട്യാ പീഡനക്കേസ് നിലനില്‍ക്കുമെന്നും മനപ്പൂര്‍വ്വം കേസ് വൈകിപ്പിക്കാനാണ് ഫ്രോങ്കോ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു.
നേരത്തെ സമാന ആവശ്യവുമായി ബിഷപ്പ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയും ഹര്‍ജി കോടതി മാര്‍ച്ച് 16 ന് തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ പുനപരിശോധനാ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.