കനത്ത മഴ: വിശ്വാസ കുടുംബങ്ങള്‍, സഭകള്‍ അപകട ഭീതിയില്‍

കനത്ത മഴ: വിശ്വാസ കുടുംബങ്ങള്‍, സഭകള്‍ അപകട ഭീതിയില്‍
August 09 11:23 2018 Print This Article

ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ അന്‍ഗനവാടി ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ഇന്ന് ആഗസ്റ്റ് 9 ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇരിട്ടി മേഖലയിൽ പേമാരിയും ഉരുൽ പൊട്ടലും ഉണ്ടായതിനെ തുടർന്ന് രണ്ടു മരണം; ആണ് സ്‌ഥീതികരിച്ചതു.

ഇരിട്ടി അയ്യൻകുന്നിലെ ഇമ്മട്ടിയിൽ ജയ്സന്റെ ഭാര്യ ഷൈനി (35), ജയ്സന്റെ പിതാവ് തോമസ് (75) എന്നിവരാണു മരിച്ചത്. മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു.

വാണിയപ്പാറയിൽ ശക്തമായി മഴ പെയ്യുന്നത് തുടരുന്നതിനാൽ ഏജി ചർച്ചും, പാഴ്സനേജും പുഴവക്കത്തായതിനാൽ അപകട ഭീഷണിയെ തുടർന്ന് പാസ്റ്റർ ജോബി ദാസിനെയും കുടുംബത്തെയും പെരിങ്കിരി എ ജി ഹാളിലേക്ക് മാറ്റി പാർപ്പിച്ചു.കനത്ത മഴ ബുധനാഴ്ച രാത്രിയും തുടരുകയാണ്, മലയോര മേഖലയിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു, ഉളിക്കൽ പയ്യാവൂർ റോഡ് പൂർണ്ണമായി വെള്ളത്തിനടിയിലായി ഗതാഗതം പൂർണ്ണമായി നിലച്ചു, ചന്ദനക്കാംപാറയിൽ പലയിടത്തും ഉരുൾപൊട്ടി ഗതാഗതം സ്തംഭിച്ചു.

കാലാങ്കിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വിശ്വാസ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചതായി പാസ്റ്റർ സജു ജോർജ് അറിയിച്ചു. കൃഷിയിടങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി, മൃഗങ്ങൾ ഒലിച്ചു പോയി…കനത്തമഴയും ഉരുള്‍പൊട്ടലും കാരണം മലയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ്. ഇരിട്ടി താലൂക്കോഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അതീവ ജാഗ്രത നിര്‍ദ്ദേശം ഇരിട്ടി മലയോരത്തുണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് പുഴയോരങ്ങളിലും കുന്നിന്‍ ചെരുവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു.

മഴ തുടര്‍ന്നാല്‍ രാത്രിയില്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമിമായും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം 04902494910

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.