ഓസ്‌ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സും മകളും മരണമടഞ്ഞു

ഓസ്‌ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സും മകളും മരണമടഞ്ഞു
July 23 08:54 2021 Print This Article

ഓസ്‌ട്രേലിയയിലെ തുവുംബയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെട്ട്‌ നഴ്സും മകളും മരണമടഞ്ഞു. ഓറഞ്ചിൽ നഴ്‌സായി ജോലിചെയ്യുന്ന ചാലക്കുടി പോട്ട സ്വദേശി ലോറ്റ്‌സി, മകൾ എന്നിവരാണ്‌ മരിച്ചത്‌.

ബിപിനും മറ്റ്‌ രണ്ട്‌ കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്‌. മിൽമേറാനിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടം. ഭർത്താവ്‌  ഓറഞ്ചിൽ നിന്നും സൺഷൈൻ കോസ്റ്റിലേയ്ക്ക് താമസം മാറാനായുള്ള യാത്രയിലായിരുന്നു അപകടം.

സംഭവസ്ഥലത്തു തന്നെ അമ്മയും കുട്ടിയും മരിച്ചു. മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്ബയിൻ ആശുപത്രിയിൽ ആണ്.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.