ഓസ്‌ട്രേലിയന്‍ മലയാളിയുടെ കൊലപാതകം: ഭാര്യക്കും കാമുകനും തടവ്‌

ഓസ്‌ട്രേലിയന്‍  മലയാളിയുടെ  കൊലപാതകം:  ഭാര്യക്കും  കാമുകനും തടവ്‌
June 21 11:21 2018 Print This Article

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യക്കും കാമുകനും തടവു ശിക്ഷ. സാമിന്റെ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കാണ് വിക്ടോറിയന്‍ സുപ്രീംകോടതി തടവു ശിക്ഷ വിധിച്ചത്. സോഫിയക്ക് 22 വര്‍ഷം തടവും അരുണിന് 27 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്നും ഇരുവരും കുറ്റക്കാരാണെന്നും ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു.

2015 ഒക്ടോബറിലാണ് മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതമുണ്ടായെന്നായിരുന്നു പ്രാഥമിക നിഗമനം. ബന്ധുക്കളെ ഇത് പറഞ്ഞ് വിശ്വസിപ്പിച്ച സോഫിയ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചതിന് ശേഷം മകനോടൊപ്പം മെല്‍ബണിലേക്ക് മടങ്ങി.

ഇതിനിടെ മരണം കൊലപാതകമാണെന്നു തെളിയിക്കുന്ന രീതിയിലുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തുകയും ചെയ്തു. സോഫിയയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും കേസില്‍ നിര്‍ണായകമായി.

കോട്ടയത്ത് കോളേജില്‍ പഠിക്കുന്ന സമയത്താണ് സാമുമായി സോഫിയ പ്രണയത്തിലാകുന്നത്. പിന്നീട് ഇതേ കോളേജില്‍ തന്നെയുണ്ടായിരുന്ന അരുണുമായും സോഫിയ അടുത്തു. വിവാഹശേഷവും ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.