ഓണ്‍ലൈന്‍ കത്തൃമേശ ഐപിസി അംഗീകരിക്കുന്നില്ല

by Vadakkan | 2 June 2020 10:41 AM

കുമ്പനാട് : ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുവാനുള്ള സാഹചര്യം വരികയാണെങ്കില്‍ ഐ പിസി യുടെ പ്രാദേശിക സഭകളില്‍ പിന്തുടരേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഐപിസി ജനറല്‍ കൗണ്‍സില്‍ പുറത്തിറക്കി.

ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് ആഗോളതലത്തിലുള്ള ഐ പി സി സഭകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ സാമൂഹ്യഅകലം പാലിക്കേണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ അനുസരിച്ചുനടക്കുന്ന ആരാധനകളില്‍ കത്തൃമേശയില്‍ ഓരോ വ്യക്തികള്‍ക്കും പ്രത്യേക പാന പാത്രങ്ങള്‍ ഉപയോഗിക്കുവാന്‍ ജനറല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

ഈയിടെ ചിലര്‍ ഓണ്‍ലൈന്‍ ആരാധനയില്‍ കത്തൃമേശ നടത്തിയത് വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തില്‍ ഐ പി സി ഇത്തരം ഓണ്‍ലൈന്‍ കത്തൃമേശയെ പിന്തുണക്കില്ലെന്നും കത്തൃമേശയുടെ പ്രാധാന്യതയും പവിത്രതയും സൂക്ഷിക്കേണമെന്നും സര്‍ക്കുലറില്‍ പറഞ്ഞു

Source URL: https://padayali.com/%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%83%e0%b4%ae%e0%b5%87%e0%b4%b6-%e0%b4%90%e0%b4%aa%e0%b4%bf%e0%b4%b8%e0%b4%bf/