ഓഖി’ സ്വാന്തന സ്പർശവുമായി വൈ.പി.സി.എ

by padayali | 21 December 2017 5:05 AM

നവംബർ മുപ്പതു ആർക്കും മറക്കാൻ കഴിയാത്ത ദുഃഖങ്ങൾ ശേഷിപ്പിച്ചു ഓഖി വരുത്തിയ ദുരന്തങ്ങൾ…..പലർക്കും ജീവനും സ്വത്തിനും നാശം സംഭവിച്ചു, പലർക്കും തങ്ങളുടെ പ്രിയപെട്ടവരെ നനഷ്ടമായി,
അതിൽ പലരും ദുഃഖം രേഖപ്പെടുത്തി കടന്നുപോയപ്പോൾ ചില ക്രൈസ്തവസമൂഹവും യുവജനങ്ങളും അവരുടെ ആശ്വാസത്തിന് ഇറങ്ങി പ്രവർത്തിച്ചതായി അറിയാൻ കഴിഞ്ഞു. ഐപിസിയുടെ യുവജന പ്രസ്ഥാനത്തിൽ നിന്നും കഴിഞ്ഞ ദിവസം അവരെ കാണാൻ ഇടയായി പി വൈ സി എ എന്ന സംഘടനയും അവർക്കു ആവും വിധം അവിടെയെത്തി.
ഇപ്പോൾ ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് യുവജന പ്രസ്ഥാനം നടത്തിയ ക്രിസ്തീയ സന്ധ്യയിൽ പിരിച്ചുകിട്ടിയ നാലു ലക്ഷത്തിൽ പരം രൂപ മുഖ്യമന്ത്രിയുടെ ‘ ഓഖി’ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കപെട്ടു. വൈ പി സി എ യുടെയും, ദി മൂവ്മെന്റിന്റെയും സംയുക്ത സംരഭമായിരുന്നു ഇത്. ഇതിൽ നിന്നും ലഭിക്കപ്പെട്ട തുക ഓഖി ദുരിതാശ്വാസ സഹായമായി കൊടുക്കപ്പെട്ടു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!! ഓഖി വരുത്തിയ ദുരന്തങ്ങൾ പലർക്കും നഷ്ടമാക്കിയതു തിരികെ കൊടുക്കാൻ കഴിയില്ല എങ്കിലും അവർക്കു ഒരു താങ്ങാകാൻ യുവജനങ്ങൾ ഇനിയും തയാറാകട്ടെ..

Source URL: https://padayali.com/%e0%b4%93%e0%b4%96%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%bc%e0%b4%b6%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-2/