ഓക്‌സ്ഫഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ഇ​ന്ത്യ​യും നി​ര്‍​ത്തി​വ​ച്ചു

ഓക്‌സ്ഫഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ഇ​ന്ത്യ​യും നി​ര്‍​ത്തി​വ​ച്ചു
September 10 18:13 2020 Print This Article

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ഇ​ന്ത്യ​യും നി​ര്‍​ത്തി​വ​ച്ചു. വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​മാ​ണ് പു​നെ​യി​ലെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് താ​ല്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​ത്. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റു​ടെ നോ​ട്ടീ​സി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷ​ണം നി​ര്‍​ത്തി​യ​ത്.

യു​കെ​യി​ല്‍ വാ​ക്സി​ന്‍ കു​ത്തി​വ​ച്ച​യാ​ള്‍​ക്ക് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക​യും ചേ​ര്‍​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ ഡി​സി​ജി​ഐ സിറം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. അ​മേ​രി​ക്ക​യി​ല്‍ മ​രു​ന്ന് പ​രീ​ക്ഷ​ണം നി​ര്‍​ത്തി​യി​ട്ടും ഇ​ന്ത്യ​യി​ല്‍ തു​ട​രാ​ന്‍ ഇ​ട​യാ​യ സാ​ഹ​ച​ര്യം വി​ശ​ദി​ക​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി​സി​ജി​ഐ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​ച്ച​ത് എ​ന്തു​കൊ​ണ്ട് അ​റി​യി​ച്ചി​ല്ല, വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച്‌ എ​ന്തു​കൊ​ണ്ട് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ല്ല എ​ന്നീ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്.

വാ​ക്സി​ന്‍റെ പാ​ര്‍​ശ്വ​ഫ​ലം​മൂ​ല​മാ​ണു രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യം പു​റ​ത്തി​റ​ങ്ങു​മെ​ന്നു ക​രു​തി​യ വാ​ക്സി​ന്‍ ഇ​തോ​ടെ വൈ​കി​യേ​ക്കും. പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​ച്ച​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്ന് അ​സ്ട്ര​സെ​നേ​ക്ക അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കി​ടെ രോ​ഗ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണ്. പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ സ​മ​ഗ്ര​ത ഉ​റ​പ്പു​വ​രു​ത്തും. പാ​ര്‍​ശ്വ​ഫ​ല​മെ​ന്നു സം​ശ​യി​ക്കു​ന്ന രോ​ഗം പ​ഠി​ച്ച​ശേ​ഷം പ​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും അ​സ്ട്ര​സെ​നേ​ക്ക അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.