ഒരു ലഘുലേഖയും രാധ രവിയും

ഒരു ലഘുലേഖയും രാധ രവിയും
June 14 11:16 2019 Print This Article

ഞാൻ രാധ രവി ,എന്‍റെ മകൻ (രമേശ്) പാർട്ടി സംബന്ധമായി ഒരു കേസിൽ പെടുകയും തന്മൂലം ജയിലിൽ കഴിയേണ്ടി വന്ന സമയം, ആ കാലഘട്ടത്തിൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു ഞാൻ, ഏകദേശം 38 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ച് , ലോക്കൽ കമ്മറ്റി അംഗം , മറ്റ് ഇതര സ്ഥാനങ്ങളിൽ ഭാരവാഹിത്വം വഹിക്കുകയും രണ്ടുതവണ പഞ്ചായത്ത് ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു .

എന്നാൽ എന്റെ മകൻറെ കേസുമായി ബന്ധപ്പെട്ട ഞാൻ പ്രവർത്തിച്ച പാർട്ടിയുമായി ബന്ധപ്പെട്ടു, എന്നാൽ ഈ സമയം പാർട്ടി എന്നെ മനപ്പൂർവ്വം കയ്യൊഴിഞ്ഞു , ഇതോടെ ഞാൻ വളരെ നിരാശയായി… ഇനിയും എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു സാഹചര്യം എൻറെ മുൻപിൽ വന്നു… എന്തിനും എന്നും എപ്പോഴും ഞാൻ വിശ്വസിച്ച പാർട്ടി കൂടെ കാണും എന്ന് കരുതി…. എന്നാൽ ഇനിയും എൻറെ മുമ്പിൽ ആത്മഹത്യയല്ലാതെ മറ്റൊരു ഒരു വഴിയും ഇല്ലെന്ന് ചിന്തിച്ച് ആത്മഹത്യ ചെയ്യുവാൻ ഞാൻ തീരുമാനിച്ചു….

അങ്ങനെ ഞാൻ 2001 ജനുവരി മാസം ഇരുപത്തി മൂന്നാം തീയതി ബുധനാഴ്ച നാലുമണിക്ക് കൊല്ലം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ആ വഴിയേ പോയ സാധുവായ ഒരു സുവിശേഷകൻ എൻറെ മുൻപിൽ വെച്ചുനീട്ടിയ ഒരു ചെറിയ ലഘുലേഖയാണ് എൻറെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്.

ആ ലഘുലേഖയാണ് എന്നെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിച്ചതും പുതിയ ജീവിതം തന്നതും. അന്ന് ഞാൻ യേശുവിനെ കണ്ടെത്തുകയും യേശുവല്ലാതെ വേറൊരു രക്ഷകൻ ഇല്ലെന്നും തിരിച്ചറിഞ്ഞു. ഇത് എൻറെ അനുഭവം ആണ് ഇന്നുവരെയും അനുഭവിക്കാത്ത സന്തോഷവും സമാധാനവും യേശുവിൻ ഞാൻ കണ്ടെത്തി. ഈ മാർഗം ആരും എന്നെ അടിച്ചേൽപ്പിച്ചതല്ല അനുഭവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞതാണ്. (മുമ്പ് ഞാനും ഞാൻ പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടിയും ദൈവത്തിനു ദൈവവിശ്വാസത്തി നും പ്രത്യേകിച്ച് യേശുവിന്റെ മാർഗത്തിനും എന്നും എതിരായിരുന്നു)

ഇന്ന് 18 വർഷമായി ഞാൻ ഈ യേശുവിനെ അനുഭവിച്ച് അറിഞ്ഞിട്ട്… ആറന്മുളയിൽ ഇടശേരുമലയിൽ ഓപ്പൺ ബൈബിൾ ചർച്ചിൽ ഒരു അംഗമായി നിന്നുകൊണ്ട് എന്നെ രക്ഷിച്ച രക്ഷകനായ യേശുക്രിസ്തുവിനെകുറിച്ച് അനേകരോട് പങ്കുവെക്കുന്നു….

മനുഷ്യൻ സാമൂഹ്യ ജീവിയാണ് ആണ്……. ആ സാമൂഹ്യ പ്രതിബദ്ധതയിൽ ആണ് മറ്റുള്ളവരെ സ്നേഹിച്ച ഞങ്ങൾ ഈ സുവിശേഷ പ്രതികൾ വിതരണം ചെയ്യുന്നത്.

അത് വേണമെങ്കിൽ സ്വീകരിക്കാം ….. ഒരിക്കലും ആരെയും നിർബന്ധിക്കില്ല ……ഒരിക്കലും നിങ്ങളെ ദ്രോഹിക്കാൻ തുനിത്തില്ല

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.