ഒരു ദൈവദാസനും മകനുമെതിരെ കള്ളക്കേസ് കൊടുത്തിട്ട് ഡൽഹി വിശുദ്ധനും, ഉമ്മ വീരനും വിദേശത്തേക്ക് മുങ്ങി

ഒരു ദൈവദാസനും മകനുമെതിരെ കള്ളക്കേസ് കൊടുത്തിട്ട് ഡൽഹി വിശുദ്ധനും, ഉമ്മ വീരനും വിദേശത്തേക്ക് മുങ്ങി
April 19 16:05 2018 Print This Article


ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ കീഴിലുള്ള ദേവ് ബന്ദ് സഭാ ഹാൾ മുൻ പ്രസിഡന്റ് കെ. ജോയിയും, ഡിസ്ട്രിക്റ്റ് പാസ്റ്റർ ജോർജ് കെ.തോമസും കൂടി കിരൺ പാൽ എന്ന ദൈവദാസനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ നടത്തിയ കളിയിൽ പോലീസ് പൂട്ടിയിട്ടിരിക്കുന്ന വാർത്ത കഴിഞ്ഞ ലക്കം പടയാളിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
പ്രസ്തുത സഭാ ഹാൾ കോടതിയുടെ നിർദ്ദേശ പ്രകാരം പോലീസ് പൂട്ടുകയും, കേസ് ഇപ്പോഴും കോടതിയിൽ വാദം കേട്ടുകൊണ്ടിരിക്കുകയുമാണ്. സ്ഥലം സഭാ ശുശ്രൂഷകനായ കിരൺ പാലിനും, തന്റെ മകനും എതിരായി അന്നത്തെ പ്രസിഡന്റായിരുന്ന കെ.ജോയിയും, നിലവിലെ ഡിസ്ട്രിക്റ്റ് പാസ്റ്റർ ആയിരുന്ന ജോർജ്ജ് കെ.തോമസും കൂടി കിരൺ പാലും മകനും സഭാഹാളിൽ അതിക്രമിച്ചു കയറിയെന്നും, സഭയുടെ രജിസ്റ്ററുകളും, സഭയുടെ പൊതു ഫണ്ട് 30000, രൂപായും മോഷ്ടിച്ചു എന്ന് ആരോപിച്ച് പാസ്റ്റർ കിരൺ പാലിനെയും, മകനേയും കള്ളക്കേസിൽ കുടുക്കിയിരുന്നു. എന്നാൽ കോടതിയുടെ അന്വേഷണത്തിൽ ഇത് കള്ളക്കേസ് ആണന്നു തെളിയുകയും, പ്രതികളായ കിരൺ പാലിനെയും, മകനെയും നിരുപാധികം വിട്ടയക്കുകയും ചെയ്തതാണ്. കോടതിയുടെ അന്വേഷണത്തിൽ പ്രതികൾക്കെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഒന്നും സത്യമല്ല എന്നു തെളിയുകയും, കോടതി ഈ കേസ് സസ്പന്റ് ചെയ്തതുമാണ്. എന്നാൽ പടയാളി ഈ വിവരങ്ങൾ റിപ്പോർട്ടു ചെയ്തപ്പോൾ പൊതുജനം സത്യം അറിഞ്ഞു എന്നു ബോധ്യമായപ്പോൾ കെ. ജോയിയും, തന്റെ വലങ്കൈ ആയിരുന്ന ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി വീരനായ ജോർജ് കെ . തോമസും കൂടി വീണ്ടും പാസ്റ്റർ കിരൺ പാലിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
ദേവ് ബന്ദിലുള്ള (യുപി) സുനിൽ എന്നയാൾക്കാണ് സഭയുടെ കേസിന് വേണ്ടി ഹാജരാകാനുള്ള അനുവാദം കെ.ജോയിയും, ജോർജ്ജ് .കെ. തോമസും നൽകിയിരിക്കുന്നത്‌. സുനിലിന്റെ വീട്ടിലാണ് കെ.ജോയിയുടെ ഗ്രൂപ്പ് ആരാധിക്കാൻ വരുന്നത്. സുനിൽ എന്ന മഹാൻ ആ ദേശത്തെ അറിയപ്പെടുന്ന മദ്യവിൽപ്പനക്കാരനാണ്. സ്വന്തം വീട്ടിൽ മദ്യം ഉണ്ടാക്കി വിൽക്കുന്നവനാണ് കെ.ജോയിയുടെ ബിനാമിയായി ദേവ് ബന്ദിൽ പ്രവർത്തിക്കുന്നത്. കെ. ജോയിയുടെ അനുയായികളെല്ലാം ഒരുപോലെയുള്ളവരാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു റിലാക്സേഷൻ ഉള്ളത്.
പടയാളി റിപ്പോർട്ട് ചെയ്തതിനു പകരം വീട്ടാനായി കെ.ജോയി സുനിൽ ( തന്റെ ബിനാമി ) മുഖാന്തിരം പണം കൊടുത്ത്, കള്ളക്കേസ് എന്നു പറഞ്ഞ് ജഡ്ജ് ക്ലോസ് ചെയ്ത കേസ് വീണ്ടും വിചാരണക്കായി എടുപ്പിച്ചു. ഈ കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും, ഇതിൽ പ്രതികളായ കിരൺ പാലിനെയും, മകനെയും, മറ്റു വ്യക്തികളെയും വീണ്ടും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, കെ ജോയിയുടെ നിർദ്ദേശ പ്രകാരമാണ് കെ. ജോയിയുടെ ബിനാമിയായ സുനിൽ വീണ്ടും കോടതിയെ സമീപിച്ചത്. അതിൻ പ്രകാരം 10/4/2018 ന് കിരൺ പാലിനും കൂട്ടർക്കും കോടതിയിൽ ഹാജരാകുവാനുള്ള സമൻസ് ലഭിക്കുകയും ചെയ്തു. കെ. ജോയിയുടെ നിർദ്ദേശ പ്രകാരം തന്റെ ബിനാമിയായ സുനിൽ കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ വിശദാംശം താഴെക്കൊടുക്കുന്നു.


ഈ കാര്യങ്ങളെല്ലാം കാട്ടിക്കൂട്ടിയിട്ട് ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ കെ.ജോയി ആഫ്രിക്കയെ സുവിശേഷീകരിക്കാനും, സെന്റർ പാസ്റ്ററായ ഉഴി കിഴി പിഴി ,”ഉമ്മവീരൻ” അമേരിക്കയിലേക്ക് കടന്നു എന്നാണ് പടയാളിക്ക് കിട്ടിയ വിവരം. ഇവൻ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഉണ്ടെന്നാണ് അറിവ്.
അമേരിക്കയിലുള്ള, പ്രത്യേകിച്ച് ന്യൂജേഴ്സിയിലെ ദൈവമക്കൾ ഇവനെ സൂക്ഷിക്കുക .( ഫോട്ടോ കാണുക )

തിരുവത്താഴ ശുശ്രൂഷയുള്ള ദിവസം 10 വയസ്സ് മുതൽ 40 വയസ്സിനു താഴെയുള്ള സഹോദരിമാർക്കും ,പെൺകുട്ടികൾക്കും വിശുദ്ധ “ചുംബനം”നൽകിയെങ്കിലേ ഇവന് ഉറക്കം വരികയുള്ളൂ. ഇദ്ദേഹത്തിന്റെ ഈ അസുഖം താൻ ശുശ്രൂഷിച്ച ലോക്കൽ സഭയിലെയും, സെന്ററിലേയും വിശ്വാസികളുടെയും ഇടയിൽ പരക്കെ പാട്ടാണ്. അതു കൊണ്ടാണ് ഇദ്ദേഹത്തെ “ഉമ്മ വീരൻ “എന്ന പേരിൽ അറിയപ്പെടുന്നത്. ഏതായാലും ന്യൂ ജേഴ്സിയിലുള്ള ദൈവമക്കൾ തിരുവത്താഴ ശുശ്രൂഷയുള്ള ദിവസം ജാഗ്രത പാലിക്കുക. ഇദ്ദേഹത്തിൽ ” ഉമ്മ “‘ യുടെ ആത്മാവ് വ്യാപരിക്കും.
കിരൺ പാലിനെതിരായി നേരത്തേ കൊടുത്ത കേസ്, ജഡ്ജ് തീർപ്പുകൽപ്പിച്ച അതേ കേസ് വീണ്ടും പണം കൊടുത്ത് കുത്തിപ്പൊക്കിയിട്ട് ഇയാൾ സുരക്ഷിതമായി അമേരിക്കയിലേക്ക് മുങ്ങിയിരിക്കുകയാണ്. അമേരിക്കയിൽ എവിടെയുണ്ടെങ്കിലും പടയാളി ഈ ” ഉമ്മവീരനെ” തിരഞ്ഞുപിടിക്കും. ഒരു പാവം ദൈവദാസനോട് ഇത്രമാത്രം നീചമായ പ്രവർത്തി ചെയ്തിട്ട്, അയാളെ കള്ളക്കേസിൽ കുടുക്കിയിട്ട്, അമേരിക്കയിൽ സുഖിക്കാമെന്ന് വിചാരിക്കേണ്ട… പടയാളി പുറകെയുണ്ട്.
ഞാൻ ജീവിതത്തിൽ ഒരു വ്യക്തിക്കും എതിരായി കേസ് കൊടുത്തിട്ടില്ല എന്നു പറയുന്ന കെ ജോയി എന്ന ഫ്രാഡിനോട് പടയാളിക്ക് ചോദിക്കാനുള്ളത് നിങ്ങളിൽ ഏത് ആത്മാവാണ് വസിക്കുന്നത് ?ശൗലിന്റെമേൽ വന്ന ദുരാത്മാവല്ലേ ? ഒരുവനോട് പകരം വീട്ടാനും, അവനെ നശിപ്പിക്കാനും നിങ്ങൾ ഏതറ്റം വരെ പോകും എന്നതിന്റെ തെളിവല്ലേ രണ്ടാമതും പണം കൊടുത്ത് ഈ കള്ളക്കേസ് കുത്തിപ്പൊക്കിയത് ?
ദൈവമക്കൾ സുവിശേഷ വേലയ്ക്ക് തന്നതും, തരുന്നതുമായ പണം ഇങ്ങനെ കള്ളക്കേസിന് ചില വാക്കാനുള്ളതാണോ ?
സുനിലിനെപ്പോലെയുള്ള കള്ളു കച്ചവടക്കാർക്കും, പോലീസുകാർക്കും കൊടുക്കാനുള്ളതാണോ ദൈവമക്കൾ തരുന്ന പണം ??
നിങ്ങൾ ഇതിന് എങ്ങനെ കണക്കു പറയും?? ഈ വേലത്തരങ്ങളെല്ലാം കാട്ടിയിട്ട് നിങ്ങൾ ഏത് സുവിശേഷം പ്രസംഗിക്കാനാണ് ആഫ്രിക്കയിലേക്ക് പോയത് ???
പട്ടിണി രാജ്യമായ ആഫ്രിക്കയുടെ പേര് പറഞ്ഞ് ഇനിയും ഭൂലോകമെമ്പാടുമുള്ള ദൈവമക്കളെ പറ്റിച്ച് കാശ് മേടിക്കാനല്ലേ ആഫ്രിക്കൻ ദർശനവുമായി ഇപ്പോൾ ചുറ്റിക്കറങ്ങുന്നത്???.
ഡൽഹി സ്‌റ്റേറ്റിലുള്ള ദൈവമക്കളോട് പടയാളി ചില കാര്യങ്ങൾ തുറന്നു പറയുകയാണ്.
കഴിഞ്ഞയാഴ്ച ഡൽഹി സ്റ്റേറ്റിലുള്ള കോശി മാത്യു എന്നൊരുത്തൻ ഹ്യൂസ്റ്റണിലുള്ള പാസ്റ്റർ. ഷാജി ഡാനിയേലിനെ അറിയിക്കാൻ വേണ്ടി മറ്റൊരാളെ ഫോണിൽ വിളിച്ചു. സാമുവൽ എം.തോമസിനെ എന്തു വില കൊടുത്തും പുറത്താക്കുമെന്നും, അയാൾ പ്രതിമാസം മൂന്നു ലക്ഷം രൂപാ തരാമെന്നു പറഞ്ഞിട്ട് തരുന്നില്ലെന്നും, അതു കൊണ്ട് സാമുവൽ എം. തോമസ്സിനെ പുറത്താക്കാൻ ഏതറ്റം വരെ പോകേണ്ടി വന്നാലും പോകുമെന്നും, ഷാജി ഡാനിയേൽ 3 ലക്ഷം രൂപ തന്ന് ഡൽഹി സ്‌റ്റേറ്റ് ഏറ്റെടുക്കണമെന്നും കോഴി മാത്യു എന്നൊരുത്തൻ പറഞ്ഞതായി ഞങ്ങൾ അറിഞ്ഞു. മാത്രമല്ല ഡൽഹി സ്റ്റേറ്റിലെ ഒരു ദൈവദാസൻ (പേര് പടയാളി ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. വേണ്ടിവന്നാൽ പിന്നീട് വെളിപ്പെടുത്തും) ആണ് ഡൽഹി സ്റ്റേറ്റിനെക്കുറിച്ച് വാർത്തകൾ പടയാളിക്ക് നൽകുന്നതെന്നും പറഞ്ഞു. കോശി മാത്യുവിനോട് പടയാളിക്ക് പറയാനുള്ളത് ഞങ്ങൾക്ക് ഒന്നും രണ്ടും നാലും പേരല്ല ഡൽഹി സ്റ്റേറ്റിലുള്ളത് . നിങ്ങളുടെ എല്ലാ സഭയിലും പടയാളിയുടെ ആളുണ്ട്. നിങ്ങളുടെ കൗൺസിലിൽ പടയാളിയുടെ ആളുണ്ട്. കോശി മാത്യുവിന്റെ സഭയിൽ പടയാളിയുടെ ആളുണ്ട്. പക്ഷേ അത് കോശിക്കറിയില്ലല്ലോ. അപ്പോൾ നിങ്ങൾ ഹൂസ്റ്റണിൽ വിളിച്ചു ഒരാളോട് പറഞ്ഞ ഒരാളല്ല ഞങ്ങൾക്ക് അനേകർ ഡൽഹി സ്റ്റേറ്റിലുണ്ട്. കഥയറിയാതെ ആട്ടം കാണുന്നത് നന്നല്ല കോശീ…. നിന്റെ ഊഴം വരുന്നേയുള്ളൂ.
പടയാളിക്കെതിരായി അമേരിക്കയിൽ കേസ് കൊടുക്കുമെന്നും അതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് കോഴി പറഞ്ഞ മറ്റൊരു കാര്യം, അതിനു പാസ്റ്റർ. ഷാജി ഡാനിയേലിന്റെ കൂട്ടു തേടി ഇറങ്ങിയതാണ് കോഴി കേസ് ,വക്കീൽ ഇതൊന്നും പറഞ്ഞ് പടയാളിയെ പേടിപ്പിക്കേണ്ട. തന്റേടമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്. വെറുതെ ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട .അങ്ങനെ പേടിക്കുന്നവനല്ല പടയാളി. സത്യം പറയും, സത്യം എഴുതും ,സത്യത്തിനു വേണ്ടി നിൽക്കും . സത്യമേവ ജയതേ !!

കള്ളക്കേസ് കൊടുത്തിട്ട് പരിശുദ്ധാത്മാവിന്റെ പ്രവർത്തികളെക്കുറിച്ച് പഠിപ്പിക്കാൻ കള്ള അപ്പോത്തോലൻ അങ്ങ് ആഫ്രിക്കയിൽ പോയിരിക്കുന്നു .

ഡൽഹി സ്റ്റേറ്റിലെ ദൈവമക്കളേ, ദൈവദാസന്മാരേ, നിങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണോ കോശി മാത്യു എന്ന ഈ പഹയൻ ജനറൽ ബോഡി തിരഞ്ഞെടുത്ത് ? ജനറൽ കൗൺസിൽ അംഗീകരിച്ച പ്രസിഡന്റിനെ പുറത്താക്കി അമേരിക്കയിൽ ഇരിക്കുന്ന പാസ്റ്റർ. ഷാജി ഡാനിയേലിനെ ഡൽഹിയുടെ പ്രസിഡന്റായി കൊണ്ടുവരാൻ രഹസ്യമായ നീക്കം നടത്തുന്നത് ?
ഇതിനു പിന്നിൽ ആരുടെ ബുദ്ധിയാണ് ? ഡൽഹി സ്റ്റേറ്റ് കോഴി മാത്യുവിനെപ്പോലെയുള്ള ചില വ്യക്തികളുടെ മാത്രമാണോ ? ഡൽഹി സ്റ്റേറ്റിലെ പാസ്റ്റർമാരോടും വിശ്വാസികളോടും പടയാളിക്കു പറയുവാനുള്ളത്…ഈ തിന്മക്കും, അനീതിക്കും എതിരെ പ്രതികരിക്കുക.
പടയാളിയെ ചൊറിഞ്ഞതുകൊണ്ട്, പടയാളിയെ അമേരിക്കയിൽ വന്ന് എന്തോ ചെയ്യുമെന്നു പറഞ്ഞതുകൊണ്ട് കോഴി മാത്യുവിനെ തൽക്കാലം വെറുതെ വിടാൻ പടയാളി ആഗ്രഹിക്കുന്നില്ല.
കോഴി മാത്യു ആരാണ്? എന്താണ്? തുടങ്ങി കോശിയുടെ മുഴുവൻ ചരിത്രവും ഉടൻ പടയാളിയിൽ വായിക്കാം. പടയാളി കോഴി മാത്യുവിന്റെ പിന്നാലെയുണ്ട്. പണി ചോദിച്ചു വാങ്ങിക്കുകയാണ് കോഴി മാത്യു . ബാക്കിപത്രം പിന്നാലെ …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.