ഒമിക്രോണ്‍ അപകടകാരി, നോക്കി നിൽക്കെ മനുഷ്യർ മരിച്ചുവീഴും, രാജ്യങ്ങള്‍ നിശ്ചലമാകും

ഒമിക്രോണ്‍ അപകടകാരി, നോക്കി നിൽക്കെ മനുഷ്യർ മരിച്ചുവീഴും, രാജ്യങ്ങള്‍ നിശ്ചലമാകും
November 28 07:48 2021 Print This Article

കൊവിഡ് എന്ന മഹാമാരിക്കു പിന്നാലെ പുതിയ വകഭേദത്തിന്റെ ആശങ്കയില് ലോക രാജ്യങ്ങള്. ഒമിക്രോണ് നിസാരക്കാരനല്ല, വാക്‌സിനും പോലും തടഞ്ഞു നിര്ത്താന് പറ്റില്ലെന്നാണ് കണ്ടെത്തല്. വീണ്ടും രാജ്യങ്ങള് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങും.

കൂടുതല് വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്‌സിന് പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ അപകടകാരിയാക്കുന്നത്. കോവിഡിന്റെ ദക്ഷിണാഫ്രിക്കയില് കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന് രാജ്യങ്ങളില് കൂടി റിപ്പോര്ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രത.

ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്. ഹോങ്കോങ്, ഇസ്രയേല്, ബല്ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി. ഈ രാജ്യങ്ങളില്നിന്ന് ഇന്ത്യയിലെത്തുന്നവര്ക്കും അവരുമായി സമ്പര്ക്കത്തിലുള്ളവര്ക്കും കര്ശന പരിശോധന നടത്താന് കേന്ദ്ര സര്ക്കാര് സംസ്ഥാനങ്ങള്ക്കു നിര്ദേശം നല്കി. ഈ രാജ്യങ്ങളില്നിന്നുള്ള യാത്രാ സര്വീസുകള്ക്ക് അടിയന്തര വിലക്ക് ഏര്പ്പെടുത്തണമെന്ന യൂറോപ്യന് കമ്മിഷന് നിര്ദേശം 27 യൂറോപ്യന് യൂണിയന് രാജ്യങ്ങള് അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. വകഭേദം ആശങ്കയുണര്ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

നിലവിലുള്ള വാക്‌സീനുകള് പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന് ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അതേസമയം, പൊടുന്നനെ യാത്രാവിലക്ക് ഏര്പ്പെടുത്തിയതില് ദക്ഷിണാഫ്രിക്ക അതൃപ്തിയറിയിച്ചു.അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. പുതിയ വൈറസിനെക്കുറിച്ച് ചര്ച്ചചെയ്യാന് ചേര്ന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതരമായ കണ്ടെത്തലുകള് വന്നിരിക്കുന്നത്.

യഥാര്ത്ഥ കൊറോണ വൈറസില് നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ് രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന് സാധ്യത കൂടുതലാണ്. ആഫ്രിക്കന് രാജ്യങ്ങള്ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.ബെല്ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്ട്ട് ചെയ്തത്. ഈജിപ്റ്റില് നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാന്, സിംഗപ്പൂര് , യുഎഇ , ബ്രസീല് തുടങ്ങിയ രാഷ്ട്രങ്ങള് ഏഴ് ആഫ്രിക്കന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തില് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് പുതിയ വൈറസെന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വാക്സിനേഷന് എല്ലാ രാജ്യങ്ങളും വേഗത്തിലാക്കണമെന്ന് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററില് കുറിച്ചു. ഒമിക്രോണിന്റെ യഥാര്ത്ഥ പ്രഹര ശേഷി മനസ്സിലാവാന് ആഴ്ചകള് വേണ്ടി വന്നേക്കുമെന്നാണ് ശാസ്ത്രജ്ഞര് പറയുന്നത്. നിലവിലെ കൊവിഡ് വാക്‌സിനുകളും ചികിത്സകളും പുതിയ വകഭേദത്തെ തടയാന് പര്യാപ്തമാണോയെന്നും ഇതിനുശേഷം മനസ്സിലാവും.

യുകെ ഹെല്ത്ത് സെക്യൂരിറ്റി ഏജന്സി പറയുന്നത് പ്രകാരം ഒമിക്രോണിലെ പ്രോട്ടീന് ഘടകം നിലവിലെ കൊറോണ വൈറസില് നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്‌സിനുകള് നിര്മ്മിച്ചിരിക്കുന്നതും. ഇതാണ് ആശങ്കയുണ്ടാക്കുന്നത്. പല രാജ്യങ്ങളില് നിന്നും വിമാനയാത്ര പോലും വിലക്കിയതായി ബ്രിട്ടനും യൂറോപ്യന് യൂണിയനും അറിയിച്ചു.

ആഗോള തലത്തില് നേരത്തെ വലിയ ഭീഷണി സൃഷ്ടിച്ച ഡെല്റ്റ, ഇതിന്റെ തീവ്രത കുറഞ്ഞ വകഭേദങ്ങളായ ആല്ഫ,ബീറ്റ, ഗാമ എന്നിവയേക്കാള് പതിന്മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ് എന്നാണ് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.