ഒന്നര വയസ്സുകാരന്‍ മുങ്ങിമരിച്ചു

ഒന്നര വയസ്സുകാരന്‍ മുങ്ങിമരിച്ചു
January 09 12:36 2021 Print This Article

തിരുവല്ല: കടപ്ര മാന്നാര്‍ മണലില്‍ പുത്തന്‍പുരയില്‍ തോമസ് കുര്യന്റെയും (മനോജ്) ഷീജയുടേയും മകന്‍ ഡാനിയേല്‍ കുര്യന്‍ തോമസ് (ഒന്നര) മുങ്ങി മരിച്ചു.

നാഗപ്പൂരില്‍ താമസിക്കുന്ന മനോജ് കുടുംബമായി ഡിസംബര്‍ 22നാണ് ക്രിസ്തുമസ് അവധിക്കായി നാട്ടില്‍ എത്തിയത്. ഈ മാസം 13ന് മടങ്ങിപ്പോകാനിരിക്കെയാണ് ദാരുണ സംഭവം ഉണ്ടാകുന്നത്.

വീട്ടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
സംസ്‌ക്കാര ശുശ്രൂഷ ഇന്ന് 4ന് പരുമല ഐപിസി ശാലേം സഭയുടെ വളഞ്ഞവട്ടം സെമിത്തേരിയില്‍ നടക്കും.

സംസ്‌ക്കാര ശുശ്രൂഷ ഐപിസി ചെങ്ങന്നൂര്‍ സെന്റര്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.പി. കോശി നിര്‍വഹിക്കും. പരുമല സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ റ്റി.റ്റി സൈമണ്‍ നേതൃത്വം നല്‍കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.