ഐ.പി.സി. സംസ്ഥാന തിരഞ്ഞെടുപ്പ്‌ ഏപ്രിൽ 30 ന്

ഐ.പി.സി. സംസ്ഥാന തിരഞ്ഞെടുപ്പ്‌ ഏപ്രിൽ  30 ന്
February 13 01:00 2019 Print This Article

ഐ.പി സി സംസ്ഥാന തിരഞ്ഞെടുപ്പ് ഏപ്രിൽ 30 ന് നടത്താൻ ഫെബ്രു 12 ന് കൂടിയ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ പ്രമേയം അവതരിപ്പിച്ചു. ഇലക്ഷൻ കമ്മീഷണറായി ജോൺ തോമസ് ആകാനാണ് സാധ്യത. നിയോജക മണ്ഡല അടിസ്ഥാനത്തിലായിരിക്കും ഇപ്രാവശ്യം തിരഞ്ഞെടുപ്പ് നടത്തുക. ജനറൽ കൗൺസിലേക്ക് കേരളത്തിൽ നിന്നുള്ള അംഗങ്ങളേയും ഇതോടൊപ്പം തിരഞ്ഞെടുക്കുന്നതാണ്.

കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ചു ഏറെ അനിവാര്യവും ആകാംഷയുടെയും ദിനങ്ങളാവും ഇത്. മത്സരം പാപമായിക്കണ്ട് ചിലർ ഇതിൽ നിന്നും വിട്ടു നിൽക്കുമോ ? മത്സരം ആഭിചാരം എന്നൊക്കെയാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ മത്സരത്തിന് റിബെല്ലിയൻ എന്ന വാക്കാണ് ഉപയോഗിക്കാറ്. അതിന്റെ അർത്ഥം ‘ നിയമങ്ങളെ അനുസരിക്കാതെ മറുത്തു നിൽക്കുക’ എന്ന വാക്കാണ് എന്നാൽ ഇലക്ഷൻ എന്നതിന് കോണ്ടസ്റ്റ് എന്നാണ് അർത്ഥം. നല്ലതിനെ തിരഞ്ഞെടുക്കുക എന്നതുതന്നെ. ഉദാഹരണത്തിന് ക്വിസ്സ് മത്സരം, പാട്ടു മത്സരം എന്നൊക്കെപ്പോലെ…അല്ലാതെ ദൈവത്തോടും ഗവണ്മെന്റിനോടും അവർ പറയുന്ന നിയമങ്ങൾക്കും വിപരീതമായി മത്സരിക്കുക എന്നതല്ല.

എന്തായാലും കാണാൻ പോകുന്ന പൂരത്തിന് കൊഴുപ്പു കൂട്ടാൻ പാനൽ പോര് മുറുകും. ബന്ധുബലവും അശാസ്ത്രീയ മാർഗ്ഗങ്ങളും, ഗുണ്ടായിസവും, ഭീഷണിയും ഒക്കെ പ്രതീക്ഷിക്കാം. ആയതിനാൽ സമാധാനപരമായ ഒരു തിരഞ്ഞെടുക്കൽ നടക്കാൻ ദൈവ ജനം പ്രാർത്ഥിക്കുക. അഭിനവ മഥിയാസും യൂദാമാരും രംഗ പ്രവേശനം നടത്താതിരിക്കാൻ ദൈവജനം ഒന്നു ചേർന്നു പ്രാർത്ഥിക്കുക…!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.