ഐ പി സി യിൽ അഴിമതിയില്ലേ ? ഹല്ലേലുയ്യാ സാംകുട്ടി എന്തിന് വ്യാജം പടച്ചുവിടുന്നു

ഐ പി സി യിൽ അഴിമതിയില്ലേ ? ഹല്ലേലുയ്യാ സാംകുട്ടി എന്തിന് വ്യാജം പടച്ചുവിടുന്നു
May 19 17:22 2017 Print This Article

മാധ്യമങ്ങൾ ജനങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും, ഭരണ കൂടത്തിനും ഇടയിൽ ജനത്തിന്റെ നാവായി പ്രവർത്തിക്കേണ്ടിയവർ ആണ് എന്ന് പത്രാധിപൻ മറന്നുപോയി. എന്നാൽ കുറച്ചു കലങ്ങൾകൊണ്ട് ചില ക്രൈസ്തവ മാധ്യമമങ്ങൾ പ്രസ്ഥാനത്തിലെ മുതലാളിമാർക്ക് കീഴടങ്ങി സത്യം മറച്ചുവെക്കാൻ കൂട്ട് നിൽക്കുകയും, അതുവഴി ചിലതൊക്കെ നേടി പട്ടികയിൽ എത്തിക്കുകയും ചയ്തുവരുന്നു. അതിൽ ഈയിടെയായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഒരു പെന്തക്കോസ്തുകാരന്റെ ഹല്ലേലുയ്യാ പത്രം ആണ്. ഇന്ത്യാ പെന്തക്കോസ്തു സഭയിൽ അഴിമതി ഉണ്ടെന്നും FCRA വഴിവന്ന പണം വക മാറ്റിയയതിന്റെ പേരിൽ കോടതി ഉത്തരവിനെ അശേഷം കണ്ടില്ല എന്ന് നടിക്കാനേ ഐപിസിയിലെ നേതൃത്വത്തിന് കഴിയു. എന്നാൽ ഈ അഴിമതിക്ക് കൂട്ടു നിൽക്കുന്നത് എന്തിനു എന്നോർത്തു വിശ്വാസസമൂഹം മൂക്കത്തു വിരൽ വെക്കുന്നു. അഴിമതി നടത്തിയവരെക്കാളും തെറ്റുകാരൻ അത് അങ്ങനെ ഇല്ല എന്ന് സമർഥിക്കാൻ തന്റെ മാധ്യമത്തെ ദുരുപയോഗം ചെയ്തവൻ തന്നെയാണ്. നാളുകൾ കൊണ്ട് ഐപിസിയിൽ അഴിമതി ഉണ്ട് എന്ന ആരോപണത്തിൽ കോടതി വാസ്തവം കണ്ടെത്താനായി ഉത്തരവിട്ട സ്ഥിതിക്ക് പത്രാധിപരുടെ ചിന്ത എന്താണ്. ഐപിസിയിൽ അഴിമതി നടന്നതിന്റെ തെളിവുകൾ അനേക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, നവമാധ്യമങ്ങളിലും,കോടതി ഉത്തരവും നിലനിൽക്കെ ആർക്കു വേണ്ടിയാണു പത്രാധിപർ തന്റെ മാധ്യമത്തെ കൊള്ളക്കാരുടെ പേനയാക്കി മാറ്റിയത് ? വിശ്വാസികൾക്ക് നിങ്ങളിലും പത്രത്തിലുമുള്ള വിശ്വാസം എന്നേ നഷ്ടപെട്ടുകഴിഞ്ഞു. പ്രിയ പത്രാധിപർ കോടതിഉത്തരവ് അറിഞ്ഞില്ല എന്നാണോ പറയുന്നത്. ഐപിസിയുടെ അഗ്നിനാവുകാരനു മധുരം വിളമ്പാൻ തന്റെ പത്രം പോരാഞ്ഞിട്ടാണോ ഇ അഴിമതിക്കു കൂട്ടു നിൽക്കുന്നത് എന്ന് പരക്കെയുള്ള ആക്ഷേപം.
ഹല്ലേലുയ്യാ’ എന്നപേരിനു പോലും കളങ്കം വരുത്തുന്ന ഈ മാധ്യമപ്രവർത്തനം താങ്കളെപ്പോലെ പാസ്റ്റർ എന്ന് പറയുന്നവന് ചേർന്നതാണോ എന്ന് ഇപ്പോൾ കുമ്പനാട്ടു സംസാരം. പതാധിപർ തന്റെ പത്രത്തിലൂടെ പുറത്തു വിട്ടിരിക്കുന്നത് ജനറൽ ട്രഷറാറുടെ വാക്കുകൾ ആണല്ലോ. കോടതി ഉത്തരവ് ഒന്ന് ഇരുത്തി വായിക്കുന്നത് നല്ലതല്ലേ ? അഴിമതി ഇല്ല എന്ന് തെളിയിക്കാൻ രണ്ടു മാസത്തെ കാലാവധി കൊടുത്തിരുന്നു ഇതും പത്രാധിപർ കണ്ടില്ല എന്ന് നടിച്ചു ട്രഷറാറുടെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിക്കുകയാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
പൊതുജനങ്ങളെ വിഡ്ഢിയാക്കുന്ന, അസത്യത്തിനു കൂട്ട് നിൽക്കാതെ നേരെ നില്കാൻ, ദൈവസഭയെ സംരഷിക്കാൻ വിളിക്കപ്പെട്ടതാണ് താങ്കൾ എന്ന് മറക്കരുത്. താങ്കളുടെ മാധ്യമത്തെ കൊള്ളക്കാരുടെ പഞ്ചാര സഞ്ചി ആക്കരുത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.