ഐ.പി.സി.യിലെ ജനാധിപത്യ നയങ്ങളില്‍ ഏകാധിപത്യ കസേരകള്‍

ഐ.പി.സി.യിലെ ജനാധിപത്യ നയങ്ങളില്‍ ഏകാധിപത്യ കസേരകള്‍
June 03 17:59 2018 Print This Article

ജനാധിപത്യത്തോളം ജനകീയമായ മറ്റൊരു ഭരണക്രമം ഇല്ല തന്നെ പറയേണ്ടി വരും .ഭാരതത്തിലും  ജനാധിപത്യ ഭരണം  തന്റെ  തലയെടുപ്പോടെ  നിലകൊള്ളുന്നു. ജനാധിപത്യത്തിന്  പേരുകേട്ട  ഒരു കാലം ഭാരതത്തിനും  ഉണ്ടായിരുന്നു. അതിലെ സുതാര്യത സത്യത്തിൽ വളരെ  അനുകരണീയവും ആദരണീയവും ആകേണ്ടിയതാണ്.

എന്നാൽ സംഭവിക്കുന്നത് മറിച്ചായതുകൊണ്ടും ജനാതിപത്യം അരാജകത്വമായി മാറുന്നതുകൊണ്ടും ഇതര പ്രസ്ഥാനങ്ങളിലും അതിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങി എന്നതിൽ അതിശയിക്കാനില്ല. അപ്പോൾ തന്നെ അധികാരത്തിന്റെ രുചി ആസ്വദിച്ചവർ  പലപ്പോഴും അതിൽ കടിച്ചുതൂങ്ങാനും സ്വന്തം സാമ്രജ്യം വളർത്താനുമുള്ള വ്യഗ്രത  തേടി നടക്കുകയാണ്.

അതുതന്നെയാണ് ഇപ്പോൾ ഐപിസിയിലും നടക്കുന്നത്. സംഘടനയുടെ തലപ്പത്തുവരുന്നവർ കൂടതലും അനാത്മീകരാണ്‌. ഒരു കാലത്തു ആത്മീകർ ആയവർ പോലും അധികാരത്തിന്റെ ദുർമോഹങ്ങൾ തലക്കുള്ളിൽ വിരിച്ചു പാപഹൃദയം രൂപം കൊടുത്തു അതിൽ വിരാചിക്കുകയാണ്. ആയതിനാൽ ഒന്നും ക്ഷമിക്കാനോ സഹിക്കാനോ  കഴിയാതെ മത്സരവും പകയും മാത്രം മിച്ചം. അധികാര ഭ്രാന്ത് മൂത്തു കാട്ടിക്കൂട്ടുന്നത് കണ്ടു മനം മടുക്കുന്നവർ പിന്നീട് ഒരിക്കലും നേതൃത്വത്തെ അംഗീകരിക്കാനോ, അതിൽ ഒരു മാറ്റം വരണം എന്നുപോലും ആഗ്രഹിക്കുന്നില്ല. അനീതി ചെയ്യുന്നതും, അഴിമതി കാട്ടുന്നത് തടയാനും കഴിഞ്ഞില്ല.

ഇവരെ ഇത്തരത്തിൽ വളർത്തി വലുതാക്കി നശിപ്പിച്ചത് വിശ്വാസികൾ തന്നെയാണ്. കാരണം വിശ്വാസികൾക്കു ആരാണ് ആത്മീയ നേതൃത്വം എന്ന് തിരിച്ചറിയാൻ കഴിയാതെ പോയി. സാധാരണക്കാരുടെ ബലഹീനതകൾ പലപ്പോഴും അവരെ പുറകോട്ടു വലിക്കുന്നു. ജീവിക്കാൻ മാർഗ്ഗം ഇല്ലാത്തവർ തങ്ങളുടെ ജോലിപോകുമോ, കുടുംബത്തിന് എന്തെങ്കിലും പറ്റുമോ ഇത്തരത്തിൽ  എന്തെകിലും പ്രതികരണം നടത്തിയാല്‍ സഭ മുടക്കപ്പെടും എന്നൊക്കെ  ചിന്തിക്കുന്നത് അഴിമതിക്കാർക്ക് തഴച്ചുവളരാനുള്ള മണ്ണായി തീർന്നു.

ഉദാഹരണം ഒരു ആത്മീക പ്രസ്ഥാനത്തിലെ നേതൃത്വത്തിലിരിക്കുന്നവർ ആത്മീകർ അല്ലാതിരുന്നാലും അവരെത്തന്നെ എല്ലാ പൊതുചടങ്ങുകൾക്കും, കല്യാണത്തിനും, ഉത്‌ഘാടനത്തിനും ഒക്കെ വിളിക്കുക പതിവാണ്. അവർ മാത്രം പബ്ലിക്കിൽ വിലസി തുടങ്ങി. അങ്ങനെ  കൃപയുള്ളവരെ ആർക്കും വേണ്ടാതായി  പേര് വരാൻ എന്തുചെയ്താലും വേണ്ടില്ല എന്ന സ്ഥിതിയായി.

പഴയ പേരുകേട്ട പ്രാസംഗികർ, പണത്തിനും മാനത്തിനുമായി ലോകവുമായി ഇടചേർന്നു. എതിർപ്പുകൾ അവിടവിടങ്ങളിൽ പൊങ്ങിത്തുടങ്ങിയപ്പോൾ അതിനെ അതിജീവിക്കാൻ അസത്യങ്ങളെയും രാഷ്ട്രീയത്തെയും കൂട്ടുപിടിക്കേണ്ടി വന്നു. അഴിമതിക്കാരും കറപുരണ്ടവരും ഐപിസി എന്ന പ്രസ്ഥാനത്തെ കുട്ടിച്ചോറാക്കാൻ  ശ്രമിക്കുന്നത് കണ്ടു മനം മടുത്തവരും, തിരിച്ചറിഞ്ഞവരും  ശബ്‌ദിച്ചുതുടങ്ങി. പകരം അവരെ വ്യക്തിപരമായി ആക്ഷേപിക്കുകയും, മുടക്കൽ കത്തുകൾ ഇറക്കുകയും, പൊതു വേദികളിൽ ശപിക്കുകയും ചെയ്തു. ഭീഷണികളും ദുഷ്പ്രചരണങ്ങളും നടത്തി. വ്യജക്കേസുകൾപോലും പലർക്കും എതിരെ കൊടുത്തു ശീലിച്ചു. മാത്രമല്ല സെക്കുലർ ഇലക്ഷന് എപ്പോഴും ഏതെങ്കിലും ഒരു കൂട്ടരുടെ കൂടെ നിന്നാലേ ഇന്ന് ജീവിക്കാൻ പറ്റു എന്ന തിരിച്ചറിവ്  വിശ്വസിക്കും ഉണ്ടായി. പക്ഷം ചേർക്കലിന് കാശുമുടക്കാൻ കൂടി ആളുണ്ടായപ്പോൾ മേടിക്കാൻ വിശ്വാസികളും തയ്യാറാണ് എന്നതാണ് ഏറ്റവും ലജ്ജാകരം.

സംഘടനയുടെ തലപ്പത്തു എത്തിയാൽമാത്രമേ പേരും പെരുമയും കിട്ടു എന്ന  മിഥ്യാധാരണ മൈക്കും, സ്റ്റേജും, പൊതുപരിപാടികളും  കൂടി വന്നപ്പോൾ അത് പൂർണ്ണമാക്കപ്പെട്ടു. ആത്മീകർ മൂല്യച്യുതിയിലേക്കു മാറ്റപ്പെട്ടു.

ജനം ആത്മീകരെ അംഗീകരിക്കുകയും അവരെ മുന്നോട്ടു കൊണ്ടുവരികയും ചെയ്താൽ, സംഘടന സ്പിരിറ്റും, ഇലക്ഷൻ തന്ത്രങ്ങളും കുറച്ചൊക്കെ കുറയും. സ്വാഭാവികമായും നടത്തുന്ന ഇലക്ഷൻ തന്ത്രങ്ങളെ ഭയക്കുകയും പാപത്തെക്കുറിച്ചു ഒരു ബോധം എങ്കിലും ഉണ്ടാവുകയും ചെയ്യും. മാത്രമല്ല, ലോകം സഭയിൽ കടന്നപ്പോൾ കാശുകൊടുക്കാതെ ഇലക്ഷൻ പ്രചരണം നടക്കില്ല  എന്ന സ്‌ഥിതി വന്നു.  ഇതിനൊപ്പം പരസ്പരം വൈരാഗ്യബുദ്ധി ഉണ്ടാകുന്നു.

ഏതെങ്കിലും ഒരു ഗ്രൂപ്പിൽ നിന്നാലേ ഇന്ന് രക്ഷയുണ്ടാകു എന്ന അവസ്ഥ വന്നുകഴിഞ്ഞു. അല്ലങ്കിൽ  പാസ്റ്റേഴ്സിനു സ്ഥലം മാറ്റം, ഗുണ്ടായിസം, ഭീഷണി എന്തിനു  കുടുംബമായി ആക്രമിക്കപെടുന്ന പ്രവണതയിലേക്കു മാറും. അതുകൊണ്ടു ഇവർ വിചാരിക്കും ഏതെങ്കിലും ഒരു ഗ്രൂപ്പ് ആവശ്യം ആണെന്ന്. അങ്ങനെ സഭക്കുള്ളിൽ ഗ്രൂപ്പിസം വളരുന്നു. ഇവിടെയും പണവും, പ്രശസ്തിയും ഉള്ളവന്റെ കൂടെ നിന്നാലേ വല്ലതും തടയൂ, അല്ലേൽ ശ്രദ്ധിക്കപ്പെടു എന്ന അവസ്ഥയിൽ എത്തി.

ദൈവസഭകളിൽ  ദൈവാധിപത്യത്തിനുപകരമായി ജനാധിപത്യ വ്യവസ്ഥകൾ സ്വീകരിക്കുന്നതുവഴി ദൈവികവ്യവസ്ഥകൾ സഭകളില്‍ നടപ്പാക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നതു നന്നായിരിക്കും. ഇന്നത്തെ ജനാധിപത്യ ഭരണവ്യവസ്ഥകളുടെ സങ്കീര്‍ണ്ണതകളെ പൂര്‍ണ്ണമായും നിര്‍വ്വചിച്ചു തീര്‍ക്കാന്‍  സാധിച്ചിട്ടില്ല. രാഷ്ട്രീയ, ഭരണവ്യവസ്ഥിതികളില്‍, ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഷയം വളരെ കാര്യഗൗരവമായി എടുക്കേണ്ടത് ആവശ്യമാണ്

ഏകാധിപത്യവും പരമാധികാരവുമായി ജനാധിപത്യഭരണത്തിന്റെ ഉന്നത ശ്രേണികൾ കയ്യടക്കുകയാണ് ഐപിസി എന്ന സഭയും അതിലെ കുറച്ചു അധികാര ഭ്രാന്തരും. ഒരു ജനറല്‍ സെക്രട്ടറി, അല്ലെങ്കില്‍ ഒരു പ്രസിഡണ്ട്‌ എന്നിങ്ങനെ ചില  വ്യക്തി സഭയില്‍ ഏറ്റവും ശ്രേഷ്ഠനായി, സഭയിലെ എല്ലാറ്റിന്റെയും നേതൃത്വമായി വാഴുന്നു. ഇവിടെ സഭ വ്യക്തികേന്ദ്രീകൃതമായി മാറുന്നു. മറിച്ചു ജനാധിപത്യ വ്യവസ്ഥയാണ് അടിസ്ഥാനം എങ്കിൽ വിശ്വാസികള്‍ക്കും, പസ്റ്റേഴ്സിനും ഒക്കെ തുല്യ പ്രാധാന്യം അല്ലേ വരേണ്ടത്.

മനുഷ്യന്‍ സ്വയം നാമനിര്‍ദ്ദേശപ്പത്രിക ഒപ്പിട്ട് നല്‍കി സ്ഥാനാര്‍ത്ഥിയാകുന്നതും വോട്ടു ചോദിക്കുന്നതും. എതിരാളിക്കെതിരേ കുപ്രചരണങ്ങള്‍ നടത്തുന്നതും, ഗ്രൂപ്പുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതും ഇലക്ഷന്‍ നടത്തുന്നതും വോട്ടെണ്ണുന്നതും ഫലപ്രഖ്യാപനം നടത്തുന്നതും, അധികാരത്തിലേറുന്നതും, എല്ലാറ്റിന്റെയും തുടക്കത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നൊരു ചിന്തയാണ് പലര്‍ക്കുമുള്ളത്. ഈ പൈശാചിക തന്ത്രമാണ് പലരും തങ്ങളുടെ അധികാരക്കൊതിയെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം. ഇപ്പോൾ സോഷ്യല്‍മീഡിയ വഴി നടത്തുന്ന കാമ്പയിൻ കണ്ടാൽ എത്ര അധംപ്പതിച്ചു നമ്മുടെ സമൂഹം എന്നു മനസിലാവും. നിലവിലെ സാഹചര്യം അനുസരിച്ചു ഇലക്ഷൻ ആവശ്യമായി വന്നു എന്നാൽ ഒരു ആത്മീകൻ എങ്ങനെ അത് നോക്കിക്കാണുകയും കയ്യ്കാര്യം ചെയുന്നു എന്നുള്ളതുമാണ്  ആണ് പ്രസക്തം .

കാലങ്ങളായി അധികാര കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് തന്റെ സമൂഹത്തിന്റെ സപ്പോർട്ട് ഉണ്ടാകുമോ എന്ന ഭയമാണ് പലരെയും  ഇപ്പോൾ  ഇത്തരത്തിൽ ഒരു പ്രചരണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. എടുത്തു പറയത്തക്ക നിലയിൽ കഴിഞ്ഞ ദിവസം കണ്ട ചില വീഡിയോ ക്ലിപ്പുകൾ  കണ്ടാൽ  മനസിലാവും ഐപിസി എന്നപ്രസ്ഥാനത്തിൽ  നാളുകളയായി  ഭരണം നടത്തുന്നവർ ഇനിയും അധികാര സാമ്രാജ്യം പടുത്തുയർത്താൻ വെമ്പുന്ന പല്ലുപോയ ചില സിംഹങ്ങൾ മാത്രമായിട്ടാണ് വിശ്വാസ സമൂഹം കാണുന്നത്. അനീതിയും, അഴിമതിയും കൊണ്ട് സ്വന്ത ജനത്തിനിടയിലെ വിശ്വാസം നഷ്ടപ്പെടുത്തിയ അധികാരക്കൊതിയന്മാർ ഇലക്ഷൻ നടക്കുന്നതിനു ഒരുവർഷം മുൻപ് പ്രചരണം തുടങ്ങി. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇനിയെങ്കിലും മനസാന്തരപ്പെടാഞ്ഞാൽ വെട്ടിക്കളയുന്ന ദിവസം ഉണ്ട് എന്ന് പഠിപ്പിക്കുന്ന നിങ്ങൾക്കും അത് ബാധകമാണ്‌ എന്നുമറക്കണ്ട.

ദൈവത്തെ അനേഷിക്കുകയും, ദൈവഭയത്തിലും സ്നേഹത്തിലും പടുത്തുയർത്തപ്പെടുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ പ്രാപ്തിയുള്ള ഒരു നേതൃത്വം ഐപിസിക്ക് അനിവാര്യമാണ്. അധികാരത്തിന്റെ ശൂന്യത തിരിച്ചറിഞ്ഞ അപ്പോസ്തലനായ പൗലോസ് ചോദിക്കുന്നു: അപ്പൊല്ലോസ് ആര്‍? പൗലോസ് ആര്‍? കർത്താവായ യേശുക്രിസ്തു എന്ന നായകൻ എല്ലാവർക്കുംവേണ്ടി താണുഭൂമിയിൽ ഇറങ്ങി, തന്റെ മഹത്വം വിട്ടു പാനീയ യാഗമായി തീർന്നതുപോലെ, ഐപിസി യിൽ ചിലർ മനസാന്തരപ്പെട്ടു സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാതെ വിശ്വാസ സമൂഹത്തിനും ദൈവസമൂഹത്തിനും പ്രയോജനമുള്ള രീതിയിൽ മറ്റുള്ളവർക്ക് ഒപ്പം നടന്നു, സാമ്പത്തീക തട്ടിപ്പുകൾ നടത്താതെ, പണം വക മാറ്റി ചെലവാക്കാതെ, ദൈവരാജ്യ വ്യാപ്തിക്കുതകുന്ന ഒരു ഭരണം വരട്ടെ. അതിനു ആദ്യം വിശ്വാസികളും, പസ്റ്റേഴ്സും മാറണം. അവർ അനീതിക്ക് എതിരെ ശബ്ദിക്കുന്നവരും, പ്രതികരിക്കുന്നവരും ആകണം.

ജനിതിപത്യ വ്യവസ്ഥ നല്ലതാണു എങ്കിലും ഏകാധിപത്യ നയമാണ് ഐപിസി എന്നപ്രസ്ഥാനത്തെ നശിപ്പിക്കുന്നത്. മാറ്റം അനിവാര്യമാണ്.

ഒരു നല്ല നാളിനായി പ്രവർത്തിക്കാം , പ്രാർത്ഥിക്കാം….

ബീന എബ്രഹാം.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.