ഐ പി സി യിലെ കാണാക്കാഴ്ച്ചകൾ

ഐ പി സി യിലെ കാണാക്കാഴ്ച്ചകൾ
December 20 21:30 2016 Print This Article

കാലം മാറിയപ്പോൾ ക്രൈസ്തവ സഭകൾക്ക് നേതൃത്വവും,ധനവും ഒക്കെ ആവശ്യമായി വന്നു. ഒരു കാലഘട്ടത്തിൽ മറ്റു ക്രൈസ്തവസഭകളിൽ അന്യപ്പെട്ടിരുന്ന അഴിമതികൾ പോലും ഇന്ന് ചേക്കേറിയത് വിശുദ്ധി പറയുന്ന പെന്തക്കോസ്തിലേക്കായി. കാലത്തിന്‍റെ കുത്തൊഴുക്കിൽ വലിയ വിശുദ്ധിപറഞ്ഞു അനേകരെ അകറ്റി നിർത്തിയവർ ഒക്കെ ഇന്ന് അവ അലങ്കാരമായി കഴുത്തിൽ അണിഞ്ഞു, മാത്രമല്ല ജാതികൾപോലും കാണിക്കാത്ത കുത്തഴിഞ്ഞ അഴിമതി ഭരണം നടത്തി മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് പല നിയമനങ്ങളും നടത്തി മാതൃകയായി എന്ന് വേണം പറയാൻ. ‘നാടോടുമ്പോൾ നടുവേ ഓടണം’എന്ന പ്രമാണം ആണ് ഇപ്പോൾ ഐപിസി നേതൃത്വത്തിനുള്ളത്. ഓരോ പുതിയ റീജിയനുകളും ഉണ്ടാക്കി 5 ലക്ഷം രൂപ ഏറ്റവും കുറഞ്ഞത് മേടിക്കും. ഓഡിറ്റോറിയം 60 ലക്ഷം, എന്ന് വേണ്ട അദ്ധ്വാനിക്കുന്നവർ സത്യം അറിയാതെ പ്രസ്ഥാനത്തെ സ്നേഹിച്ചു കൊടുക്കുന്നു. അതെല്ലാം വേണ്ടും വിധം ഉപയോഗിക്കാതെ പലരുടേയും പണ്ടം ചാടിയതു മിച്ചം. സത്യം പറയുന്നവന് സ്ഥലമാറ്റം. ഭീഷണി, സ്ഥാനചലനം. പത്രപ്രവർത്തകർ ഇവരുടെ കൂലികൾ ആയില്ലെങ്കിൽ അവർ വിവര ദോഷി. മദ്യവും, ബിസിനസ് തട്ടിപ്പുകളും കുംഭകോണവും,തുടങ്ങി ആളൊന്നിന് ചാനലും പത്രവും സ്വന്തം കഥയെഴുത്തിനും വെള്ളപൂശലിനും ആക്കി. അത്തരത്തിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും പുതിയ അഴിമതി നിയമനങ്ങൾ വെറും വാലാട്ടികളെ പെന്തക്കോസ്ത് സഭകളില്‍ എതെങ്കിലും ഒരു ബോര്‍ഡ്‌ മെംബർ ആകാന്‍ അതിൽ യോഗ്യതയുള്ള ഒരു വ്യക്തിയെ എങ്കിലും ഏറ്റവും കുറഞ്ഞത്‌ എടുക്കാമായിരുന്നു. ഇപ്പോള്‍ ഐപിസിയുടെ കേസുകൾ ഉണ്ടെങ്കിൽ അതിനു കയറിയിറങ്ങാൻ ഇതാ പുതിയ ഒരു കോത്തായത്തുകാരനെ കൂടി എഴുതി ചേർത്തു പട്ടിക പൂർത്തിയാക്കി.
പത്തുമണിക്ക് തുടങ്ങുന്ന കൌൺസിൽ യോഗത്തിൽ സന്ധ്യക്ക് 5 മണിവരെ ആരുടെയും സ്ഥാനം സംബന്ധിച്ചു ചർച്ചകൾ നടത്താതെ എല്ലാവരും മൃഷ്ടാനഭോജനം കഴിച്ചു ഫോട്ടോയും എടുത്തു മടങ്ങാറാകുമ്പോൾ കുറെ എച്ചിൽ നക്കികൾ അവിടെയുണ്ട്, അവരാണ് ഇപ്പോൾ ഐപിസിയുടെ കോടതി കാര്യസ്ഥൻ. ഇവർ നമ്മുടെ വല്യ ഏട്ടന്‍റെ നേതൃത്വത്തിൽ തന്നെയായിരിക്കും. ‘ചക്കിക്കൊത്ത ചങ്കരൻ’ അതവിടെ നിൽക്കട്ടെ. ഇതാ ഐപിസി വീണ്ടും പിരിവ് കുംഭകോണം കൊണ്ട് ഇറങ്ങിയിരിക്കുന്നു.
പുതിയ ഐറ്റം പിരിവു നടത്തുന്നത് കൌൺസിൽ ഹാളിനു വേണ്ടി എന്നാണ് പറയുന്നത്.
വല്ലപ്പോഴും 40 പേർ പോലും കൂടി വരാത്ത മീറ്റിംഗ് ഹാളിനു വേണ്ടിയാണു അടുത്ത പിരിവ്‌.
സംഭവം ഇങ്ങനെ, കൌൺസിൽ ഹാൾ പണിയുന്നതിനായി ഓരോ കൌൺസിൽ മെംബർ മാരും (വിദേശീയർ ) ഒരു ലക്ഷം വീതവും ഇന്ത്യയിലുള്ളവർ 25,000 രൂപ വീതവും, ( 30 /12 /2016 നു മുന്പ് കൊടുത്താൽ ഐ. പി. സിയുടെ ജീവപുസ്തകത്തിൽ പേരും അടിക്കും ) അതും വീണ്ടും മുകളിലേക്ക് ഒരു പണിയും നടത്തരുത് എന്ന് റിപ്പോർട്ടുകളും പഠനങ്ങളും എടുത്തു പറയുന്ന ബിൽഡിങ്ങിന്‍റെ നാലാം നിലയിൽ. ഒരു കാര്യത്തിൽ ആശ്വസിക്കാം ‘ സുധി’ മേശരിയല്ല പണിയുന്നത്.
ഐപിസി ഇപ്പോൾ വെറും പിരിവു പ്രസ്ഥാനം മാത്രമായി മാറുന്പോൾ ചില സത്യങ്ങൾ മറക്കാനും പാടില്ല.
കഴിഞ്ഞ തവണ കോടികൾ മുടക്കി നടത്തിയ കൺവൻഷന്‍റെ ചെലവ് ഇത്തവണ ലക്ഷങ്ങളിൽ ഒതുങ്ങും എന്നറിയുന്നു,നല്ല കാര്യം തന്നെ അങ്ങനെ എല്ലാത്തിലും ഒരു കുറവ് വന്നു തുടങ്ങി. ഇനിയും വിശ്വാസികൾ സത്യം മനസിലാക്കി നിങ്ങളുടെ അദ്ധ്വാനത്തിന്‍റെ ഫലം വൃഥാ കളയാതെ ദൈവനാമത്തിനു ചിലവിടുകയും പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കാതിരിക്കുകയും ചെയ്താൽ നേതാക്കന്മാരുടെ അഴിമതിക്ക് ഒരു പരിധി വരെ വിത്യാസം വരും. ഇവരെ ഇത്തരത്തിൽ പണക്കൊതിയന്മാരാക്കി മാറ്റിയതിൽ പ്രവാസികളുടെ പങ്കു വലുതാണ്.
ഐപിസി എന്ന പ്രസ്ഥാനം ലോകത്തുള്ള വിശ്വാസസമൂഹത്തിന്‍റെ വിയർപ്പിന്‍റെ ഉപ്പു കൊണ്ടാണ് കഴിഞ്ഞ കുറെ അധികം വർഷങ്ങളായി ചക്കര കുടമായി മാറിയത്. അതിൽ കയ്യിട്ടു വാരുന്നതും പോരാ, ഇപ്പോൾ കുടം കഴുത്തിൽ കെട്ടി തൂക്കി നടക്കുന്നു….ശേഷം പിന്നാലെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.