ഐ. പി. സി. മഹാരാഷ്ട്രാ സ്റ്റേറ്റ് ശുശ്രൂഷ സമ്മേളനം സമാപിച്ചു.ഐ. പി. സി. മഹാരാഷ്ട്രാ സ്റ്റേറ്റ് ശുശ്രൂഷ സമ്മേളനം സമാപിച്ചു.

ഐ. പി. സി. മഹാരാഷ്ട്രാ സ്റ്റേറ്റ് ശുശ്രൂഷ സമ്മേളനം സമാപിച്ചു.ഐ. പി. സി. മഹാരാഷ്ട്രാ സ്റ്റേറ്റ് ശുശ്രൂഷ സമ്മേളനം സമാപിച്ചു.
October 31 13:30 2017 Print This Article

മുംബൈ:  ദൈവ വചന പഠനവും ആത്മീയാരാധനയും നിറഞ്ഞ ഐ. പി. സി. മഹാരാഷ്ട്രാ സ്റ്റേറ്റ് സമ്മേളനം നാഗ്പൂരില്‍ സമാപിച്ചു.

ഒക്‌ടോബര്‍ 9-11 വരെ മിഷ്യന്‍ ഇന്ത്യാ ക്യാമ്പ് സെന്ററില്‍ നടന്ന സമ്മേളനം പ്രസിഡണ്ട് പാസ്റ്റര്‍ പി. ജോയി ഉദ്ഘാടനം ചെയ്തു.ക്രിസ്തീയ ശുശ്രൂഷയുടെ വളര്‍ച്ചയില്‍ പരിശുദ്ധാത്മാവിന്റേയും ദൈവ വചനത്തിന്റേയും പങ്ക് എന്നതായിരുന്നു തീം.

ഡോ : ഇടിച്ചെറിയാ നൈനാന്‍ മുഖ്യപ്രസംഗകനായിരുന്നു. ഐ. പി. സി. ജനറല്‍ പ്രസിഡണ്ട് പാസ്റ്റര്‍ ജേക്കബ് ജോണ്‍, ഗോവ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റര്‍ വി. ജെ. തോമസ്, മഹാരാഷ്ട്രാ സ്റ്റേറ്റ് സെക്രട്ടറി പാ : കെ. എ. മാത്യു, വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ പി. എം. ചെറിയാന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ദൈവ വചനം ശുശ്രൂഷിച്ചു.

പാസ്റ്റേഴ്‌സ് കെ. ജോണിക്കുട്ടി, ജോണ്‍സണ്‍ ചാക്കോ, ബാബുജി സാമുവേല്‍, കെ. എ. ചെറിയാന്‍, കെ. എം. വര്‍ഗ്ഗീസ്, കെ. ജെ. വര്‍ഗ്ഗീസ് എന്നിവ് അദ്ധ്യക്ഷത വഹിച്ചു.സമാപന സമ്മളനത്തില്‍ 19 കര്‍ത്തൃശുശ്രൂഷകന്‍മാര്‍ക്ക് ‘ഓര്‍ഡിനേഷന്‍’ നല്‍കി. പാസ്റ്റേഴ്‌സ്, ജേക്കബ് ജോണ്‍. പാസ്റ്റര്‍ കെ. എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. തിരുവത്താഴ ശുശ്രൂഷ പാ : പി. എം. ചെറിയാന്റെ നേതൃത്വത്തില്‍ നടന്നു.

ഉത്തരേന്ത്യയില്‍ അജപാലന ശുശ്രൂഷയില്‍ അര ശതാബ്ദം പിന്നിട്ട പാസ്റ്റര്‍ പി. ജോയിയെ ഫലകവും, ഷാളും നല്‍കി ജനറല്‍ പ്രസിഡണ്ട് പാസ്റ്റര്‍. ജേക്കബ് ജോണ്‍ ആദരിച്ചു.

(സജി പീച്ചി)

 

പാസ്റ്റര്‍. പി. ജോയി മഹാരാഷ്ട്രാ സംസ്ഥാന ശുശ്രൂഷക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.