ഐ പി. സി. നേതൃത്വത്തിനോട്‌ ഒരു എളിയ അഭ്യർത്ഥന

ഐ പി. സി. നേതൃത്വത്തിനോട്‌ ഒരു എളിയ അഭ്യർത്ഥന
January 19 10:50 2019 Print This Article

ഇൻഡ്യാ പെന്തക്കോസ്‌ത് ദൈവസഭയുടെ തൊണ്ണൂറ്റി അഞ്ചാമത് ജനറൽ കൺവഷൻ സമാപിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമേ ഉള്ളു. അതിനു മുമ്പായി അടിയന്തിരമായി ചെയ്യണ്ട ഒരു കാര്യം ശ്രദ്ധയിൽ പെടുത്തുവാനാണ് ഈ കുറിപ്പിടുന്നത്.

ഐപിസിയുടെ ജനറൽ പ്രസിഡന്റ് ജേക്കബ് ജോണും, കെ. സി. ജോണും ഒക്കെ ഉൾപ്പെട്ട നേതൃത്വത്തിൽ അമിതമായ വിശ്വാസം ഉള്ളത് കൊണ്ട് ഈ അഭ്യർത്ഥന മുഖവിലക്കെടുക്കുമെന്നു കരുതുന്നു.

ഇനി കാര്യം പറയാം; ഇത്രക്കൊക്കെ ആക്കിവെച്ച സ്ഥിതിക്ക് സമാപന മീറ്റിങ്ങിന്റെ മുഖ്യ പ്രഭാഷണം മാതാ അമൃതാനന്തമയിയെ ഏല്പിക്കുന്നതാവും ഏറ്റവും ഭംഗി. ഇപ്പോൾ നിങ്ങളേവർക്കും കൂടി ചെയ്യാൻ കഴിയുന്ന ഏറ്റവും അത്യുത്തമമായ കാര്യം..കുമ്പനാട്ടുള്ള മെത്രാന്മാർ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നും ഇല്ലെന്നന്നറിയാം.

പണ്ടും നിങ്ങളുടെ ആഗ്രഹത്തെ മുൻനിർത്തിയുള്ള അദ്ധ്വാനം ഒന്നുകൊണ്ടു മാത്രമാണലോ വിവാദ നായകനായിരുന്നപ്പോഴും പി. ജെ. കുര്യനെ സ്റ്റേജിൽ കയറ്റി പ്രസംഗിപ്പിച്ചത്. അന്നത്തെ സാംകുട്ടി ചാക്കോ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ..? ?

അമൃതാനന്ദമയി പ്രസംഗിക്കുമ്പോൾ അവരുടെ വാക്കുകളുടെ ഗാംഭീര്യത്തിൽ അലിഞ്ഞു ചേർന്ന് വിശ്വാസി സമൂഹം ഒന്നടക്കം ആകാശം മുട്ടേ ഹല്ലേലുയ്യായും, കുറെ വിവരം കെട്ട സ്ത്രീകളുടെ കരഘോഷവും, ശരണം വിളികളും മുഴക്കുനതിനോടൊപ്പം സ്റ്റേജിലുള്ള പാസ്റ്റർമാരുടെ വൻ താരനിര കൂടി അകമ്പടി ചേർന്നാൽ അത് തീർച്ചയായും പത്തനംതിട്ടയുടെ പ്രാന്ത പ്രദേശങ്ങളെ പ്രകമ്പനം കൊള്ളികാത്തിരിക്കയില്ല.

‘അനുഗ്രഹം പെയ്തിറങ്ങിയ ആരാധനയുടെ രാത്രികൾ’ എന്ന് ലോക്കൽ സഭകളിൽ തിരിച്ചെത്തി വർണ്ണിക്കുകയും ആവാം. ശബരി മലയിൽ അരുതാത്തത് സംഭവിച്ചു എന്ന് അയ്യപ്പ ഭക്തർ മുറവിളികൂട്ടുനതിനു തുല്യമായി കുമ്പനാട് രാഷ്ട്രീയ നേതാക്കന്മാർ കയറി നിരങ്ങി വിശുദ്ധിയുടെ പ്രഭ കെടുത്തി എന്ന ആക്ഷേപം നാളെ ഒരു ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കാൻ വിശ്വാസികളുടെ കൂടെ പിന്തുണ കാലേ കൂട്ടി ഈ കാര്യത്തിൽ ഉറപ്പാക്കുന്നതാവും ബുദ്ധി.

നിങ്ങൾ എല്ലാവരും കൂടി ഒത്തു പിടിച്ച് വഞ്ചിപ്പാട്ടിന്റെ ഒരു താളം ഇട്ടു കൊടുത്താൽ മതി. ബാക്കിഎല്ലാം വിശ്വാസികൾ ഏറ്റെടുത്തുകൊള്ളും. സ്റ്റേജിൽ വി ഐ പി സീറ്റിൽ ഉപവിഷ്ടരായിരിക്കുന്ന പാസ്റ്റർ മാർക്കെല്ലാം വിശ്വസികളുടെ ആരാധന കണ്ട് സ്റ്റേജിൽ നിർനിമേഷരായി നിന്ന് അമൃതാനന്തമയിക്കൊപ്പം സായൂജ്യമടയുകയുമാവാം.

രാഷ്ട്രീയ നേതാക്കന്മാർ വേദിയിൽ കയറിയപ്പോൾ എലി പുന്നെല്ല് കണ്ട പ്രതീതിയിൽ ചിരിച്ച പാസ്റ്റർമാർക്കെല്ലാം സാക്ഷാൽ കുത്തരി കൺമുമ്പിൽ കണ്ടു ആശ്വാസം നേടാം. എല്ലാത്തിനുമുപരിയായി ഏറ്റവും അനുഗ്രഹിക്കപ്പെട്ട നല്ലൊരു കൺവഷൻ കഴിഞ്ഞതിന്റെ പേരിൽ സന്തോഷ പരിപൂർണ്ണത അനുഭവിക്കയും ആവാം.
കടപ്പാട് :……

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.