ഐ പി സി അമേരിക്കൻ മിഡ് വെസ്റ്റ് റീജിയൺ തിരഞ്ഞെടുപ്പും ജഡീക പോരാട്ടങ്ങളും

ഐ പി സി അമേരിക്കൻ മിഡ് വെസ്റ്റ് റീജിയൺ തിരഞ്ഞെടുപ്പും ജഡീക പോരാട്ടങ്ങളും
March 02 05:43 2018 Print This Article

ഐപിസി അമേരിക്കൻ മിഡ് വെസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമോ അതോ ആത്മീക പോരാട്ടമോ എന്ന് സംശയങ്ങൾ ഉയരുന്നതിനാൽ അമേരിക്കൻ മലയാളി പെന്തക്കോസ്തു സമൂഹം ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നു എന്നും പറയുന്നതിൽ തെറ്റില്ല. അമേരിക്കൻ വിശ്വാസികൾക്ക് ആവശ്യം ജീവിത സാക്ഷ്യം പുലർത്തുന്നവരും അനുയോജ്യരായ ഭരണകർത്താക്കളേയും ആണ് എന്നതിൽ സംശയം ഇല്ല. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില സത്യങ്ങൾ പുറത്തുവരികയും അത് ചില കടുത്തതീരുമാനങ്ങൾ എടുക്കാൻ വിശ്വാസികളെയും,എക്സിക്യൂട്ടീവ്സിനെയും കൗൺസിൽ മെംബേഴ്സിനെയും പ്രേരിപ്പിക്കും എന്നതിൽ സംശയം ഇല്ല. പ്രസ്ഥാനം ആരാൽ നയിക്കപ്പെടണം എന്ന് തീരുമാനം എടുക്കണ്ടിയത് കൗൺസിലിൽ മാത്രമുള്ളവരല്ല ദൈവജനം കൂടിയാണ്. എന്നാൽ ഐപിസിയുടെ ലോകത്തിലുള്ള ഒട്ടുമിക്ക റീജിയനുകളും കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. ഇവിടെയും സ്‌ഥിതി മോശം അല്ല എന്ന് വേണം പറയാൻ.
ഐ പി സിയുടെ മിഡ് വെസ്റ്റ് റീജിയൺ തിരഞ്ഞെടുപ്പ് മാർച്ച്, 3 ശനിയാഴ്ച്ച ഡാളസ് ഐ പി സി ഹെബ്രോനിൽ വെച്ചുനടക്കും. ഇലക്ഷനും തിരഞ്ഞെടുപ്പും സർവ്വസാധാരണം ആണ്. എന്നാൽ ഇതുവരെയും കാണാത്ത തമ്മിലടിയും തൊഴുത്തിൽ കുത്തും ആണ് ഇപ്പോൾ നടക്കുന്നത്. ഇവിടെ ഇലക്ഷനുമായി ബന്ധപെട്ടു രണ്ടു സ്ഥാനാർഥികളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ ശ്രമിക്കുകയും, നിലവിലെ പ്രസിഡന്റ് പദവി ഒഴിയാൻ മനസ്സില്ലാതെ അധികാര കസേരക്ക് വേണ്ടി നടത്തുന്ന ഏതു നികൃഷ്ടതയും ഒരു പരമ്പര രൂപത്തിൽ എഴുതിയാൽ ഒരു പുസ്തകം തന്നെ അക്കാനുണ്ട് എന്നാണ് അമേരിക്കൻ വിശ്വാസികൾ പരസ്പരം പറയുന്നത്. ആ സ്ഥാനത്തേക്ക് നിൽക്കുന്ന മറ്റു രണ്ടുപേരെ തമ്മിൽ അടിപ്പിച്ചു അയോഗ്യരാക്കി പ്രഖ്യാപിക്കാൻ ശക്തമായ അടിയൊഴുക്കുകൾ നടക്കുന്നതായി അറിയുന്നു. നിലവിലെ പ്രസിഡന്റ് തന്റെ ആഗ്രഹം നേടുമോ ?. മിഡ് വെസ്റ്റ് റീജയന്റെ പുതിയ പ്രസിഡന്റായി പാസ്റ്റർ. ബേബി വർഗ്ഗീസ് ( ഡാളസ് ) നിൽക്കുന്നതായി അറിഞ്ഞപ്പോൾ അതിനെതിരെ അതേ സ്ഥാനത്തേക്ക് നിലവിൽ ഉള്ള പ്രസിഡന്റ് സ്വന്തം അണികളെ ഇറക്കി ചാവേർ പട നയിക്കുകയാണ് എന്നാണ് ഡാളസ് വൃന്ദങ്ങളും ഹൂസ്റ്റൺ വൃദ്ധങ്ങളും പറയുന്നത്. മറ്റൊരു പ്രസിഡന്റ് സ്ഥാനാർഥിയായ പാസ്റ്റർ. കെ സി ചാക്കോയെ അശേഷം അയോഗ്യത കല്പിച്ചു പുറത്താക്കുക എന്നതാണോ ഇദ്ദേഹത്തിന്റെ ആശ യം എന്ന് സംശയങ്ങൾ തോന്നാതില്ല. ഡാനിയേലിനു പ്രസിഡന്റായി തുടരാൻ കഴിയുമോ എന്നതിനു ഉത്തരം വിശ്വാസികൾ തന്നെ പറയണം. ജീവിത സാക്ഷ്യം ഇല്ലാത്തവരും, പൊതു മീറ്റിങ്ങുകൾക്കു വരാത്തവരെയും അയോഗ്യമാക്കാൻ അണികളെ നിർത്തി ചാക്കോച്ചന് പാരപണിതു ചാക്കോച്ചിയെ വീഴ്ത്തുക എന്ന യുദ്ധമുറയാണ് ഇത്,അതിനായി ഉപയോഗിക്കുന്ന പ്രകടന പത്രിക ഇവയാണ് ചൂടൻ, ക്രൂരൻ, പിന്നെ സ്വന്ത കുടുംബത്തെ പരിപാലിക്കാൻ അറിയാൻ വയ്യാത്തവൻ ഒരു റീജിയനെ എങ്ങനെ ഭരിക്കും എന്നതാണ്. ഷാജി ഉപദേശിയുടെ ആശങ്കകൾ നിഗമനം വിശ്വാസികൾ ശരിവെക്കുമോ? ഇതും അവരുടെ അവകാശം ആയിരിക്കെ ഉത്തരം വരും ദിവസങ്ങളിൽ അറിയാം.
പാസ്റ്റർ. ബേബി വർഗ്ഗീസിനെ എങ്ങനെയും നിലം പരിചാക്കും എന്നതാണ് ഉപദേശി ഷാജിയുടെ മറ്റൊരു സ്വപ്നം. പാസ്റ്റർ. ബേബി വർഗ്ഗീസ് ഐ പി സി നേപ്പാൾ റീജിയൻ പ്രസിഡന്റ് ആണ് എന്ന് കണ്ടു അയോഗ്യത കൽപ്പിച്ച് മിഡ് വെസ്റ്റ് റീജിയന്റെ പ്രസിഡന്റായി ഇരിക്കാൻ പറ്റില്ല എന്ന സത്യവും ഈ തുറുപ്പു ചീട്ടു വെച്ച് ബേബി വർഗീസിനെ തഴയുക എന്നതാണ് ഇതിലെ യഥാർത്ഥ കാതൽ എന്ന് പറയുന്നതിലും തെറ്റില്ല. ഇതിനായിട്ടല്ലയോ ഈ തന്ത്രശാലി ജനിച്ചത് എന്നുപോലും തോന്നിപോകും. ഇങ്ങനെ കാര്യങ്ങൾ നടന്നാൽ ഉദ്ദിഷ്‌ഠ കാര്യത്തിന് ഉപകാര സ്മരണ പോലെ എല്ലാവരുടെയും കണ്ണുകൾ ഇദ്ദേഹത്തിലേക്കു തിരിയും…. ” നീ വന്ന് ഞങ്ങൾക്ക് പ്രസിഡന്റ് ആയിരിക്കുക” എന്നു അണികൾ അലമുറയിടും. ” അപ്പോൾ അയ്യോ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന പാട്ടും പാടി പ്രസ്ഥാനത്തെ സ്നേഹിക്കുന്നു എന്നപേരും പറഞ്ഞു പ്രസ്ഥാനത്തിന്റെ വളർച്ച മാത്രം ലക്ഷ്യമാക്കുന്നതിന്നാലും, നിങ്ങൾ എല്ലാവരും നിർബന്ധിക്കുന്നതിനാലും ഞാൻ തുടർന്ന് ഇരിക്കാമെന്നു സമ്മതിക്കുന്ന സ്ഥിതിയിൽ കുബുദ്ധിയുടെ ആശാനായ ഇദ്ദേഹം വീണ്ടും പ്രസിഡന്റ് ആകും. ഇതല്ലയോ എന്നെ കുറിച്ചുള്ള ദൈവേഷ്ടം എന്ന് അടുത്ത കൺവൻഷനു സാക്ഷ്യവും ഉണ്ടാകും. ഇലക്ഷന് മുന്നോടിയായി കുതികാൽ വെട്ടൽ, അടിച്ചു നിരത്തൽ, കുത്തൽ, വീഴ്ത്തൽ എന്നിവയുടെ റിഹേഴ്‌സൽ ഒക്കെ തന്ത്ര ശാലിയുടെ നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പുറമെ ഭക്തിയുടെ വേഷം കെട്ടി എന്തു തരികിടയും കാണിക്കാൻ വിദഗ്ധനാണ് ഇദ്ദേഹം എന്നാണ് പൊതുവിലുള്ള അഭിപ്രായം.പടയാളിക്കു വിശ്വാസികൾ പറഞ്ഞുള്ള അറിവ് ഇങ്ങനെ ആണ്, സ്വന്തം സഭയിലെ ഒരു ചെറുപ്പക്കാരനെതിരെ കേസ് കൊടുത്തു ജയിലിൽ ഇടും എന്ന് ഭീഷണി മുഴക്കി എന്നിട്ടു തനി വിശുദ്ധ വേഷം കെട്ടി കുമ്പനാട് വേദിയിൽ തിമിർത്ത് ആടി. സഹോദരനു എതിരെ ദേഷ്യപ്പെടുന്നവൻ, കേസ് കൊടുക്കുന്നവർ, കോടതിയിൽ പോകുന്നവരുടെ മേൽ ദൈവാത്മാവല്ല, സാത്താന്റെ ആത്മാവാണന്നു പ്രസംഗിച്ചു. അങ്ങനെ പോയ വർഷത്തെ വിശുദ്ധഗണത്തിൽ പേര് എഴുതപ്പെട്ടു ..ജീവപുസ്തകത്തിലെ പേര് പോയാലും ഈ ആശാന്റെ പേര് കുമ്പനാട് മുഴങ്ങി. ഇനിയും കർത്താവു ഉടൻ വന്നില്ലേൽ വീണ്ടും മുഴങ്ങും

സ്ഥാനത്തിനും മാനത്തിനും ആരുടെ കുതികാൽ വെട്ടാനും ഒരു ഉളിപ്പും ഇല്ലാത്ത വിശുദ്ധ വേഷധാരികളായ വ്യാജന്മാരെ ദൈവജനം തിരിച്ചറിയുക. മാതൃകയുള്ളവരാൽ പ്രസ്ഥാനം നടത്തപ്പെടട്ടെ.

ഐപിസി മിഡ് വെസ്റ്റ് ആരു നയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസികൾക്കു ഉണ്ട്. ഇത്തരത്തിൽ കള്ളഭക്തി വേഷം ധരിച്ചു സ്റ്റേജിൽ തകർക്കുന്ന വ്യാജന്മാരെയോ അതോ യോഗ്യതയുള്ള, ജീവിത സാക്ഷ്യം ഉള്ളവരെയോ ? ഉത്തരം നിങ്ങളുടെ കൈയിൽ ആണ് അത് വിനിയോഗിക്കാനുള്ള ഒരു അവസരം കൂടിയല്ലേ എന്ന് തിരിച്ചറിയുക.

ഇത്തരം വിഷയങ്ങളിൽ വിശ്വസ്തത പുലർത്തേണ്ടിയത് അവിടുത്തെ കൗൺസിൽ മെംബേഴ്‌സും എക്സിക്യൂട്ടീവ്‌സും ആണ് എന്നതിൽ മാറ്റമില്ല. നിങ്ങൾ സത്യത്തിനും വചനത്തിനും വേണ്ടി നിൽക്കുന്നവരാണെങ്കിൽ അതിന്റെ ഉത്തരവും നിങ്ങൾ കണ്ടെത്തിയേ മതിയാകു..ആര് ജയിച്ചാലും തോറ്റാലും അത് പടയാളിക്കു ബാധകം അല്ലേ അല്ല എന്നാൽ സത്യം മറച്ചുവെക്കുകയും, അനീതിക്ക് കൂട്ടുനിൽക്കുന്നവന്റെയും ഗതി എന്താകും എന്ന് ആലോചിച്ചാൽ നന്നായിരുന്നു. തലമുറയ്ക്ക് വേണ്ടി ഒന്നും കരുതി വെച്ചില്ല എങ്കിലും സത്യത്തിന്റെ കാവൽ ഭടൻ ആകുവാൻ കഴിഞ്ഞാൽ നിന്റെ തലമുറ അനുഗ്രഹിക്കപ്പെടും
(കടപ്പാട് )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.