ഐ.പി.സി. അന്നും ഇന്നും.. ഒരു വിശ്വാസിയുടെ വീക്ഷണം

ഐ.പി.സി. അന്നും ഇന്നും..    ഒരു വിശ്വാസിയുടെ വീക്ഷണം
August 23 15:12 2017 Print This Article

ഞാന്‍ ഒരു ഐ.പി.സി സഭാംഗമെന്നു പറയുന്നതില്‍ അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു. ഐ.പി.സി. പ്രസ്ഥാനം എന്ന് കേള്‍ക്കുമ്പോള്‍ ‘തുടിക്കും ചോര ഞരമ്പുകളില്‍..’; അങ്ങനെ ഒരു കാലമുണ്ടായിരുന്നു.

ഇന്നു സാമ്പത്തിക തിരിമറി, കൈക്കൂലി, കുതികാല്‍ വെട്ട്, ചവിട്ടി താഴ്ത്തല്‍, കേസ്, കോടതി, ഊമക്കത്ത്…. എന്നു വേണ്ട അപ്പോസ്തലനായ പത്രോസിന് തുപ്പട്ടിയില്‍ ഇറക്കി കൊടുത്തപോലെ, സകല നാല്‍ക്കാലി ഇഴജാതി പറവകള്‍ എന്നു വേണ്ട വഴിയേ പോയതും യോഗ്യത ഇല്ലാത്തതും എല്ലാം വലിഞ്ഞു പ്രസ്ഥാനത്തില്‍ കയറി. പ്രസ്ഥാനം കുട്ടിച്ചോറാക്കി…
നാളിതുവരെ ഒരു പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കാത്ത മ്ലേച്ഛത ഐ.പി.സിയില്‍ സംഭവിച്ചു.

സെപ്റ്റിക്ക് ടാങ്ക് പൊട്ടിയാല്‍ വമിക്കുന്ന തരത്തില്‍ ദുര്‍ഗന്ധം വമിച്ചിട്ടും ഘ്രാണശക്തി നഷ്ടപ്പെട്ട നേതൃത്വനിരയില്‍ ഇരിക്കുന്നവര്‍ അടപ്രഥമന്‍ പോലെ അമേദ്യം വാരിവിളമ്പുന്നു…എന്നാല്‍ പുറത്തേക്ക് വമിക്കുന്ന ഈ ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ ചില സ്റ്റേറ്റുകള്‍ ഐ.പി.സി.യുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.. അങ്ങനെ ‘തെലുങ്കാന ഐ.പി. സി.’ പ്രസ്ഥാനത്തിന്റെ ബന്ധം വിച്ഛേദിച്ച് ഒറ്റക്കു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഉടന്‍ തന്നെ മറ്റൊരു സ്‌റ്റേറ്റും അവരുടെ നയം പ്രഖ്യാപിക്കും… ഐ.പി.സി.യുടെ അധഃപ്പതനം ആരംഭിച്ചു..

എന്നിട്ടും നേതാക്കന്മാര്‍ക്ക് ഒരു വൈക്ലഭ്യവുമില്ല.. ഇതൊന്നും അവര്‍ക്കൊരു വിഷയവുമല്ല… ഐ.പി. സി.യെ മുടിച്ചു കുട്ടിച്ചോറാക്കിയതില്‍ ഈ നേതൃത്വത്തിന്റെ പങ്ക് ജനം തിരിച്ചറിയണം.
പ്രിയരേ, ഇപ്പോഴും നിങ്ങള്‍ക്ക് മുന്‍പില്‍ വാതില്‍ തുറന്നു തന്നെ കിടക്കുന്നു. മടങ്ങിവരാനും പണ്ടത്തെ പോലൊരു ഒരു നല്ലകാലം ഉണ്ടാക്കി എടുക്കാനും കഴിയും. എന്നാല്‍ നിങ്ങള്‍ തെറ്റിനെ വലിച്ചുകുടിച്ചും അത് പറയുന്നവരെ ഭീഷണിപ്പെടുത്തിയും എത്ര കാലം മുന്നോട്ടു പോകും. സ്റ്റേറ്റുകള്‍ ഓരോന്നായി വിട്ടുപോകാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ ഐ.പി.സി.യുടെ ഗതിയെന്താകും.

സഭക്ക് വേണ്ടി നിങ്ങള്‍ നിങ്ങളെ തന്നെ പുനര്‍വിചിന്തനം ചെയ്തു മടങ്ങി വരണം.

ഒരു വിശ്വാസി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.