ഐ പി സിയിൽ മിന്നുകെട്ടും മോതിരം വാഴ്ത്തലും

ഐ പി സിയിൽ മിന്നുകെട്ടും മോതിരം വാഴ്ത്തലും
September 21 22:45 2018 Print This Article

തിരുവനന്തപരം ജില്ലയിൽ 30 /8/2018 ൽ നടന്ന ഒരു പെന്തക്കോസ്ത് വിവാഹത്തിന് വധുവും വരനും ദേഹമാസകലം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരുന്നതിനു പുറമേ, മിന്നും, മോതിരവും വാഴ്ത്തി അണിയിക്കുന്ന ചടങ്ങും അരങ്ങേറി.
ഐപിസി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഏരിയാ സഭയാണ് ഈ വിവാഹം നടത്തിയത്. ശുശ്രൂഷ നടത്തിയ പാസ്റ്റർ മോതിരവും മിന്നും വാഴ്ത്തലിന് വിസമ്മതം അറിയിച്ചു. അപ്പോൾ നേതൃത്വം വഹിച്ച ഏരിയാ സെക്രട്ടറി പാസ്റ്റർ. മനോജ് പോൾ,ആറാമുട ” ഞാൻ ഐപിസി അമ്പൂരി ഏര്യാസെക്രട്ടറിയാണ്. ഈ വിവാഹത്തിന് മിന്നുകെട്ടും മോതിരം വാഴ്ത്തലും ഉണ്ട്, നിങ്ങൾ ആരും അത്ഭുതപ്പെടേണ്ട ” എന്ന് പരസ്യപ്രസ്താവന നടത്തിയ ശേഷം മോതിരവും മിന്നും വാഴ്ത്തി അണിയിക്കുക ഉണ്ടായി.
ആഭരണധാരികൾക്ക് സഭയിൽ പ്രാഥമിക അംഗത്വം പോലും നൽകരുത് എന്ന് ഐപിസി സ്റ്റേറ്റ് കൗൺസിലിന്റെ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഈ ഏരിയാ സെക്രട്ടറി വെല്ലുവിളി നടത്തി ഈ വിവാഹ ഉത്സവമഹാമഹം കൊണ്ടാടിയത്.
വചനത്തിന്റെ പഥ്യഉപദേശത്തിൽ നിലനിൽക്കുന്നവർക്ക് വളരെ അപമാനകരമാണ് ഈ പ്രവർത്തി. നിർദ്ദേശങ്ങൾ മാത്രം നടത്തി തടിതപ്പുന്ന നേതാക്കൾ ഇതൊന്നും കാണുന്നില്ലേ ?
ഈ വ്യക്തികൾക്കെതിരെ ഐപിസി നേതൃത്വം നടപടി എടുക്കുമോ ?
ഞാൻ ഏരിയാ സെക്രട്ടറി ആണ്, ഞാൻ മിന്നു വാഴ്ത്തും. മോതിരം വാഴ്ത്തും എന്നുപറഞ്ഞു മുന്നോട്ടു വന്നപാസ്റ്റർ മനോജ് പോളിനെ ( ഇപ്പോൾ വെടിവെച്ചാൻ കോവിൽ ഐ പിസി ലോക്കൽ സഭയുടെ പാസ്റ്റർ ) എതിർത്ത് ചില ദൈവദാസന്മാർ ഇറങ്ങിപ്പോയി. എന്നിട്ടും സ്റ്റേറ്റ് പ്രസിഡന്റിന്റെ ( കെ. സി. തോമസ്. ) മേഖലയിൽ ഈ കാര്യം അദ്ദേഹത്തിന്റെ കണ്മുന്നിൽ നടന്നിട്ടും ഇവരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാൻ ഇതുവരെ മുതിർന്നിട്ടില്ല എന്നതും വളരെ ലജ്ജാവഹം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.