ഐ പി സിക്ക് മലബാറിന് റീജിയൺ വേണോ ?

ഐ പി സിക്ക് മലബാറിന്  റീജിയൺ വേണോ ?
June 11 03:52 2018 Print This Article

ചില കുട്ടി നേതാക്കന്മാർക്ക് റീജിയൻ വേണം.
കാരണം അവർക്ക് പ്രസിഡന്റ് കളിക്കണം. റ്റെന്നസിയിൽ ന്യൂ ഹോപ്പ് ചർച്ചിൽ കൂടുന്ന ആൾക്കും വേണം മലബാറിൽ റീജിയൺ. അങ്ങനെ വന്നാൽ ബൈബിൾ കോളേജിന്റെ പേരിൽ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി സ്വന്തം പോക്കറ്റിൽ ആക്കാം. മലബാറിൽ ഉള്ള സാധാ സെന്റർ പാസ്റ്റേഴ്‍സിന് റീജിയൺ വേണ്ട അവർക്ക് ഒരുമിച്ചു നിന്നാൽ മതി. ശുശ്രൂകന്മാർക്ക് ആണങ്കിൽ ഒട്ടും വേണ്ട, കാരണം മലബാറിൽ ഉള്ള എല്ലാ ശുശ്രൂഷകരുടെയും ഭാവി പ്രത്യാശ എന്നത് ‘ എന്നെങ്കിലും മദ്ധ്യകേരളത്തിലേക്ക്’ വരാൻ സാധിക്കും എന്നതാണ്. ഇന്നുവരെ ആരെങ്കിലും മലബാർ മേഖലയിൽ മനസോടെ ശുശ്രൂഷക്ക് പോയിട്ടുണ്ടോ? മലബാറുകാർ ആരെങ്കിലും മലബാറിൽ ശുശ്രൂഷ ചെയ്യുന്നുണ്ടോ ? പൂരിപക്ഷം ശുശ്രൂഷകരും മദ്ധ്യകേരളത്തിൽ നിന്നും പോയവർ. എന്നാൽ മലബാറിൽ ഉള്ളവർ തിരുവിതാംകൂർ ബൈബിൾ കോളേജുകളിൽ പഠിച്ചിട്ട് മദ്ധ്യ കേരളത്തിൽ പാസ്റ്റർമാരായിരിക്കുന്നു. അപ്പോൾ മലബാറിൽ വേലചെയ്യുന്നവരിൽ പൂരിപക്ഷവും ആരാണ്? സ്ഥലം മാറ്റം വരുമ്പോൾ മധ്യകേരളത്തിൽ അഡ്ജസ്റ്റു ചെയ്യാൻ പറ്റാത്തവരെ ‘ തല്ക്കാലം അങ്ങോട്ടു പോകു. അടുത്ത മാറ്റത്തിന് മദ്ധ്യകേരളത്തിൽ നല്ല സഭ തരാം’ എന്ന വാഗ്ദാനം നല്കി മലബാർ , ഹൈറേഞ്ച്, തെക്കൻ കേരളത്തിലേക്കും ഒക്കെ വിടുന്നത്. സത്യം ഇങ്ങനെ ആയിരിക്കെ മലബാറിൽ റീജിയൻ ഉണ്ടാക്കിയാൽ പിന്നെ അവിടെയുള്ള ആർക്കും തൃശൂരിന് തെക്കോട്ടു കാലുകുത്താൻ അവസരം കിട്ടുകയില്ല. റീജിയണിൽ കെട്ടപ്പെട്ടാൽ റീജിയനിൽ തന്നെ അവസാനിക്കും. മലബാറിൽ ഉള്ള വേലക്കാർ മൊത്തം റീജിയണിൽ കുടുങ്ങും. നിങ്ങൾക്ക് റീജിയൺ വേണോ എന്ന് മലബാറിലെ ദൈവദാസന്മാർ നല്ലതുപോലെ ചിന്തിക്കു.

മറ്റൊരു ചോദ്യം.

മലബാർ മേഖല ഉണ്ടാക്കിയിട്ട് അതിന്റെ തലപ്പത്തിരിക്കുന്നവർ എന്തു ചെയ്തു?
ആകെമൊത്തം ടോട്ടൽ മേഖലയുടെ വക ഒരു കൺവൻഷൻ നടത്തും. മേഖലയുണ്ടാക്കിയിട്ട് ഒരു തേങ്ങാക്കുലയു ചെയ്യാത്തവർ റീജിയൻ
ഉണ്ടാക്കിയിട്ട് എന്തു ചെയ്യും ? അപ്പോൾത്തന്നെ മലബാർ മേഖലയിലെ ചില സെന്ററുകൾ വളരുന്നു.
മീനാക്ഷിപുരം( ഫിജി ഫിലിപ്പ് )ആലത്തൂർ ( സാം ഡാനിയേൽ) ഒലവക്കോട് ( എം.കെ. ജോയി)
നെന്മാറ ( ജിമ്മി കുരിയാക്കോസ് )-ഇവിടെയെല്ലാം സഭകൾ ഉണ്ടാകുന്നു. സെന്റർ വളരുന്നു. നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, വടക്കുംഞ്ചേരി തുടങ്ങിയ സെന്ററുകളിൽ എന്തു വളർച്ചയാണ് ഉണ്ടായിട്ടുള്ളത് ? അന്നത്തെപ്പോലെ ഇപ്പോഴും, “നട്ടപ്പോഴും ഒരുകുട്ട, പറിച്ചപ്പോഴും ഒരുകുട്ട” റീജിയൻ വേണം എന്ന് കൂവുന്നവരുടെ സെന്ററുകളിൽ എത്ര പുതിയ സഭകൾ ഉണ്ടായി ? നിങ്ങൾ തന്നെ വിലയിരുത്തു.
ഐപിസിയുടെ സഭാ വളർച്ച എക്കാലവും സെന്റർ കേന്ദ്രിയകൃതമാണ് നടക്കുന്നത്. കിട്ടുന്ന പണം സ്വന്തം പോക്കറ്റിലും മക്കളുടെ പേരിൽ ബാങ്കിലും പൂഴ്ത്താതെ സഭയുടെ വളർച്ചക്ക് ഉപയോഗിച്ചവരുടെ സെന്റർ അന്നും ഇന്നും വളർന്നിട്ടുണ്ട്. വളരുകയും ചെയ്യുന്നു.
‘മഞ്ചേരി ഉമ്മച്ചൻ’ നാളുകളായി സഭയുടെ പേരിൽ പിരിവോടു പിരിവ്. ഇദ്ദേഹത്തിനും മലബാർ ഒരു റീജിയൻ ആക്കി അതിന്റെ പേരിൽ കോടികൾ ഉണ്ടാക്കി മുക്കണം. ഐപിസി ‘ മലബാർ’ ഏരിയാ വെട്ടിത്തിരിച്ചു കൊടുത്തിട്ട് ഏകദേശം 25 വർഷത്തോളമായെങ്കിലും എത്ര പുതിയ സഭകൾ ഉടലെടുത്തു. ഇന്നുവരെ പുതിയ ഒരു സഭ ഉണ്ടായിട്ടില്ല. മലബാർ മേഖലയിൽ എന്തു വളർച്ച ഉണ്ടായി. ഇതിന്റെ ഭാരവാഹിത്ത്വം വഹിക്കുന്ന വരുടെ സെന്ററുകൾ വളർന്നോ? കുറച്ച് അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാം എന്നല്ലാതെ എന്തു നേട്ടം ?
ഒരു കോടി ജനങ്ങൾ ഉള്ള ഏരിയയെ ഒരു റീജിയൻ ആക്കാം എന്ന് കഴിഞ്ഞ ഐപിസി ജനറൽ കൗൺസിലിൽ തീരുമാനം എടുത്തു. അങ്ങനെയെങ്കിൽ കേരളത്തെ നാലു റീജിയൻ ആക്കണം ( മലബാർ , തിരുവിതാംകൂർ, ഹൈറേഞ്ച്, തെക്കൻ തിരുവിതാംകൂർ ) വടക്ക്, മദ്ധ്യം,തെക്ക്, കിഴക്ക്……ഇപ്പോൾ മലബാർ ഒരു റീജിയൻ ആയാൽ താമസിയാതെ മറ്റു ഏറിയാകളും റീജിയൻ ആക്കാൻ നേതാക്കൾ തല പൊക്കും അങ്ങനെ ആയാൽ ഐപിസി കേരളാ സ്റ്റേറ്റ് തീർന്നു.

ഇനിയും നിയമപരമായ നൂലാമാലകൾ:

ഐപിസി ഭരണഘടനയിൽ സ്റ്റേറ്റ് മുറിച്ചു റീജിയൺ ആക്കാൻ വകുപ്പുകൾ ഇല്ല എന്നതാണ് സത്യം.

” The Church shall be divided into States” ( according to the Political divisions ) …അർത്ഥം ഇന്ത്യാ ഗവർമെന്റ് സംസ്ഥാനങ്ങളെ എങ്ങനെ വിഭജിച്ചിരിക്കുന്നുവോ അതേപോലെ ഐപിസിക്കും സ്റ്റേറ്റുകൾ ഉണ്ടാക്കാം.

” The General Council shall have the power to re-organise the existing States/ Regions and from new States/Regions as and when found necessary ” എന്നുപറഞ്ഞാൽ ജേക്കബ് ജോണിന് പണം ഉണ്ടാക്കാൻ വേണ്ടി സ്റ്റേറ്റിന് അകത്തു സ്റ്റേറ്റ് ഉണ്ടാക്കാം എന്നല്ല. നിലവിലുള്ള സ്റ്റേറ്റുകൾ പുനർ ക്രമീകരിക്കുമ്പോഴും ഇന്ത്യയിലെ പൊളിറ്റിക്കൽ ഡിവിഷൻസ് അനുസരിച്ചു വേണം. ഐപിസിക്ക് നേരത്തേ ഉണ്ടായിരുന്ന സ്റ്റേറ്റുകൾ ഇന്ത്യയിലുള്ള സ്റ്റേറ്റുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. എന്നാൽ ആന്ധ്രാ സ്റ്റേറ്റ് ഇന്ത്യാ ഗവർമെന്റ് രണ്ടായി വിഭജിച്ചു രണ്ടു സ്റ്റേറ്റ് ആയി മാറ്റിയപ്പോൾ, ( അങ്ങനെ ചെയ്യുമ്പോൾ ഐപിസിക്കും റീ ഓർഗനൈസ് ചെയ്യാം) അപ്പോൾ ഐപിസിയും ആന്ധ്രാ എന്നും തെലുങ്കാന എന്നും രണ്ടു സ്റ്റേറ്റ് ആക്കി. അതുപോലെ ഇങ്ങനെ ഉണ്ടാക്കിയ സ്റ്റേറ്റ് ആണ് ജാർഖണ്ഡ്. അപ്പോൾ ഐപിസി ജാർഖണ്ഡ് ഉണ്ടാക്കി. മദ്ധ്യപ്രദേശ് രണ്ടാക്കിയപ്പോൾ ഐപിസിയും മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഡ്‌ എന്നിങ്ങനെ രണ്ടാക്കി. ഇന്ത്യാ ഗവർമെന്റ് പൊളിറ്റിക്കലി സ്റ്റേറ്റിനെ ഡിവൈഡ് ചെയ്തപ്പോൾ ഐപിസിയും അതുപോലെ ആക്കി. പോണ്ടിച്ചേരി റീജിയൻ ആക്കി. അതായത് ഇന്ത്യാ ഗവർമെന്റ് സ്റ്റേറ്റ് വിഭജിച്ചപ്പോൾ അത് അനുസരിച്ചു നിലവിൽ ഉള്ള സ്റ്റേറ്റുകളെ നമുക്കും വിഭജിക്കാം എന്നാണ് അർത്ഥം. അല്ലാതെ തോന്നുന്നപോലെ തോന്നുന്നവർക്ക് കാശുണ്ടാക്കാനും, ആരെയൊക്കയോ നേതാവാക്കാനും നിയമം ഇല്ലാതിരിക്കെ ഇങ്ങനെ റീജിയൻ ഉണ്ടാക്കാൻ ആലോചന കൊടുക്കുന്നവരും, റീജിയൺ നേതാക്കളും നിയമ നടപടികൾ നേരിടേണ്ടിവരും എന്നത് മറ്റൊരു സത്യം.
ഉദാഹരണം: ജോയിസ് ചാക്കോ സഹ-സെന്റർ ശുശ്രൂഷകരെ നീക്കണം എന്നുകാട്ടി രണ്ടുപേരുടെ പേരു പറഞ്ഞു കേസ് കൊടുത്തു. ( രാജു പൂവക്കാലയും, ഷിബു നെടുവേലിയും) ആ കേസിന്റെ അടിസ്ഥാനത്തിൽ അവരുടെ പേരുകൾ മാത്രം ഉണ്ടായിരുന്നുള്ളു എന്നതിനാൽ സഹ- സെന്റർ ശുശ്രൂഷകർ എന്ന തസ്തിക കോടതി റദ്ദു ചെയ്തു. ആ കോടതി വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഒരു കാര്യം ഭരണഘടനാ അനുസരണം അല്ലാത്ത തസ്തികകൾ സൃഷ്ടിക്കുകയോ, നിയമനം നടത്താനോ പാടില്ല എന്ന കോടതി വിധി ഉള്ളപ്പോൾ സ്റ്റേറ്റിനുള്ളിൽ സ്‌റ്റേറ്റും, റീജിയനും സൃഷ്ടിക്കുമ്പോൾ കോടതി വിധി ലംഘനവും, അത് ഗുരുതരമായ കോടതി അലക്ഷ്യമാണ്. അതുകൊണ്ട് ഇതിനു മുതിരുന്നവരും, പണം വാങ്ങി ഒരു സ്റ്റേറ്റിനെ വെട്ടിപ്പിളർന്നു റീജിയൺ ആക്കി കൊടുക്കാൻ ശ്രമിച്ചാൽ ജേക്കബ് ജോൺ ഉൾപ്പടെ എല്ലാവരും അകത്തുപോകും എന്നും മാറാക്കേണ്ട, കാരണം കുറ്റകൃത്യം ചെയ്യുന്നവർ മാത്രമല്ല. അത് ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി കോടതിക്ക് നടപടി എടുക്കാം. ഐപിസി ഭരണഘടനാനുസൃണല്ലാത്ത നിയമങ്ങൾ നടത്തുവാൻ പ്രേരിപ്പിക്കുന്ന, സ്വാധീനിക്കുന്ന തീരുമാനം എടുക്കുന്നവർക്കെതിരേയും കേസ് എടുക്കാൻ വകുപ്പുണ്ട്.

പത്താൻകോട്ട് ജേക്കബ് ജോണിന്റെ സഭയിൽ കൺവൻഷനു ചെന്ന പാസ്റ്റർ. ഫിലിപ്പ് പി തോമസും ജേക്കബ് ജോണുമായി പത്താൻകോട്ടുവെച്ചു നടത്തിയ ഗൂഢാലോചന എന്തായിരുന്നു ? അതിന്റെ പ്രതിഫലനമല്ലേ ജനറൽ കൗൺസിൽ മീറ്റിങ്ങിൽ ജനറൽ പ്രസിഡന്റ് ജേക്കബ് ജോൺ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആർക്കും അറിവില്ലാത്ത ഒരു വിഷയത്തിൽ ഫിലിപ്പ് പി തോമസിനെ ഫ്ലോറിൽ നിന്നും മുൻപോട്ട് വിളിച്ചു വിഷയം അവതരിപ്പിച്ചാട്ടെ എന്നുപറഞ്ഞു മൈക്ക് കൊടുത്ത് പറയിപ്പിച്ചത് എന്തിന് ? ( ഒരു കോടി ജനത്തിന് ഒരു റീജിയൻ എന്ന ആശയം ജേക്കബ് ജോണിന്റെ ചെവിയിലേക്ക് ഓതിക്കൊടുത്തത് പാസ്റ്റർ.ഫിലിപ്പ് പി തോമസ്‌ അല്ലേ ? ) എത്രയാണ് അതിന് കമ്മീഷനായി ജേക്കബ് ജോൺ ഫിലിപ്പ് പി തോമസിനു ഓഫർ ചെയ്തത്? അതോ ജനറൽ എക്സിക്യൂട്ടീവിൽ ഒരു കസേരയോ? അതോ മറ്റെന്തെങ്കിലുമോ ?
വിശദ വിവരങ്ങൾ പടയാളി ഉടൻ പുറത്തുവിടും..

അധികാരത്തിൽ നിന്നും ഇറങ്ങും മുമ്പ് ജേക്കബ് ജോണിന് രണ്ടരക്കോടി രൂപ പിരിച്ചെടുക്കാൻ ( ഒരു കോടി ജനങ്ങൾക്ക് ഒരു റീജിയൺ, ഒരു റീജിയന് രണ്ടുലക്ഷം വെച്ചു വാങ്ങിയാൽ,…..അതിനേക്കാൾ കൂടുതൽ കൊടുത്ത് റീജിയൺ പ്രസിഡന്റ് ആകാൻ ചില കൊഞ്ഞാണന്മാർ കാത്തിരിക്കുന്നു) ജേക്കബ് ജോൺ നടത്തുന്ന പൂട്ട് കച്ചവടം ആണ് ഈ റീജിയൺ ബിസിനസ്സ്.
മലബാർ ഒരു റീജിയൺ ആക്കുകയാണെങ്കിൽ കേരളത്തെ നാലായി ഭാഗിക്കണം. കേരളം നാലു റീജിയൺ ആകട്ടെ !!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.