ഐസിസ് പ്രചാരണം നടത്തി; കണ്ണൂരില്‍ രണ്ട് യുവതികള്‍ എന്‍‌ഐ‌എയുടെ പിടിയില്‍

ഐസിസ് പ്രചാരണം നടത്തി; കണ്ണൂരില്‍ രണ്ട് യുവതികള്‍ എന്‍‌ഐ‌എയുടെ പിടിയില്‍
August 17 16:21 2021 Print This Article

കണ്ണൂര്‍: സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസിസ് പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കണ്ണൂരില്‍ പിടികൂടി. ഷിഫ ഹാരിസ്,​ മിസ്ഹ സിദ്ദിഖ് എന്നിവരാണ് ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍‌ഐ‌എ ടീമിന്റെ പിടിയിലായത്.

മുന്‍പ് സമാനമായ കേസില്‍ അറസ്‌റ്റിലായ മുസാദ് അന്‍വറിന്റെ കൂട്ടാളികളാണ് ഇവര്‍. ‘ക്രോണിക്കിള്‍ ഫൗണ്ടേഷന്‍’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തിയെന്നാണ് എന്‍‌ഐ‌എ കണ്ടെത്തല്‍. ഇത് ഐസിസിനു വേണ്ടിയുള‌ള പ്രചാരണം ആയിരുന്നെന്നാണ് എന്‍ഐഎ അറിയിച്ചത്.

മംഗലാപുരത്ത് നിന്നും ഈ മാസം നാലിന് പിടിയിലായ അമീര്‍ അബ്‌ദുള്‍ റഹ്‌മാനും ഇതേ സംഘത്തില്‍പെട്ടയാളാണ്. ഇയാള്‍ നല്‍കിയ സൂചനയാണ് കണ്ണൂരിലെ യുവതികളിലേക്ക് എന്‍‌ഐ‌എ സംഘത്തിന്റെ ശ്രദ്ധയെത്തിയത്. ആറ് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ഏഴുപേരടങ്ങുന്ന സംഘം കേരളത്തില്‍ ഐസിസ് പ്രചാരണം നടത്തുന്നതായി എന്‍‌ഐ‌എ വെളിപ്പെടുത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.