ഐപിസി സഭകളിൽ പ്രചരിക്കുന്ന ഊമക്കത്തുകൾ ആരുടെ സൃഷ്ടി ?

ഐപിസി സഭകളിൽ പ്രചരിക്കുന്ന ഊമക്കത്തുകൾ ആരുടെ സൃഷ്ടി ?
January 14 10:12 2019 Print This Article

കൺവൻഷനു മുൻപായി ഇറക്കുന്ന പാട്ടുപുസ്തകം ഇറക്കിയതിലെ അപാകതകളും, നിലവിൽ ഉള്ള യുവജന പ്രവർത്തകരെ ഒഴിവാക്കിയതിനെ തുടർന്ന് യൂത്ത് പ്രവർത്തകർ ഐപിസി പ്രസിഡന്റുമായി ചർച്ച നടത്തിയതും തന്മൂലം യുവജന പ്രവർത്തകർക്ക് എതിരെ ഐപിസി കേരളാ സ്റ്റേറ്റ് നടപടി എടുക്കണം എന്നു പറഞ്ഞു കത്ത് പുറപ്പെടുവിച്ചു, അതും സ്വയം താല്പര്യ പ്രകാരം.

ഇതിനെത്തുടർന്ന് കേരള സ്റ്റേറ്റിലെ ചില തല്പര കക്ഷികൾ ചേർന്ന് പരത്തുന്ന ഊമക്കത്തുകളുടെ എണ്ണം വർദ്ധിക്കുന്നു. ചില വ്യക്തികളെ മാത്രം ലക്ഷ്യം ഇട്ടും ഇലക്ഷന് മുൻപായി മുടക്കു കൽപ്പിക്കാനുമായി കുറച്ചു നട്ടെല്ലില്ലാത്ത ഏമാന്മാർ ഇറങ്ങിയിട്ടുണ്ട്. അതിൽ പ്രധാനവിഷയം വ്യക്തിഹത്യകൾ ആണ്. ഇലക്ഷന് മുന്നോടിയായി ഇത്തരം ഊമക്കത്തുകൾ ഇറക്കുന്ന ഒരാൾ കേരളാ സ്റ്റേറ്റിൽ ഉണ്ട്.

അദ്ദേഹത്തെ സഹായിക്കുന്നത് സ്വന്തം ബൈബിൾ കോളേജിലെ വിദ്യാർഥികളും. നാളുകളായി ഇലക്ഷൻ അടുക്കുമ്പോൾ ഊമക്കത്തുകൾ പ്രചരിക്കാറുണ്ട്. ഇത്തവണ ഉന്നം വെച്ചത് യുവജനപ്രവർത്തകരെ ആണ് എന്നു മാത്രം. അല്ല കേരള സ്റ്റേറ്റ് മുതലാളിമാർക്ക് ഈ പിള്ളേരോട് എന്തിനാ വിരോധം ? വിരോധം ഉണ്ടാവേണ്ടത് സാധാരണ ഗതിയിൽ പാനലിൽ മത്സരിക്കുന്നവരോട് അല്ലേ? അപ്പോൾ യുവജനപ്രവർത്തകരെ ഒതുക്കാനും കള്ളക്കേസുണ്ടാക്കാനും, മുടക്കാനും മടിക്കില്ല എന്ന് കാണിച്ചു സഭകളായ സഭകളിൽ ഇത് കൊടുക്കുന്ന സെക്രട്ടറി, പ്രസിഡന്റ്, പിന്നെ കുറച്ചു വാലാട്ടികൾ ഒക്കെ ഞാറാഴ്ച കർത്തൃമേശക്കു കാണുമല്ലോ അല്ലേ ?

പടയാളി ഇവിടെത്തന്നെയുണ്ട് വിശാസ സമൂഹത്തെ കബളിപ്പിക്കുന്ന ഈ ഭക്തി ഒന്നവസാനിപ്പിച്ചു ദൈവത്തെ ഭയന്നു ജീവിക്കുന്നതാണ് ഉത്തമം.

വല്ലതും പറയാനുണ്ടേൽ നേരിട്ട് വിളിച്ചു സംസാരിക്കുക. അല്ലാതെ ആണും പെണ്ണും കെട്ടവന്റെ സ്ഥിരം തൊഴിൽ ആയ ഊമകത്തിറക്കി സ്വന്തം ശവക്കുഴി തോണ്ടല്ലേ …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.