ഐപിസി ഭരണഘടന ഭേദഗതി ജനറൽബോഡി പരാജയപ്പെടുത്തി

ഐപിസി ഭരണഘടന ഭേദഗതി ജനറൽബോഡി പരാജയപ്പെടുത്തി
April 25 01:28 2019 Print This Article

ഐപിസിയിൽ ചരിത്രപരമായ മാറ്റങ്ങൾ….
ജനറൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാൻ നോക്കിയത് (അതും നേരായ വഴിയിൽ അല്ല, ഗൂഢതന്ത്രങ്ങളിലൂടെ)ജനറൽബോഡി പരാജയപ്പെടുത്തി.

സെന്റർ പാസ്റ്റർമാരുടെ സ്‌ഥലം മാറ്റം സംബന്ധിച്ചുള്ള ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ടു ഇന്ന് കുമ്പനാട് ഐപിസി ആസ്‌ഥാനത്തു നടന്ന ജനറൽ ബോഡിയിൽ അപ്രതീക്ഷിതമായി വിശാസികളുടെ ശബ്‌ദം ധ്വനിച്ചു. ഇന്ന് കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ വോട്ടിംഗ് സിസ്റ്റം ഏറ്റവും ശക്തമായ പോളിംഗ് നടന്നു. ജനറൽ ബോഡിയിൽ അകെ നടന്ന പോളിംഗ് 674. വോട്ടുകൾ എണ്ണിയപ്പോൾ അതിൽ 26 എണ്ണം അസാധുവായി. ഭരണഘടന ഭേദഗതി അംഗീകരിക്കാത്ത വോട്ടുകൾ 338 എണ്ണവും ഭേദഗതിയോടു അനുകൂലിച്ചവർ 310 ആണ്. ഹിറ്റ്ലർ സബ്രദായങ്ങളുടേയും അധികാരത്തിന്റേയും സാമ്രാജ്യങ്ങൾ ഉടയുന്ന ശബ്ദമാണ് കേൾക്കുകയും കാണുകയും ചെയ്യുന്നത്.

സെന്റർ പാസ്റ്റർമാരുടെ അധികാര മോഹത്തിന്റെയും കുത്തക വാഴ്ചയുടെയും അവസാനം കുറിക്കുന്നതായിരുന്നു ഈ വോട്ടിംഗ് സിസ്റ്റത്തിലൂടെ പുറത്തു വന്നത്.

തൃശൂർ സെന്റർ ശുശ്രൂഷകൻ ആയിരുന്ന പൗലോസ് കോടതി വിധിയിലൂടെ പുറത്തു പോയതിനെ തുടർന്നാണ് പാസ്റ്റർ ഷിബു നെടുവേലിയും കൂട്ടരും ഭരണഘടനാ ഭേദഗതി വേണം എന്ന് പറഞ്ഞു ഇത്തരത്തിൽ തന്ത്രങ്ങൾ മെനഞ്ഞത്. ഇത് നിലവിലുള്ള ഭരണ പക്ഷത്തിന്റെ പരാജയമാണു ഇതിലൂടെ വ്യക്തമായി പുറത്തുവന്നത്. സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി യാണെന്ന് വിശാസികൾ മനസിലാക്കി എന്നതിന്റെ തെളിവ്. വിശാസികളുടെയും പാസ്റ്റേഴ്സിന്റെയും അതൃപ്തി ഇതിലൂടെ വ്യക്തമായി. നിലവിലുള്ള ഭരണഘടനയിൽ സെന്റർ പാസ്റ്ററിനെ മാറ്റണം എന്നില്ലായിരുന്നു. എന്നാൽ മറ്റൊരിടത്തു ഒരു ക്ലോസിൽ മൂന്നു ടേമിൽ കൂടുതൽ ഒരാൾ ഒരേ തസ്തികയിൽ ഇരിക്കാൻ പാടില്ല എന്നുണ്ടായിരുന്നു.

എന്തായാലും ഭരണക്കാരായ സെന്റർ ശുശ്രൂഷകരെ ഇത്തരത്തിൽ വിഷയത്തിലേക്കു വലിച്ചു ഇഴച്ചതു കേരളസ്റ്റേറ്റ് സെക്രട്ടറിയുടെ മനഃപൂർവ്വമായുള്ള അജണ്ടയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാവം പിടിച്ച ദൈവദാസന്മാരെ ഇത്തരത്തിൽ വലക്കുന്നതിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന തന്ത്രങ്ങൾ പൊളിഞ്ഞുതുടങ്ങി. സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലി സെന്റർ പാസ്റ്റേഴ്സിനെ മാറ്റരുത് എന്നനിലയിൽ കേസുകൊടുക്കാനാണ് എന്നുധരിപ്പിച്ചു മാറ്റം ആഗ്രഹിക്കാത്ത സെന്റർ പാസ്റ്റേഴ്‌സിന്റെ കൈയ്യിൽ നിന്നും 3 ലക്ഷത്തിൽ അധികം പണവും പിരിച്ചെടുത്തു. അതും സ്വാഹ.

ഇപ്പോഴും വ്യക്തമാകാത്ത പല ചോദ്യങ്ങൾ മുൻപിൽ ഉണ്ട്. 28 വോട്ടുകൾക്ക് വിശ്വാസികൾ തന്നെ ജയിച്ചിരിക്കുന്നു. മൂന്നു വർഷത്തിൽകൂടുതൽ ഒരേ സ്ഥാനത്ത് ഇരിക്കുന്നവർക്ക് എതിരെ ഇനിയും ആർക്കു വേണമെങ്കിലും കോടതിയിൽ പോയി സ്‌ഥലം മാറ്റാം. ആരെങ്കിലും കോടതിയിൽ പോയാൽ വർഷങ്ങളായി ഒരേ സ്ഥാനത്തു ഇരിക്കുന്ന സെന്റർ പാസ്റ്റേഴ്‌സ് മാറിയേ മതിയാകു. ഇനിയും കാണാൻ പോകുന്ന പൂരം മറ്റൊന്നാണ്. ഏതു സെന്റർ വേണം എന്നുള്ള അടിയാകും. ഭരണഘടന ഭേദഗതി അട്ടിമറിച്ചതിന്റെ വിജയത്തിൽ മുഖ്യപങ്കു നവ മാധ്യമങ്ങൾക്കുണ്ട്. എന്നാൽ ഈ വിജയം എന്താക്കി തീർക്കും എന്നാണ് വിശാസികളുടെ സംശയം.
ഓരോ സെന്ററിനെയും ചിലപ്പോൾ കീറിമുറിച്ചു പങ്കിടും എന്നാണ് വിശാസികൾ പറയുന്നത്. ഈ വിഷയത്തിൽ ജയം കാണാൻ നെടുവേലി നടത്തിയ സകല തന്ത്രവും പൊളിഞ്ഞു അതിനുവേണ്ടി മുടക്കിയ പണവും സ്വാഹ…

 ഇതിനിടയിൽ ഭരണ പക്ഷത്തിന്റെ പരാജയങ്ങൾ വ്യക്തമായിരുന്നു. ഈ വോട്ടിംഗ് ഡേ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആണന്ന് വരുത്തി തീർക്കാനും, ഇത് അലമ്പിക്കളയാനും ഭരണപക്ഷം ശ്രമിച്ചു. ജനറൽ ബോഡിക്കായി ഒരുക്കിയ
ക്രമീകരണങ്ങൾ വൻ പരാജയം ആയിരുന്നു. മനഃപ്പൂർവ്വമായി വോട്ടിംഗിന് താമസം വരുത്താൻ ശ്രമിക്കുകയും വളരെ താമസിച്ചാണ് വോട്ടിംഗ് പോലും തുടങ്ങിയത്

അതുപോലെ ബാലറ്റ് പേപ്പർ നിർമ്മിച്ചതും ആവശ്യമില്ലാതെ എന്തൊക്കെയോ എഴുതി ചേർത്ത് വായനക്കാരിൽ/ വോട്ടേഴ്‌സിൽ ആശയ കുഴപ്പം സൃഷ്ടിച്ചു.


അതുപോലെ പൊരിവെയിലത്ത് നിന്ന് നിന്ന് മടുത്തു പലരും മടങ്ങിപ്പോയി. മൊത്തത്തിൽ ഈ ദിവസം ഒന്ന് നശിപ്പിക്കാൻ ഭരണപക്ഷം ആവോളം ശ്രമിച്ചു, എന്നാൽ പരാജയപ്പെട്ടു.


സാധാരണ ജനറൽ കൗൺസിൽ നടക്കുമ്പോൾ എതിർപ്പുണ്ടാകുന്ന എന്നാൽ നേതൃത്വത്തിന് പാസാക്കി എടുക്കേണ്ടിയ വിഷയങ്ങൾ വെച്ച് നീട്ടി താമസിപ്പിക്കുന്നത് സ്‌ഥിരം പതിവായിരുന്നു. എല്ലാവരും പോയിക്കഴിയുമ്പോൾ നേതൃത്വം തന്നെ അവരുടെ ശിങ്കിടികളുടെ ഒത്താശയോടെ പാസാക്കി എന്നു വരുത്തി മിനിട്സിൽ രേഖപ്പെടുത്തും എന്നാൽ നേതൃത്വത്തിന്റെ ആ തട്ടിപ്പും വിശ്വാസികളും പാസ്റ്റേഴ്സും തിരിച്ചറിഞ്ഞു.
വെറും 500 നു താഴെമാത്രം വരുന്ന ജനക്കൂട്ടത്തെയാണ് നേതൃത്വം പ്രതീക്ഷിച്ചതെങ്കിലും കുമ്പനാട്ട് തടിച്ചുകൂടിയ ജനസാഗരം കണ്ട് നേതൃത്വം അങ്കലാപ്പിൽ ആയി എന്നതാണ് സത്യം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.