ഐപിസി ഗ്ലോബൽ മീഡിയ എന്ന ഇതിഹാസ മഹാമഹ സംഘടന സമ്മേളനം ഡാളസ്സിൽ കഴിഞ്ഞു

ഐപിസി ഗ്ലോബൽ മീഡിയ എന്ന ഇതിഹാസ മഹാമഹ സംഘടന സമ്മേളനം ഡാളസ്സിൽ കഴിഞ്ഞു
July 21 13:05 2018 Print This Article

രാജ്യാന്തര വ്യാപകമായി പ്രവർത്തനങ്ങളെ ഏകോപിക്കുന്ന സംഘടനക്കു മുന്നിൽ ചേർക്കുന്ന പേരാണ് ” ഗ്ലോബൽ “ എന്നത്. എന്ന് പറയുമ്പോൾ എല്ലാ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ പക്ഷം പെന്തക്കോസ്തു മലയാളിയായ ഒരാളെങ്കിലും ഇതിൽ ഉണ്ടാവണം എന്ന് അർത്ഥം. പക്ഷെ ഇവിടെയോ ???
ഒരു സംഘടന രൂപികരിച്ചു കഴിഞ്ഞാൽ തുടർന്നുള്ള അതിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ ആണ് ആ സംഘടനയെ ജീവസുറ്റതാക്കുന്നത്. അതുപോലെ സാമൂഹിക ചുറ്റുപാടുകളിൽ ചിന്താത്‌പകങ്ങളായതും ദാർശനികപരമായും ധൈഷണിക പരമായും മനുഷ്യ മനസ്സുകളിൽ വ്യതിയാനങ്ങൾ വരുത്താൻ പര്യാപ്തമാവണം അതിന്റെ ഓരോ ചടുലമായ പ്രവർത്തന രീതികളും… എന്നാൽ അമേരിക്കൻ ഡോളറിന്റെ ശക്തി മാത്രം മനസ്സിലാക്കി ഇവിടെ ഉള്ളവരുടെ കണ്ണിൽ പൊടിയിട്ട് പേര് എടുക്കണം എന്ന് വ്യാമോഹം ഉള്ള ആരെയെങ്കിലും കണ്ടെത്തി ഒരവാർഡ്‌ കൊടുത്തു അവരുടെ കയ്യിലെ പണം തട്ടി എടുക്കാൻ വേണ്ടി മാത്രം ആണ് ഈ “ മീറ്റ് “ കച്ചവടം.
വർഷത്തിൽ ഒരിക്കൽ മാത്രം പൊടി തട്ടി അവാർഡ് മേള നടത്തി പുകമറ സൃഷ്ടിച്ചു പണം കൊയ്യാൻ കണ്ടെത്തിയ മറ്റൊരു തന്ത്രം.

അതിനു വേണ്ടി കേരളത്തിൽ നിന്നും പത്രം എന്ന പേരിൽ സ്വന്തം ജീവ സന്ധാരണത്തിനു വേണ്ടി ഇറക്കുന്ന മഞ്ഞ പേപ്പറുകളുടെ ഉടമകൾ ചേർന്ന് രൂപീകരിച്ച സംഘടനായാണ് ഇത് എന്ന് എത്ര പേർക്ക് അറിയാം ? അവർക്കു പണപ്പിരിവ് നടത്താൻ ഉള്ള മറ്റൊരു ഉടായിപ്പ് …..അല്ലാതെ സുവിശേഷ ദാഹം ഒന്നും അല്ലല്ലോ ? ആയിരുന്നുവെങ്കിൽ ഇവർ അമേരിക്കയുടെ സുഖലോലുപത നുകരാൻ ഇവിടെ വർഷാവർഷം വന്നു പോകുന്നതിനു പകരം ഒരിക്കൽ എങ്കിലും ഇന്ത്യയുടെ ആത്മാവു ഉറങ്ങുന്ന ഗ്രാമങ്ങളിൽ പോകുമായിരുന്നു.. ജീവിക്കുന്ന യാഥാർഥ്യങ്ങൾ തൊട്ടറിയുമായിരുന്നു…

തലപ്പത്തു അമേരിക്കയിലെ മലയാളി സമ്മേളനങ്ങളിലെ “ നിറ സാന്നിധ്യവും” , ദൂരുപദേശകരുടെ മൂട് താങ്ങിയും, ചുമ്മാ ” ഹല്ലെലുയ്യ “ പാടുന്ന പത്ര മുതലാളിയും .
കാര്യങ്ങൾ ബലേ ഭേഷ് !!! ഇനി ഇതിന്റെ പേരിൽ അമേരിക്കയിൽ സ്ഥിര താമസമാക്കൻ കഴിയുമോ എന്ന റീസർച്ചിലാണ് ചരിത്ര പണ്ഡിതൻ.

പിന്നെ അമേരിക്കയിൽ നിന്നും ഒരു “പബ്ലിക് ഫിഗർ ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന, അടുത്തയിടെ ഹാർവെസ്റ് ടീവിയിൽ നിന്നും എടുത്തു കളയുകയോ/ പുറത്തു പോകുകയോ ചെയ്ത ഗ്ലോബൽ സെക്രട്ടറി … ആരും അറിയാത്ത, എഴുത്തും വായനയും തൊട്ടു തീണ്ടാത്ത ഒന്ന് രണ്ടു വേറെയും ചിലർ . മീഡിയ എന്ന വാക്കിന്റെ നേരെ ചൊവ്വേ ഉള്ള അർത്ഥം അറിയാത്തവർ ഒത്തു കൂടിയപ്പോൾ പേര് ഗ്ലോബൽ മീഡിയ മീറ്റ് !!!

കഴിഞ്ഞു.. അവാർഡ് മാമാങ്കമഹാസംഗമം.. അതിന്റെ പ്രഥമ മീറ്റിംഗിൽ ഒരാദരിക്കൽ അവാർഡ് ചടങ്ങും കഴിഞ്ഞു.. കണ്ണിൽ പൊടി ഇട്ടതു പാവം കേരളാ എക്സ്പ്രസിന്റെയും.. കേരള എക്സ്പ്രസ്സ് തീർത്തും ഒരു സെക്കുലർ ന്യൂസ് പേപ്പർ ആണെങ്കിലെന്താ… ആദരിക്കാൻ അവർക്കു ആളെ മതിയല്ലോ… അടുത്ത വർഷത്തെ ഇര ആരാണാവോ ???

ഇതിനു കുട പിടിക്കുന്ന, ഇമ്മാതിരി നിരർത്ഥകമായ ചുമ്മാ ചങ്കടനകൾക്കു വേദി ഒരുക്കുന്ന സമ്മേളനങ്ങളെ നിങ്ങൾക്ക് ഹാ കഷ്ടം!!!!

വെറുതെ ഈച്ച അടിച്ചു സമ്മേളന ഹാളിനു മുന്നിൽ ഇരിക്കുന്ന ഇമ്മാതിരി ബുദ്ധി ജീവികളെ കാണുമ്പോൾ തന്ന ഉള്ള ആത്മിക അന്തരീക്ഷം നഷ്ടപ്പെടും എന്നത് ആർക്കാണ് അറിയാത്തത് ??

പണി എടുത്തു ജീവിക്കുന്ന നമ്മളുടെ ചോരയും നീരും ഊറ്റിക്കുടിച്ചു ദൈവസഭക്ക് എതിരെ പ്രവർത്തിക്കുന്ന , പണക്കൊഴുപ്പിന്റെ ബലത്തിൽ അധികാരം ലക്ഷ്യമിടുന്നവർക്കു ഹല്ലെലുയ്യ പാടി അവരെ അധികാരത്തിലേക്ക് നയിക്കാൻ ഇവർക്കുള്ള സാമർഥ്യം പക്ഷെ ഇവരുടെ ലക്ഷ്യവും “ ദീപ സ്തഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം ഡോളർ “

വിശ്വ മഹാ കവിയുടെ ഒരു പദ്യശകലം ഇവിടെ എടുത്തെഴുതട്ടെ …

“എവിടെ മാനവർ ഉന്നത ശിർഷാരം
എവിടെ വിജ്ഞാനം വിഘ്‌നം ഇല്ലത്തെഴും
മുക്തി തന്റെ രാജ്യതെക്കു
എന്റെ നാടൊന്നുണരണെ ദൈവമേ ”

വിഘ്നം ഇല്ലാതെ ഒഴുകുന്ന അറിവിലൂടെയും, ദൈവ സ്നേഹത്തിലൂടെയും ഈ ലോകവും സമസ്ത ചരാചരവും നന്മ വഴികളിലൂടെ എന്നാണ് ഇനി സഞ്ചരിക്കുക ?? ഇവരൊക്കെ എന്നാണ് ഇനി ഉണരുക? ഇരുളിൽ നിന്നും നിത്യമായ പ്രകാശ വഴികളിലൂടെ സഞ്ചരിക്കുക വഴി എന്നാണ് യേശുവിന്റെ പാത പിന്തുടരുക ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.