ഐപിസി ഇലക്ഷൻ: വോട്ടർ പട്ടികയുടെ സൂക്ഷ്മപരിശോധന വേണം

ഐപിസി ഇലക്ഷൻ: വോട്ടർ പട്ടികയുടെ സൂക്ഷ്മപരിശോധന വേണം
April 06 00:22 2019 Print This Article

വോട്ടർ പട്ടികയുടെ പരാതി പരിഹരണം പ്രഹസനമാകും. കാരണം, ഇന്നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക തിരുവനന്തപുരം മുതൽ കാസർഗോഡു വരെയുള്ള സഭകളിൽ ലഭിക്കാതെ ശരിക്കുള്ള പരാതി ലഭിക്കില്ല.

മരിച്ചവരുടെ പേര്, സ്ത്രീയുടെ പേര്, അക്ഷര തെറ്റ് തുടങ്ങിയവ വെറും പേരിനു മാത്രമുള്ള വിഷയങ്ങളാണ്. മരിച്ചവർ വോട്ടു ചെയ്യാൻ വരില്ല അതുപോലെ തന്നെ സ്ത്രീകളും. നടക്കേണ്ടത് പരാതി പരിഹരണമല്ല, സൂക്ഷ്മപരിശോധനയാണ്.

ഉദാഹരണത്തിന് 48 അംഗങ്ങളുള്ള സഭയിൽ നിന്ന് പ്രതിനിധിയായി വരേണ്ടത് 1 അംഗവും, സഭാ ശുശ്രൂഷകനും, സഭയിൽ ശുശ്രൂഷകൻമാർക്കുള്ള ഐഡി കാർഡുള്ള ശുശ്രൂഷകൻമാരുമാണ്.

എന്നാൽ മെമ്പർഷിപ്പ് 48 മാത്രമേയുള്ളെങ്കിലും, ആ സഭയിൽ നിന്ന് പാസ്റ്റർമാരെ കൂടാതെ 3 പേരെ പ്രതിനിധികളാക്കിയാൽ ഇപ്പോൾ നടക്കുന്ന പരാതി പരിഹണ പ്രഹസനത്തിൽ എന്തു ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല, കാരണം പരാതികളില്ല.

അതു കൊണ്ട് നടക്കേണ്ടത് സൂക്ഷ്മപരിശോധനയാണ്… അത് എങ്ങനെ നടത്താം സെന്റർ അടിസ്ഥാനത്തിൽ സഭകൾ നൽകിയ മെമ്പർഷിപ്പ് ഫോമുകൾ എടുക്കണം. അവയുടെ അടിസ്ഥാനത്തിൽ പ്രതിനിധി ലിസ്റ്റ് പരിശോധിക്കണം. അംഗം തന്നെയാണോ പ്രതിനിധിയെന്നു പരിശോധിക്കുന്നതു കൂടുതൽ സമയമെടുക്കും.

ന്നാൽ, മെമ്പർഷിപ് എണ്ണത്തിനനുസരിച്ചുള്ള പ്രതിനിധികളെയാണോ ലിസ്റ്റിൽ അയച്ചിരിക്കുന്നതെന്നു പരിശോധിച്ച്, കൂടുതൽ ഉള്ള ആളുകളെ ഒഴിവാക്കുകയും, അങ്ങനെ അയച്ച ശുശ്രൂഷകനെതിരെ കർശന നടപടിയെടുക്കുകയും ചെയ്യണം.

ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് 500 നും 900 നുമിടയിൽ അനധികൃത പ്രതിനിധികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കൃത്രിമം തെളിവു സഹിതം പുറത്തു വരണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.