ഐപിസി ഇലക്ഷൻ വരും, കല്ലറകൾ തുറക്കും, വോട്ടുചെയ്യാൻ മരിച്ചവർ ഉയിർക്കും

ഐപിസി ഇലക്ഷൻ വരും, കല്ലറകൾ തുറക്കും, വോട്ടുചെയ്യാൻ മരിച്ചവർ ഉയിർക്കും
April 05 23:58 2019 Print This Article

ഐപിസി വോട്ടേഴ്‌സ് ലിസ്റ്റിൽ വർഷങ്ങൾക്ക് മുൻപ് മരിച്ചവരും, സ്ത്രീകളും, എജി സഭക്കാരും… തലക്കെട്ടു കേട്ട് ആരും അത്ഭുതപ്പെടേണ്ട !!! ഇതൊക്കെ ഐപിസി എന്നപ്രസ്ഥാനത്തിൽ നടക്കുന്ന ഡിജിറ്റൽ പരിപാടികൾ.

ഐപിസി വോട്ടേഴ്സ് ലിസ്റ്റിന്റെ കരട് പുറത്തിറക്കി. കണ്ടാൽ അത് ചിരിക്കാൻ മാത്രമുള്ളതും അട്ടിമറിയുടെ പൂർണ്ണ ഡിജിറ്റൽ മയവുമായി മറിഞ്ഞതെങ്ങനെ ? ഐപിസി സെന്ററുകൾ സഭകളുടെ ലിസ്റ്റ് തയ്യാറാക്കി കൊടുത്തതിൽ പലതും ഇല്ല. കൊടുത്ത അനേക സഭകളുടെ ലിസ്റ്റ് തെന്നെ ഒഴുവാക്കി,

ഇങ്ങനെ ഓരോ സെന്ററുകളിലും ഇതുപോലെ എത്രസഭകളെ ഒഴുവാക്കി ? എന്തിനുവേണ്ടി ? ഒരു അക്ഷര തെറ്റോ, പേരിൽ ടൈപ്പിംഗ് എറർ എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാം. എന്നാൽ ഇത്തരത്തിൽ ക്രൂരതയോടും മനസാക്ഷി ഇല്ലാതെയും വോട്ടർ ലിസ്റ്റ് ഒഴിവാക്കായതിനു പിന്നിൽ ആരാണ് പ്രവർത്തിച്ചത് ?

ഓഫീസിൽ എന്തിനെങ്കിലും ചെന്നാൽ ഷിബു സഖാവിന്റെ സ്വന്തം അളിയൻ പീച്ചണിയും. ഇതിപ്പോൾ സെക്കുലർ രാഷ്ട്രീയത്തിനേക്കാളും നെറികെട്ടതും, നീചവും ആയ പ്രവർത്തികളാണ് ഷിബു സഖാവും കൂട്ടുകാരും ചെയ്യുന്നത്. കേരളം മൊത്തം ഐപിസിയുടെ നാണംകെട്ട പ്രവർത്തികളുടെ സാക്ഷികളായി. അത് അവിടെ നിൽക്കട്ടെ!

വർഷങ്ങൾക്കു മുൻപ് മരിച്ചവരുടെ പേര് ലിസ്റ്റിൽ ഉണ്ട്. പാസ്റ്റർക്കു പകരം ഭാര്യയുടെ പേരും ഉണ്ട്, പിന്നെ അതിലും വലിയ തമാശ എജി സഭയിലെ പാസ്റ്ററുടെ പേരും കണ്ടതായി അറിയുന്നു. ഹൈറേഞ്ച്‌, വൈറ്റില, ആലുവ ,അർത്തിങ്കൽ, പാണാവള്ളി തുടങ്ങി അനേക സഭകളുടെ ലിസ്റ്റ് ഇല്ല.

തേക്കടിയിലെ ലിസ്റ്റിൽ അതുപോലെ തൊടുപുഴ എന്നിസ്‌ഥലങ്ങളിലെ ലിസ്റ്റിൽ മരിച്ചവരും നിത്യതയിൽ വിശ്രമിക്കുന്നവരും ഉണ്ട്. ചെങ്ങന്നൂർ സഭയിൽ നിന്നും പേര് കൊടുക്കാത്തവരുടെ പേര് ലിസ്റ്റിൽ വന്നു. ഇതെല്ലാം ഡിജിറ്റൽ മയം.

എന്തായാലും ഐപിസിയുടെ ചരിത്രത്തിൽ ഇത്രയും നാണം കെട്ട ഒരു സംഭവം ഉണ്ടായിട്ടില്ല. അളിയനും അളിയനും പിന്നെ മാമ്മൻമാരും കൂടി ഐപിസിയെ നശിപ്പിച്ചു. ഇപ്പോൾ മരിച്ചവരെ ഉയർപ്പിച്ചു ജീവനോടെ ഇരിക്കുന്നവരെ കല്ലറയിലും ആക്കി.

ഹൈറേഞ്ചിലെ വോട്ടേഴ്‌സ് ലിസ്റ്റിലെ അപാകതകൾ കണ്ടതിനെ തുടർന്ന് ചിലർ ഓഫിസിൽ അന്വേഷിക്കാൻ ചെന്നപ്പോൾ ഷിബുവിന്റെ അളിയന്റെ വക വിദ്ദ്വേഷം നിറഞ്ഞ നോട്ടവും സിനിമ സ്റ്റൈൽ ഡയലോഗും എന്തായാലും ഇത്തരത്തിൽ നീച പ്രവർത്തികളുടെ സമഗ്ര മാറ്റക്കാരെ ഐപിസിക്കാർക്കു ഇനിയും വേണോ ?

ഐപിസി സമൂഹത്തോട് കാണിക്കുന്ന ഈ നീചപ്രവർത്തിക്കൾക്കു ഷിബുവും കൂട്ടരും മറുപടി നൽകേണ്ടി വരും. പരേതാത്മാക്കൾ ഉടനെ കുമ്പനാട് പ്രത്യക്ഷപ്പെടും പണ്ടത്തെപ്പോലെ വെള്ളയിട്ട ആത്മാക്കൾ കൂടു പൊട്ടിച്ചു പുറത്തായി, ട്രാൻസ്ഫർ ആയി പോയവരും, അതെ ലിസ്റ്റുകളിൽ പെടുന്നു.

ഇത്രയും മോശമായ ഡിജിറ്റൽ ലിസ്റ്റ് ഇനിയും ഉണ്ടാവില്ല എന്ന് വേണം കരുതാൻ…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.