ഐപിസിയുടെ പുത്രികാ സംഘടനാ പുനരധിവാസ പദ്ധതി സഹായ വിതരണം നടത്തപ്പെട്ടു

ഐപിസിയുടെ പുത്രികാ സംഘടനാ പുനരധിവാസ പദ്ധതി സഹായ വിതരണം നടത്തപ്പെട്ടു
December 14 17:52 2018 Print This Article

കുമ്പനാട് : പ്രളയക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ച ഐ.പി.സി ഇടുക്കി ജില്ലയിലെ സെന്ററുകളിൽ ഉൾപ്പെട്ട സഭകൾക്കും കുടുംബങ്ങൾക്കും ഐ.പി.സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപയുടെ സഹായ വിതരണം നൽകി.

ഐ.പി.സി മൂന്നാർ സെന്ററിലെ ദേവികുളം (50000 രൂപ) & പഴംപള്ളിച്ചാൽ (50000 രൂപ), ഐ.പി.സി കട്ടപ്പന സെന്ററിലെ ഈട്ടിത്തോപ്പ്‌ (40000 രൂപ), ഐ.പി.സി കമ്പിളിക്കണ്ടം സെന്ററിലെ ചെമ്പകപ്പാറ (10000 രൂപ) എന്നീ സഭകൾക്കും വീട് നഷ്ട്ടപ്പെട്ട കുമിളി സെന്ററിലെ ഐ.പി.സി രാമക്കൽമേട്‌ സഭയിലെ കുടുംബത്തിനും (50000 രൂപ), ഐ.പി.സി ഉപ്പുതറ സെന്ററിലെ സ്വരാജ് സഭയിലെ കുടുംബത്തിനും (50000 രൂപ).

പ്രസ്തുത സഹായം നവീകരിച്ച പി വൈ പി എ സംസ്ഥാന ഓഫീസിന്റെ സമർപ്പണ വേളയിൽ വിതരണം ചെയ്തു. അതോടൊപ്പം ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ നിന്നുമുള്ള ഓരോ കുടുംബങ്ങൾക്ക് 10000 രൂപ വീതം സംസ്ഥാന പി വൈ പി എ ചാരിറ്റി & ഫ്ളഡ് റിലീഫ് ഫണ്ടിന്റെ വകയായി 30000 രൂപയുടെ സഹായ വിതരണം ബ്രദർ റോയി ആന്റണി (ഐ.പി.സി തിരുവല്ല സെൻറ്റർ ട്രഷറർ ), ബ്രദർ ഷാജി പറന്തൽ (ഐ.പി.സി അടൂർ ഈസ്റ്റ് സെന്റർ ജോയിന്റ് സെക്രട്ടറി ), ഇവാ ഷിബിൻ ജി. സാമുവേൽ, പാസ്റ്റർ മനു വർഗീസ് ( പി വൈ പി എ ചാരിറ്റി ബോർഡ് ചെയർമാൻ ) എന്നിവർ നിർവഹിച്ചു.

സഹായം നൽകിയ ഐ.പി.സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ഭാരവാഹികൾക്കും, ദൈവദാസന്മാർ, വിശ്വാസ സമൂഹത്തിനും പാസ്റ്റർ കെ.എ മാത്യു & പാസ്റ്റർ ഡെന്നി ഫിലിപ്പ്, കോ-ഓർഡിനേറ്റ് ചെയ്ത ബ്രദർ ബിജു വർഗീസ് രാമക്കൽമേട്‌ (ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം) എന്നിവരോടുമുള്ള നന്ദി പി വൈ പി എ സംസ്ഥാന സമിതി അറിയിക്കുകയുണ്ടായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.