ഐപിസിയിൽ ഊമക്കത്തു പകർച്ചവ്യാധി ഭീതിയിൽ

ഐപിസിയിൽ ഊമക്കത്തു പകർച്ചവ്യാധി ഭീതിയിൽ
January 17 01:37 2019 Print This Article

ഊമ കത്ത് എന്ന പകർച്ച വ്യാധിയാൽ ഐപിസി വിശ്വാസികൾ വലയുന്നു. നാടാകെ പടരത്തക്ക രീതിയിൽ ഇതിന്റെ രോഗാണുവിനെ തന്നെ പടർത്തുന്നത് ഒരു ബയോളജിക്കൽ വാർ പോലെയാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്ര വിദഗ്ദ്ധമായി എല്ലായിടങ്ങളിലും ഊമക്കത്തു എന്ന രോഗത്തെ അയച്ചു കൊടുത്തു. ഈ രോഗത്തെ പരത്താൻ ഐപിസിയിൽ ഒരാൾ മാത്രം അദ്ദേഹത്തെ സഹായിക്കാൻ സ്വന്തം ബൈബിൾ സ്‌കൂളിലെ വേദ വിദ്യാർത്ഥികളും. പലപ്പോഴും പലർക്കും എതിരെ പരത്തിയ ഊമക്കത്തു വൈറസ് ഓർത്തു പലരും ഏറ്റുപറഞ്ഞ ചരിത്രവും ഉണ്ട്.
ഇദ്ദേഹത്തിന്റെ ബൈബിൾ കോളേജിൽ പഠിച്ച ഒരു വ്യക്തി ഇപ്പോൾ ന്യൂ യോർക്കിൽ താമസിക്കുന്നു. കഴിഞ്ഞ ചില വർഷം മുമ്പ് ഷിബു നെടുവേലിയുടെ ആജ്ഞ അനുസരിച്ചു ചില ദൈവദാസന്മാർക്ക് എതിരെ ഊമക്കത്ത് എഴുതുകയും അത് പോസ്റ്റ്‌ ചെയ്തതും, പോസ്റ്റ് ചെയ്യാൻ സ്റ്റാമ്പ് വാങ്ങി കൊടുത്തത് രാജു പൂവക്കാലയും ആണന്നും ഈ ന്യൂയോർക്ക് കാരൻ തന്നെ ഏറ്റുപറഞ്ഞു ആ ദൈവദാസന്മാരോട് ക്ഷമ പറഞ്ഞു. ഐപിസി കേരള സ്റ്റേറ്റിലെ ഒരു വയ്യാവേലി ആണ് ഈ വ്യാധി പരത്തുന്നതിന്റെ ഉറവിടം. അത് മറ്റുള്ളവരിലേക്ക് പരത്താൻ ആണ് ചെറു വൈറസുകളും അണി ചേരുന്നത്. ഇല്ലാ വചനങ്ങൾ മാത്രം കെട്ടി പടർത്തുയർത്തിയ ഈ വൈറസിനെ ഊമക്കത്താക്കി പരത്താൻ ആവശ്യമായ സഹായം ചെയുന്നത് ബൈബിൾ കോളേജിലെ കുട്ടികൾ ആണ്. വേറെ ഒരാൾ പരത്തണ്ടിയ രീതി പറഞ്ഞു കൊടുക്കും. പൂവൻ സ്റ്റാമ്പ് വാങ്ങി കൊടുക്കും. അങ്ങനെ ഇത് വർഷങ്ങളായി ഇലക്ഷൻ അടുക്കുന്ന സമയത്തു മാത്രം കാണുന്ന ഒരു പകർച്ച വ്യാധിയായണ്. ഇതിന് ഒരു ട്രീറ്റ്മെന്റും ഇല്ലന്ന് ഐപിസിയിലെ തന്നെ പ്രഗത്ഭ ഡോക്ടേഴ്സ് പറയുന്നു.
ഇടയ്ക്കു വന്നും പോയുമിരിക്കുന്ന ഈ രോഗം കണ്ടുപിടിക്കപ്പെട്ടതു ചില ലക്ഷണങ്ങൾ കണ്ടപ്പോൾ ആണ്. കാരണം കേരള സ്റ്റേറ്റിൽ തന്നെയുള്ള ചിലർക്ക് എതിരെ മൂന്നു തവണ ഈ വൈറസു അയച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെയും ആതമീയതയെയും തകർക്കത്തക്കരീതിയിൽ മറ്റൊരാളുടെ പേരിൽ ആയിരുന്നു. ഈ രോഗലക്ഷണം കണ്ടപ്പോൾ തന്നെ വിദ്യാർത്ഥികൾ മറ്റും കണ്ടു ഭയന്നു തുടങ്ങി. കാരണം ഒരിക്കൽ ഈ വ്യാധി കേരള സ്റ്റേറ്റ് ഇലക്ഷനെ മുൻ നിർത്തിയായിരുന്നു. ഈ പ്രമുഖന്റെ രോഗം നിമിത്തം വലഞ്ഞുപോയതു കുട്ടികളാണ്. ഇപ്പോൾ വീണ്ടും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ഇലക്ഷൻ അടുക്കുമ്പോൾ ചെന്നിരോഗം വരുന്നതുപോലെ ഇത് കൂടും. താക്കോലും ഇരുമ്പും കണ്ടാലും കുറയില്ല ,ആയതിനാൽ വേദപഠന കുട്ടികൾ രോഗം മൂർച്ഛിച്ച ആശാനേ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നോർത്ത് ആകുലതയിൽ ആണ്. ആലുവയിലെ എനെർജിസ്റെർ ഒരു പ്രതിരോധമരുന്നായി ഇദ്ദേഹം ഉപയോഗിക്കാറുണ്ട് എന്നാൽ ഇപ്പോൾ അതും ഫലമില്ലാതായി ഒരു മരുന്നും ഏൽക്കാത്ത വിധം ഇത് കോംപ്ലിക്കേറ്റഡ് ആണ് .
ഈ രോഗം ആരംഭാവസ്ഥയിൽ ചില സഭകളിൽ മാത്രമാണ് കണ്ടു തുടങ്ങിയത്, എന്നാൽ ഇപ്പോൾ എല്ലാ സഭകളിലും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കത്ത് രൂപത്തിൽ പടരുകയാണ്. ആലപ്പുഴ തുടങ്ങി പലയിടത്തും ഈ വ്യാധി പടരുകയാണ്. നേരത്തെ ഓരോരുത്തരെ ലക്‌ഷ്യം ആക്കിയായിരുന്നു വൈറസു അയയ്ക്കുക. ഇപ്പോൾ കൂട്ടായ ആക്രമണം നടത്താൻ ഊമക്കത്തു വൈറസു ഫോട്ടോകളും പേരുകളും ഉൾപ്പെടുത്തിയാണ് അയയ്ക്കുന്നത്. ഈ മാരക രോഗത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞു ചികിത്സിച്ചില്ല എങ്കിൽ വ്യാഴാഴ്ച്ച രോഗം മൂർച്ഛിച്ചു വേദിയിൽ തീ കത്തിക്കും. ദൈവജനം ഊമക്കത്തു രോഗവിവരം അതിന്റെവൈറസിനെയും ചെറുക്കൻ ആവശ്യമായ മുൻ കരുതൽ എടുത്തേ മതിയാകു എന്ന് ഐപിസിയിലെ വിദഗ്ധർ പറയുന്നു. രോഗം വന്ന സഭകളിൽ ഈ വൈറസിനെ എടുത്തു കരിച്ചു കളയണം. വ്യാഴാഴ്ച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽനടക്കുന്ന രോഗ നിർണ്ണയക്യാമ്പിൽ പങ്കാളിയാണം ബുദ്ധിയുള്ളവരും വിവരം ഉള്ളവരും ഈ ഊമക്കത്തു വൈറസു സഭയിൽ വന്നാൽ ഡെറ്റോൾ കൊണ്ട് അടിച്ചു പുറത്താക്കി ശുദ്ധീകരണം നടത്തുക. ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ് കുടഞ്ഞെറിയുക. ഒന്നുകൊണ്ടും ഭയപ്പെടരുത്. ഇത് നിപ്പയും എലിപ്പനിയും ഒന്നുമല്ല ഊമക്കത്താണ് വെറും ഊമക്കത്ത്. നട്ടെല്ല് ഇല്ലാത്ത, അഡ്ഡ്രസ്സ്‌ ഇല്ലാത്ത, അപ്പൻ ആരന്നു അറിയാൻ വയ്യാത്തവന്റെ ജല്പനം. വയ്യാവേലിയുടെ വീട്ടിലെ ഫാക്ടറിയിൽ ഉണ്ടാക്കുന്നത്. ഐപിസി എന്ന പ്രസ്‌ഥാനം ഇത്രയധികം നശിപ്പിച്ചിട്ടും ഈ ഈ വികടൻ അടങ്ങുന്നില്ല. ഇനിയും വിശാസ സമൂഹം ഉണരണന്നേ മതിയാകു. കേരളത്തിലെ ജനങ്ങൾ ഉത്സാഹിച്ചു പ്രളയത്തെ തോൽപ്പിച്ചെങ്കിൽ ഈ വയ്യവേലി പരത്തുന്ന ഊമക്കത്ത് വൈറസിനെ തുരത്താൻ പറ്റും. ആത്മാർഥമായി പാസ്റ്റേഴ്സും, സഭകളും ഒന്നു ചേർന്നാൽ ഈ വയ്യാവേലി രോഗാണുവിനെ നമുക്ക് ഒന്നിച്ചു ചെറുക്കാം.
ഈ ഊമ കത്ത് വികടനാണ് വ്യാഴാഴ്ച്ച കുമ്പനാട് വേദിയിൽ കാഷ്ടിച്ചുവെക്കാൻപോകുന്നത്. ജീവിതം ഇല്ലാത്തവന്റെ ജല്പനം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.