ഐപിസിയിലെ ഡിജിറ്റൽ കാർഡും എതിർ ക്രിസ്തുവിന്റെ 666 ഉം

ഐപിസിയിലെ ഡിജിറ്റൽ കാർഡും എതിർ ക്രിസ്തുവിന്റെ 666 ഉം
January 12 17:03 2019 Print This Article

ഡിജിറ്റൽ കാർഡ് എന്ന ആശയം ഐപിസിയിൽ കൊണ്ടുവന്നത് എന്തിന് ? ലാഭം ആർക്ക് ? ഹെഡ്ഡിംഗ് കാണുമ്പോൾ വിചിത്രമായി തോന്നാം, എങ്കിലും ഇതിൽ ചില പരമാർത്ഥങ്ങൾ ഉണ്ടോ എന്ന് പോലും തോന്നും. പെന്തക്കോസ്തിലെ മുഖ്യധാരാ സഭയിൽ നടന്ന ചില സംഭവങ്ങൾ കേട്ടാൽ ചിരിക്കാത്തവരും ചിരിച്ചു ചാകും.

ഐപിസിയിൽ ഡിജിറ്റൽ കാർഡ് എന്നപേരിൽ എന്തൊക്കെയായിരുന്നു ബഹളം. ഇപ്പോൾ അത് മോദിയുടെ ഡിജിറ്റൽ ഇന്ത്യ പോലെയായിപ്പോയി. ഡിജിറ്റൽ കാർഡ് എന്ന പേരിൽ ഇറക്കിയത് വെറും പ്ലാസ്റ്റിക് കാർഡ് മാത്രം, അതും പതിനഞ്ചു രൂപ മാത്രം വിലവരുന്ന പ്ലാസ്റ്റിക്ക് കാർഡ്. എന്നാൽ കളക്ഷൻ നടന്നത് 500 രൂപ വെച്ച് 3000 സഭകളിൽ നിന്ന്.

അപ്പോൾ 3000 x 500 = 15, 00000.00 രൂപ. ( 15 ലക്ഷം രൂപ ) ഇനിയും ഇത് എന്തിനു വേണ്ടിയായിരുന്നു. നെടുവേലിയുടെ സ്വന്തം അളിയന് ശമ്പളം കൊടുത്തു ഓഫിസ് പണിക്കു ഇരുത്താൻ. 25000 രൂപാ മാസ ശമ്പളം. ഒരു 3 വർഷം കൂട്ടി നോക്ക്. അപ്പോൾ എല്ലാം തമ്മിൽ നല്ലപൊരുത്തം.

ഡിജിറ്റൽ കാർഡ് മാത്രം അല്ല, പാസ്റ്റേഴ്‌സ് എവിടെപ്പോയാലും ഗൂഗിൾ മാപ്പ് വെച്ച് കണ്ടു പിടിക്കുന്ന രീതിയിൽ ചിപ്പും ഇനി ഉണ്ടാക്കും. അതായത് കാസർഗോഡ് എന്നു പറഞ്ഞു ഗോവയിൽ പോയാൽ നിങ്ങളുടെ ലൊക്കേഷൻ ഓഫിസിലെ കമ്പ്യുട്ടറിൽ കാണാം എന്ന് സാരം എന്തുണ്ടാക്കിക്കിയാലും പാസ്റ്റേഴ്സിന് എന്ത് ഗുണം ?

ഓരോ സഭക്കും 5000 രൂപ നഷ്ടം, അല്ലാതെ എന്ത് ? കൂടാതെ എന്തിനാണ് ഈ വെബ് പോർട്ടൽ ? കേരളത്തിലെ എത്ര പാസ്റ്റേഴ്സ് വെബ് പോർട്ടലിൽ കയറി കാര്യങ്ങൾ നോക്കും ? കുമ്പനാട് ഓഫീസുമായി ബന്ധപ്പെടാൻ ഒരു ഫോൺ കോൾമതി, അല്ലങ്കിൽ ഒരു ഈമെയിൽ, അപ്പോൾ ഈ നടക്കുന്നത് സ്വന്തം അളിയനെ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉള്ള ചിലരുടെ ഗൂഢ നീക്കം അല്ലെ ?

ആധാർ കാർഡ് ഡേറ്റാ ലീക്ക് ആയതുപോലെ പാസ്റ്റേഴ്സിന്റെ പേർസണൽ ഡേറ്റാ ലീക്ക് ആയാൽ ക്രിസ്തീയ വിരുദ്ധ സംഘടനക്ക് ലാഭം ആകും. അകെ മൊത്തം ടോട്ടൽ പഠിച്ചാൽ ഇത് കൊണ്ട് എന്ത് ആത്മീയതയാണ് ഉണ്ടാകുന്നത് ? അല്ലെങ്കിൽ എന്ത് ഭൗതിക നേട്ടമാണ് സഭകൾക്ക്, പാസ്റ്റേഴ്സിന് ഉണ്ടാകുന്നത്‌ ?

ആ പതിനഞ്ചുലക്ഷം രൂപാ ഉണ്ടേൽ അഞ്ചുപേർക്ക്‌ ഒരു സാധാ ഭവനം പണിയാം. അല്ലങ്കിൽ അഞ്ചു കുട്ടികളെ പഠിപ്പിക്കാം, അതും അല്ലങ്കിൽ ഏതെങ്കിലും വയ്യാത്ത പാസ്റ്റേഴ്സിനു ചികിത്സാ സഹായം കൊടുക്കാം. ഇതൊക്കെയല്ലേ കേരളാ സ്റ്റേറ്റ് ഐപിസിയിലെ പാസ്റ്റേഴ്സിനു വേണ്ടി ചെയ്യേണ്ടിയത് ? എതിർക്രിസ്തുവിന്റെ 666 ( ഡിജിറ്റൽ മാർക്ക് ) പോലെയാകുമോ ഐപിസിയുടെ ഡിജിറ്റൽ കാർഡും?  ഐപിസി ഒടുവിൽ 666 കാരുടെ കൂടെ പോകുമോ ? ഐപിസിയുടെ 666 ഡിജിറ്റൽ മുദ്ര കാർഡ് ഇല്ലാത്തവർക്ക് ട്രാൻസ്ഫാർ സാധ്യമല്ല എന്നാകും അവസ്ഥ.

ആധുനികതയും, വിശാല പരിഷ്കരണങ്ങളും നല്ലതാണ്. അത് സമൂഹത്തിനും,വിശാസികൾക്കും, പസ്റ്റേഴ്സിനും ഐപിസിക്കും ഗുണം ചെയ്യണം. അല്ലാതെ സ്വന്തം അളിയനെ തീറ്റിപ്പോറ്റാനുള്ള കാശു വിശ്വാസികളുടെയും, പാസ്റ്റേഴ്സിന്റെയും കൈയ്യിൽ നിന്നും അടിച്ചു മാറ്റിയാൽ ദൈവം ഒന്നും നോക്കില്ല. പിന്നെ കണ്ടംവഴി ഓടിയിട്ടു കാര്യവും ഇല്ല.

ടെക്നോളജിയുടെ പേരും പറഞ്ഞു നെടുവേലി മാമന്റെ ഈ കയ്യാം കളികൾ സഭകൾ തിരിച്ചറിഞ്ഞു യേഥോചിതം പ്രവർത്തിക്കുക! ഡിജിറ്റൽ കാർഡിന്റെ പേരിൽ സഭയെ വഞ്ചിക്കുകയാണ് അളിയൻ മാമൻ ചെയുന്നത്. ഇതൊക്കെ കണ്ടും കേട്ടും കുറെ കേരളാ സ്റ്റേറ്റ് കൗൺസിലർമാരും കുറെ പൂവക്കാലക്കാരും. എന്ത് കാര്യം അളിയൻ വളരും, വയറുവെക്കും, ഉപജീവനവും കണ്ടെത്തും.

ഇതിന്റെ വില നെടുവേലി സഭയിൽ പറഞ്ഞില്ലങ്കിലും ദൈവസന്നിധിയിൽ പറയേണ്ടി വരും, തീർച്ച. ഇത് തീക്കളിയാണ്, ദൈവദാസന്മാരുടെയും പാവപ്പെട്ട ദൈവജനത്തിന്റെയും കാശുകൊണ്ട് സ്വന്തം അളിയനെ വളർത്തുന്നതിന് കാലം കണക്കു ചോദിക്കും.

ഐപിസിയുടെ പോക്ക് എങ്ങോട്ട് ? നാളെ ശരീരത്തു ചിപ്പ് ഘടിപ്പിക്കണം എന്ന് പറയും? പിന്നെ ഓരോന്ന് ഓരോന്നും??? ദൈവജനം ഐപിസിക്ക് വേണ്ടി പ്രാർത്ഥിക്കുക! കഴിവതും ഇവരിൽ നിന്നും ഒഴിഞ്ഞിരിക്കുക

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.