ഐക്യതയില്ലാത്ത ഐക്യ പ്രാർത്ഥന വെറും പ്രഹസനമോ ?

ഐക്യതയില്ലാത്ത ഐക്യ പ്രാർത്ഥന വെറും പ്രഹസനമോ ?
February 08 00:06 2018 Print This Article

ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും; സ്വന്തം സഹോദരനെ സ്നേഹിക്കാതെ മൂഡ സ്വർഗ്ഗത്തിൽ കഴിയുന്ന പെന്തക്കോസ്തുകാർക്കു എന്ത് ഐക്യം ? ഭൂമിയിൽ ജീവിക്കുന്നവർക്കല്ലേ ഐക്യം വേണ്ടത് ? ചോദ്യം പൊതു ജനങ്ങളിൽ ഉയർന്നത് ഒരു സാംകുട്ടിയും പരിവാരങ്ങളും കാരണം എന്നതാണ് അത്ഭുതം. ഐക്യ പ്രാർത്ഥനയുടെ പിന്നിലെ ഗൂഢപദ്ധതതികൾ പൊളിഞ്ഞു എന്നാണ് അറിയുന്നത്. എന്തുകൊണ്ട് പെന്തക്കോസ്ത് ഐക്യ പ്രവർത്തനങ്ങൾ പരാജയപ്പെടുന്നു ? വിവിധ കാലങ്ങളിലായി ഏറ്റവും കൂടുതൽ ഐക്യ പ്രവർത്തനങ്ങൾ രൂപം കൊള്ളുകയും മൺമറയുകയും ചെയ്ത സമൂഹമാണ് കേരള പെന്തക്കോസ്ത്‌. ഇത് എന്തുകൊണ്ട് എന്ന് നാം വളരെ ചിന്തിക്കേണ്ടിയിരിക്കുന്നു. പെന്തക്കോസ്തിൽ നേതാക്കന്മാരുടെ അതിപ്രസരമെന്നതാണ് ഏക ഉത്തരം.എല്ലാവരും നേതാക്കന്മാരാണ്. അതിൽ തന്നെ ഒരു നേതാവിന് മറ്റൊരു നേതാവിനെ അംഗികരിക്കാൻ കഴിയുന്നില്ല. കഴിയുകയുമില്ല. അങ്ങനെയെങ്കിൽ പിന്നെങ്ങനെ ഐക്യമുണ്ടാകും ? ഇവർക്ക് ഐക്യമില്ലാത്തിടത്തോളം എന്ത് സബ് കമ്മറ്റി? ഐപിസിയുടെ പ്രസിഡന്റിന്റെ ബിനാമിയായി സാംകുട്ടി ചാക്കോയെ പ്രസിഡന്റ് തന്നെ ഐക്യ പ്രാർത്ഥനയുടെ കൺവീനർ ആക്കി. മറ്റു സംഘടനയുമായി കൂടി ആലോചിക്കാതെ ഐ പി സി പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിൽ സാംകുട്ടി ചാക്കോയെ ആരു കൺവീനറായി തിരഞ്ഞെടുത്തു എന്നതിൽ തുടങ്ങുന്നു പ്രശ്നങ്ങൾ. ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്. ശാരോൻ..etc തുടങ്ങി എല്ലാ സഭകളിലും തുല്യ പ്രാധാന്യം കൊടുക്കണ്ടിയിടത്തു എങ്ങനെ സാംകുട്ടി ചാക്കോ കൺവീനർ ആകും, അല്ലങ്കിൽ തന്നെ എല്ലാ സംഘടനയും ഒന്നുചേർന്നാണോ കൺവീനറെ തിരഞ്ഞെടുത്തത് ? അല്ല എന്നതാണ് പ്രഥമ ഉത്തരം. ഇത് പൊതുവിൽ ചൂടുപിടിച്ച ചർച്ചയായി ഇത് മാറിക്കഴിഞ്ഞു. ഐപിസി ലോബിയുടെ കരിഞ്ഞുവീണ ചിറകുകൾ പുനഃസ്ഥാപിക്കാനുള്ള ഗൂഢതന്ത്രം മാത്രമായിരുന്നു ഇതെന്ന് ഇതര സഭകൾ പറയാതെ പറയുന്നു. സ്വാഗത പ്രസംഗം പോലും ചോദ്യ ചിഹ്നം ആയി. മറ്റു പല സംഘടനകൾ പലതും അവിടെ ഉണ്ടായിട്ടും യുപി എഫ് നെ മാത്രം ചൂണ്ടികാണിച്ചതും വിമർശനവിധേയം ആയി. പൊതുവിൽ എല്ലാ സഭകൾക്കും ജനസമ്മതൻ ആയ ജെ ജോസഫ് സാറിനോട് അനാദരവ് കാണിച്ച സ്വാഗത പ്രസംഗം എങ്ങനെ വന്നു. സാംകുട്ടി അദ്ദേഹത്തെ മറന്നതിൽ അത്ഭുതം തോന്നുന്നു എന്ന് മുതിർന്ന വ്യക്തികൾ ചോദിക്കുന്നു. കുമ്പനാട്ടു നടന്ന മീറ്റിങ്ങിൽ ഇതേക്കുറിച്ചു സംസാരിച്ചിരുന്നില്ല എന്നാണ് ഇതര സഭകളുടെ നേതൃത്വത്തിനു പറയാനുള്ളത്‌. സാധാരണ ഒരു പ്രാർത്ഥന മീറ്റിംഗ് എന്ന നിലയിൽ ആദ്യമായി നടത്തുമ്പോൾ തുടർന്നുള്ള ചർച്ചകളിൽ ഫുഡ് കമ്മറ്റി, ട്രാൻസ്‌പോർട്ട് കമ്മറ്റി, ഇതൊക്കെയാവും ചർച്ച ചെയ്യപ്പെടുക. എന്നാൽ ഇവിടെ ജില്ലാ കമ്മറ്റി രൂപീകരിക്കുന്നതിനെ കുറിച്ചായിരുന്നു സംസാരവും. സുധിയുമായുള്ള ഐക്യധാരണ പ്രകാരം വിവിധ സഭകളുടെ യുവജന നേതാക്കളെ പി വൈ സി എത്തിച്ചിരുന്നു. പക്ഷേ പിവൈസിയുടെ പേര് ഒരിക്കൽ പോലും ഉച്ചരിച്ചില്ല. യുവനേതാക്കളെ അത് അസ്വസ്ഥമാക്കി എന്നാണ് കേൾവി. അല്ലെങ്കിൽ തന്നെ അതിൽ കാര്യം ഇല്ലേ ? പെന്തക്കോസ്ത് ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് തിരുവല്ലയിൽ നടന്ന മീറ്റിംഗ് പി.സിഐ.യുടെ പേരിലാണ് സാംകുട്ടി നടത്തിയത്. അതേ സാം കുട്ടി പി.സി.ഐ.യെ കൂട്ടുപിടിക്കാതെയാണ് ഇപ്പോൾ എല്ലാം ചെയ്തത് ഇതൊക്കെ ഒരു നാടകത്തിന്റെ അകത്തളത്തിലെ ഒത്തുകളിപോലെയല്ലേ ??
പാ.ജേക്കബ് ജോൺ തന്നെ 20 ലക്ഷം രൂപാ മുടക്കി പെന്തക്കോസ്ത് ഐക്യതയില്ലാത്ത ഇങ്ങനെയൊരു ഐക്യ പ്രാർത്ഥന തന്റെ നഷ്ടപ്പെട്ട ഇമേജ് നേടിയെടുക്കാനുള്ള ശ്രമം ആണ് എന്നും ജനസംസാരം. എന്നാൽ ഐ.പി.സി. രാഷ്ട്രിയത്തിൽ പെട്ട് കെ.സി.യുടെ ഇമേജ് തകർന്നു എന്നും ഒരു കൂട്ടർ തുറന്നു പറയാൻ മടി കാണിക്കുന്നില്ല. ഐക്യ പ്രാർത്ഥനയുടെ ഓഫിസ് ഹല്ലേലുയ്യാ ഓഫിസാക്കി മാറ്റിയത് വലിയ പരാജയം എന്നാണ് പൊതുവിലെ അഭിപ്രായം. ഐ.പി സി യുടെ ആധിപത്യം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന പേടി പൊതുവെയുണ്ട്. ഈ ആശങ്കയിൽ കാര്യമില്ലാതില്ല, അല്ലെങ്കിൽ അതിനെ ശരിവെക്കുന്ന നിലയിൽ ആയിരുന്നു സാംകുട്ടിയുടെ പ്രസ്താവനകളും അവതരണവും. വലിയ പ്രതീക്ഷയോടെ എത്തിയ ആദ്യത്തെ കമ്മിറ്റിക്കാരെ നിരാശരാക്കിയത് ഐക്യ പ്രാർത്ഥനയെ ബാധിക്കും എന്നതിൽ സംശയം ഇല്ല. ഇനി ഇപ്പോൾ ഓരോ സഭയിൽ നിന്നും സഭാനേതാക്കൾ നിയമിക്കുന്നവരാകാം സ്റ്റിയറിംഗ് കമ്മിറ്റി. പേരിന് കമ്മിറ്റിക്കാരെ സഭാ നേതാക്കൾ അയച്ചാലും ഒരു സഭയുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകില്ല എന്നത് ആവും കാണാൻ പോകുന്ന കാഴ്ച. കല്ലുങ്കൽ കുടുംബത്തിലെ പ്രശ്നവും ഇതിനെ ബാധിക്കുമോ എന്ന് ചിലർ നിരീക്ഷിക്കുന്നു. സഭാ നേതൃത്വം ഇതിൽ എങ്ങനെ ഐക്യത നിലനിർത്തും? ഇവിടെ നേതൃത്വം തമ്മിലെ പ്രശ്നം ആവില്ല, മറിച്ചു സബ് കമ്മറ്റി തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്തത്. ഇവിടെയും അഭിപ്രായ വിത്യാസം ഉണ്ടായതിനാൽ അതിലും തീരുമാനം ഉണ്ടാകാതെ അലസിപ്പിരിഞ്ഞു. പൊതുവെ പറഞ്ഞാൽ ഐപിസി എന്ന പ്രസ്ഥാനം എവിടെ ചെന്നാലും, അവരുടെ കൗൺസിലിൽ നടക്കുന്ന അടി അവിടെ കാണിക്കും.
ചുരുക്കത്തിൽ ഐക്യം ഇല്ലാത്ത ഐക്യ പ്രാർത്ഥന പ്രഹസനമായതിൽ ഉത്തരവാദിത്വം ആർക്കാണ്? ഇനിയൊരു ഐക്യം വേണോ ? ഇതുവരെയുള്ള അനുഭവം വെച്ച് പുതിയത് വേണ്ടെന്നാണ് അഭിപ്രായം. ഓരോ വർഷവും പുതിയ സംഘടനകൾ ഉണ്ടായിട്ടെന്തു കാര്യം ? ഒരു കാര്യവുമില്ല. മനസു നന്നാകണം. ദൈവസ്നേഹം ഉണ്ടാകണം. മനുഷ്യനെ പറ്റിക്കുന്ന പരിപാടി നിർത്തണം. അതുമാത്രം മതി. അപ്പോൾ ഇനി ഹൗസ് ചർച്ചുകൾ നിരോധിക്കുന്ന പുതിയ നയവുമായി കേന്ദ്രം ഭരിക്കുന്ന ഇപ്പോഴത്തെ ജനാധിപത്യ സർക്കാർ വരുമ്പോഴോ ? വരുമ്പോൾ എന്നല്ല , വരും സംശയിക്കേണ്ട – ബി.ജെ.പി.യുടെ നയം അത് തന്നെയാണ്. അതിന് നിലവിലുള്ള ഐക്യസംഘടനകൾ പരിഷ്കരിച്ച് നന്നാക്കിയാൽ മതി.’ കൂടുതലൊന്നും ചെയ്യേണ്ട. ദൈവം സഹായിക്കും എന്നതാണോ പെന്തക്കോസ്തുകാരുടെ മനോഭാവം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.